ഉയിരടയാളങ്ങൾ
രചന : ഉദയ പയ്യന്നൂർ ✍️ ഭയക്കമ്പിളി പുതച്ചെത്തുംവിഷം തീണ്ടിയ രാവുകൾവിശപ്പിൻ തുടി കൊട്ടിയാർക്കുംനിറം മങ്ങിയ പുലരികൾനിശ്ശബ്ദം നീ നിന്നുകത്തുംനിലാവെട്ടക്കതിർ പോലെഉയിരിൻ ചൂടേറ്റു പൊള്ളിയകാരിരുമ്പിന്നൊളിപോലെതീനിലങ്ങളെയോർത്തു പാടിയകെട്ടകാലക്കവിതയൊന്നിൽചെളിക്കുണ്ടിൽ നിന്നു പൊങ്ങിയമദയാനപ്പെരുപ്പങ്ങൾനിഴൽ പോലും നിറം മാറുംനിണത്തിൻ പൊരുളന്യമാകുംനിലയില്ലാക്കയത്തിൽ നാംനിലപാടിൻ മൂർച്ചയേറ്റുംഒളിമങ്ങാഭൂതകാല-ക്കുളിരല്ലത് പെരുംചൂടെ-ന്നറിവാർന്നോരിടം കൈയിൽസമത്വത്തിന്നൊളി പാറുംമദപ്പാടാൽ…
