ചൂരലും ചൂരൽ മാഷും.🌟
രചന : കാ കാ ✍ ചൂരൽ ആദ്യം കൈപ്പായിരുന്നു,കണ്ണുനീരും, വേദനയുമായിരുന്നു.തുടയിലും കൈവണ്ണകളിലുംകരിവാളിച്ച പാടുകളായിരുന്നു …ഗുരുവിനോടുള്ള വെറുപ്പുംപകയുമായിരുന്നു…..!പരീക്ഷ കഴിഞ്ഞ്വിജയമാർക്കുകൾപരീക്ഷ ക്കടലാസിൻ്റെതലപ്പത്ത് നക്ഷത്രത്തിലകമായപ്പോൾചൂരൽപ്പഴമധുരംനുണച്ചിലായ്,ഹരമായ്,ഹാരമായ്…..!അഭിമാനവുംആഹ്ലാദവുമായി …!ചൂരൽഒരു പേടിയും പൊല്ലാപ്പുമായിരുന്ന കാലംചൂരൽ മാഷ് ശത്രുവുംക്രൂരനുമായിരുന്നു !ചൂരൽ തിരുത്ത്വിമുകതയും വിമ്മിഷ്ടവുമായിരുന്നു.ചൂരലില്ലാതെകൈവീശി…വികൃതികൾക്ക് തിരുത്ത് പറയാതെ,പതച്ചും പതപ്പിച്ചും സുഖിപ്പിച്ചുംവിദ്യാലയത്തിലലഞ്ഞ മാഷന്ന്…