പഴയ കാമുകിമാരെ നിങ്ങൾ ഓർക്കാറുണ്ടോ?
രചന : ശിവദാസ് സി കെ ✍ പഴയ കാമുകിമാരെനിങ്ങൾ ഓർക്കാറുണ്ടോഎന്ന് ഇടയ്ക്കവൾ ചോദിക്കാറുണ്ട് .ഇല്ലെന്നൊരു കള്ളം പറയും.(കള്ളമാണ്പറഞ്ഞതെന്നവൾക്കറിയാം..)യാത്രകളിൽനിറഞ്ഞ നെൽവയലുകൾ കാണുമ്പോൾപാടവരമ്പത്തു വീടുള്ള ,മഷിത്തണ്ടിന്റെ മണമുള്ള,9 ബി കാരിയെ ഓർത്തെടുക്കാറുണ്ട്.മാന്തെന്നൽത്തണുപ്പിൽഅവളുടെ മടിയിൽതല ചായ്ച്ചുറങ്ങിയത്..!നുണക്കുഴികളിലെ ഉമ്മത്തണുപ്പിൽഅവളുടെ കടൽക്കണ്ണുകൾനിറഞ്ഞരുവിയായത്ഒന്നും മറന്നിട്ടില്ല ..!‘നഖക്ഷതങ്ങളി’ലെഗാനങ്ങൾ കേൾക്കുമ്പോൾപിൻകഴുത്തിൽ മറുകുള്ളമുടി…
