🏵️ പാഥേയമില്ലാത്ത പഥികൻ🏵️
രചന : ബേബി മാത്യു അടിമാലി ✍️ പ്രിയമായിരുന്നവയൊക്കെപ്രണായാർദ്രമായവയൊക്കെകാലമാംനീലിമയ്ക്കങ്ങേച്ചെരുവിലെഓർമ്മകൾ മാത്രമായ് മാറിബാല്യകൗമാരങ്ങളെന്നിൽപടർത്തിയനൊമ്പരത്തിപ്പൂക്കളൊക്കെഎവിടെയോ മാഞ്ഞുപോയ്തിരികെ വരാത്തൊരാകാലത്തിനോടുകൂടിസായന്തനങ്ങളിൽഅലസമായ് അലയുന്നനരവീണ മേഘങ്ങൾപോലെഅലയുന്നു ഞാനുംജീവിത വഴികളിൽപാഥേയമില്ലാത്ത പഥികനായികാലമേ നിൻ്റെയീകളിയരങ്ങിൽഇനിയെത്ര വേഷങ്ങളാടണംഞാൻ?നിൻ്റെ പരീക്ഷണ വസ്തുവായിഎത്രനാളെത്രനാൾ ഇനിയെത്രനാൾ?
