Category: സിനിമ

നിഴൽ.

രചന : സുരേഷ് പൊൻകുന്നം ✍️ നിഴൽ ഒരു സഹകഥാപാത്രമാണ്,നാം,വടിവഴുതി വീഴുമ്പോൾനമ്മോടൊപ്പം വീഴുന്നവൻ,നിഴൽ നിന്നോടൊപ്പമുണ്ട്ഒപ്പം വളർന്നു തളർന്നൊടുക്കംനീ ഉറങ്ങുമ്പോൾ നിഴൽ മരിക്കുന്നുനിഴൽ നിന്നോടൊപ്പം,അഴുക്കുചാലുകളിൽഅറവു ശാലകളിൽനഗര ഗലികളിൽവേശ്യാലയത്തിൽപെൺവേട്ടകളിൽചൂതാട്ടങ്ങളിൽബ്രാണ്ടിപ്പുരകളിൽനിന്നെ സഹിച്ച്,നിഴൽ സാക്ഷി,നിഴൽ, നിന്റെയവശിഷ്ട ശിഷ്ടമായിനിന്റെ അലച്ചിലിലൂടെയലഞ്ഞ്അലിഞ്ഞലിഞ്ഞില്ലാതായവൻ,നിഴലിനു മാത്രമായൊരുകഥയും നിഴലുംനിഴൽ സൂക്ഷിക്കുന്നില്ല,നിഴൽ….നിഴൽ മാഞ്ഞ സന്ധ്യയിൽനിഴലൊളിഞ്ഞവേളയിൽനീയില്ലാതെനിന്നെ,നിന്റെ,വഴിക്കു വിട്ടുഒരു…

ഉറങ്ങുവാൻ എനിക്ക് നീ വേണം

രചന : വി സി അഷ്‌റഫ് ✍️ ഉറങ്ങുവാൻ എനിക്ക് നീ വേണംഉണരുവാനും എനിക്ക് നീ വേണം.ഇവയ്ക്ക് രണ്ടിനുമിടയിൽസ്വപ്നം കാണുവാനും നീ വേണം.എൻ്റെ ആകാശവും നീയാണ്ഭൂമിയും നീ മാത്രമാണ്.കടലും കടലോരങ്ങളുംനീയില്ലെങ്കിൽ എനിക്കെന്തിനാണ് ?എൻ്റെ പൂക്കളും പൂവാടിയുംനീയല്ലാതെ മറ്റെന്താണ് ?രാവുകളിൽ പൂനിലാവായുംപകലിൽ വെളിച്ചമായും…

ഊഞ്ഞാൽ കിനാക്കൾ

രചന : ജിഷ വി വി ✍️ ​മനസ്സിന്റെ കോണിലെ മാവിൻ കൊമ്പിൽ,കവിതയാം ഊഞ്ഞാൽ കെട്ടി ഞാൻ.ഓർമ്മകൾ തള്ളുന്ന വേഗത്തിലന്ന്,ആകാശപ്പൊക്കത്തിൽ ആടി ഞാൻ.​ഒരിക്കൽ വിരഹത്തിൻ കാറ്റുവന്നു,ഇടയ്ക്ക് പ്രണയത്തിൻ കുളിരു വന്നു.താഴെ വീഴുമെന്നോർത്ത നേരത്തെല്ലാം,വാക്കുകൾ എന്നെ താങ്ങി നിന്നു.​ചിന്തകൾ പൂക്കുന്ന പൂമരച്ചോട്ടിൽ,ഈ കവിതാ…

വില

രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം✍️ കടൽ,ഒരു വില്പനചരക്കാണ്കര,മതിപ്പ് വിലയുടെ ഉന്നതിയിലാണ്മീൻ,പിടഞ്ഞു തീരുന്ന ജീവന്റെ വിലവല,കീറിവലിയുന്ന കെട്ടുകളുടെ ജീവിതവിലശംഖു,ഉൾത്തുടിപ്പിന്റെ നിലയ്ക്കാത്ത നാഥവിലനീല നിറം.,മാറ് ചുരത്തുന്ന പ്രാണനാപാലിന്റെ വിലയാനങ്ങൾ.,ചീറിപ്പായുന്ന അതിജീവനത്തിന്റെ വില.യന്ത്രങ്ങൾ…യാന്ത്രീകമായ ദൂരങ്ങളുടെ വിലമണൽ.,മനസ്സ് നോവുന്ന നടന്നു കിതയ്ക്കുന്ന…

വായിക്കാനാളില്ലാത്തകവിതകൾ

രചന : എം ബഷീർ ✍️ വായിക്കാനാളില്ലാത്തകവിതകൾഎന്റെ ചങ്ങാതിമാർകൂടുകൾ വേണ്ടെന്ന് വെച്ച്മേഘങ്ങൾക്കിടയിലലയുന്നപക്ഷികൾഎന്റെ ചിറകുകൾകഴുത്തറുത്തിടുമെന്നറിഞ്ഞിട്ടുംകാറ്റിനെ പ്രണയിക്കുന്ന ഇലകൾഎന്റെ കണ്ണാടികൾകരയുടെ കരവലയത്തിലൊതുങ്ങാനാവാതെതിരിച്ചുപോകുന്നകരയുന്ന തിരകൾഎന്റെ ചുണ്ടുകൾനിറം മായാതിരിക്കാൻചിറകുകൾ കവിതകൾക്ക്മുറിച്ചു നൽകിയ ശലഭങ്ങൾഎന്റെ കാമിനിമാർപ്രണയനദികളിലെഭ്രാന്ത്‌ കുടിച്ച് ചുവന്ന് തുടുത്തചെമ്പരത്തിക്കാടുകൾഎന്റെ സ്വപ്‌നങ്ങൾവെയിലേറ്റ് കരിഞ്ഞുണങ്ങിയിട്ടുംതണലായ്‌ നിവർന്നു നിന്നകാട്ടുമരത്തിന്റെ വേരുകൾഎന്റെ ഹൃദയഞരമ്പുകൾ…..

നിങ്ങൾക്കെൻ്റെ കൂടെ വരാനാകും ….♥️

രചന : സിന്ധു കൃഷ്ണ ✍️ നിങ്ങളാഗ്രഹിച്ചാൽനിങ്ങൾക്കെൻ്റെ കൂടെ വരാനാകും ….♥️പക്ഷേ …അതൊരിക്കലുംസന്തോഷത്തിൻ്റെപൂക്കൾ മാത്രംവിരിച്ചിട്ട വഴികളായിരിക്കില്ല…അവിടെനൊമ്പരത്തിൻ്റെമുള്ളുകൾ തട്ടിപാദങ്ങളിൽചോരപ്പൊടിഞ്ഞേക്കാം…പരിഹാസത്തിൻ്റെചീളുകളിൽ തട്ടിമനം മുറിഞ്ഞേക്കാം…സങ്കടത്തിൻ്റെപെരുമഴയേറ്റ്കവിൾത്തടങ്ങളിലെനനവൊരിക്കലുംവറ്റാതിരിക്കാം…ആകാശങ്ങൾസമാധാനത്തിൻ്റേതുമാത്രമായിരിക്കില്ല !എങ്കിലുംപ്രണയവർണ്ണങ്ങളുടെമഴവില്ലുകൾനമ്മുടെയാകാശത്ത്വിരിഞ്ഞു കൊണ്ടിരിക്കും…’സ്നേഹത്തിൻ്റെതണലിടങ്ങൾ നമ്മൾക്കായികാത്തിരിക്കുന്നുണ്ടാകും!പ്രത്യാശയുടെദീപമെൻ്റെഉൾകാമ്പിൽതെളിയുന്ന പോലെ,ഏതിരുട്ടിലുംപ്രകാശമായ്ഞാനുംനിങ്ങൾക്കൊപ്പമുണ്ടായിരിക്കും..അതു മാത്രമാണെൻ്റെവാക്ക് !♥️ഇനിനിങ്ങൾക്ക് തീരുമാനിക്കാംവരണമോയെന്ന്,കാരണംതിരഞ്ഞെടുപ്പുകൾനിങ്ങളുടേതുമാത്രമാണ്!ശുഭദിനം🌹♥️♥️♥️

പ്രാണൻ

രചന : പി.കെ. രവി (P.K.R) കൂടരഞ്ഞി ‘✍️ പ്രണയ രാവുകളിനിയുംഎൻ മനസ്സിലുണരുന്നു.മരണമില്ലാത്ത നിന്നോർമ്മകൾമധു നിറയും മലരായ് വിടരുന്നു.മനമുരുകി ഞാനൊരുകവിത കുറിക്കുന്നു.നിന്നാത്മാവുറങ്ങുന്നപർണ്ണശാലയിലന്നു ഞാൻമഷിത്തണ്ടു കൊണ്ടു നിൻ്റെമൃദുലമാം മേനിയിൽവർണ്ണ ചിത്രങ്ങൾ കോറിയിടവെചെങ്കമല മേനിയിൽസൂര്യദൃഷ്ടിയേൽക്കാതെകദളീദളമന്നു കുടയായ് ചൂടി.കരളിലലിഞ്ഞൊരോർമ്മകൾകവിളു നിറഞ്ഞൊഴുകുന്നു…കദനഭാണ്ഡം ചുമന്നൊരു ദിനംചിതയിലെരിഞ്ഞെന്നാത്മാവ്നിന്നരികത്തണയുംദിനമിങ്ങരികിലല്ലോ…..!!

ലില്ലി ഭൂ*

രചന : ശിഹാബ് കേരളപുരം ✍️ അമ്മേ, നീ എന്റെമധുരമാണ് ,എനിക്ക് നിന്നെ –ഇഷ്ടമാണ് പ്രിയേ,ലില്ലി പൂവേ ,എനിക്ക് എല്ലാം തരൂ,എന്നെ ഭൂമിയിൽഒന്നായിനിലനിർത്താൻആഗ്രഹിക്കുന്നുനീ എന്റേത് മാത്രംനീ ഒന്ന് മാത്രംഎന്നെ പഠിപ്പിക്കൂഎനിക്ക് സന്തോഷമുണ്ട്എല്ലാറ്റിനുമുപരിഞാൻ നിന്നെപ്പോലെഈ ഭൂമിയെ സേവിക്കാൻഓ ലില്ലി അമ്മേസോളമന്റെശക്തമായസുഗന്ധം നീ മാത്രംപരത്തുന്നുഅന്ധകാരത്തിൽതോമസ്സിൻതേജോതരുലതേതീവ്രസുഗന്ധിനീ…

പുഴമണം.

രചന : മധു മാവില ✍️ കാലങ്ങളോളം അലഞ്ഞ് നടന്ന്തളർന്നപ്പോളിത്തിരിനേരമീ-പൂമരത്തണലത്തിരുന്ന കാറ്റിന്എന്റെയതേ മണമെന്ന് നീയും.ജരാനരയിലും ജനിസ്മൃതിയുടെതപംപേറുന്ന പുഴപോലെയാണ്മെലിഞ്ഞലഞ്ഞ് നടക്കുന്ന കാറ്റ്.തണൽ തേടിയിതുവഴിവന്നുപോകുന്നവർ തിരികെകൊണ്ടുപോകുന്നോർമകൾക്ക്കയ്പാട്ടിലെ കാരക്ക മണമാണ്.ഇരുകരയുടെ തുടിതാളത്തിലുംനിലാവ് കാത്തിരിക്കുന്നവൻപുഴയുടെമാത്രം രമണനാണ്.കയ്പാട്ടിലെ മഞ്ചയിൽകരിമീനിനായി മുങ്ങിനിവർന്നവർചളിമണ്ണിന്റെ ജാതിയും മതവുംനോക്കാത്തവരായിരുന്നു.സുബഹ് വിളിക്കൊപ്പംഅമ്പലത്തിലെ പാട്ടുകേട്ടവരുംപോട്ടയരിഞ്ഞെടുത്ത്ലോറിയിൽ കേറ്റികൊണ്ടുപോയി.ഒരേമണമുള്ള മുണ്ടോൻ…

ചന്ദനപ്പല്ലക്കിൽ (വടക്കൻപാട്ടു ശൈലി )

രചന : എം പി ശ്രീകുമാർ ✍️ ചന്ദനപ്പല്ലക്കിൽ വന്നതാരൊ !ചന്ദ്രനെപ്പോലവെ നിന്നതാരൊ !ചന്ദനത്തിൻഗന്ധം തൂകിയാരൊചഞ്ചലചിത്തം കവർന്നതാരൊ !നല്ലകസവുള്ള മുണ്ടുടുത്ത്ചേലിൽ ചെറുകുറിയൊന്നണിഞ്ഞ്പൗരുഷമോതുന്ന മീശയോടെതേജസ്സൊഴുകുന്ന രൂപമോടെപാതി മയക്കത്തിൽ വന്നതാരൊചാരത്തു വന്നിപ്പോൾ നിന്നതാരൊ !പൂങ്കോഴി കൂവി തെളിയുന്നല്ലൊപൂന്തെന്നൽ മെല്ലെ തഴുകുന്നല്ലൊചെമ്മുകിൽ ചിത്തത്തിൽ പാറിടുന്നുചെന്താമരപ്പൂക്കളാടിടുന്നു !ചേലൊത്ത…