Category: സിനിമ

തനിച്ചായി പോകുന്നോർ

രചന : സുജിമോൾ മാരാരി ✍️ തനിച്ചായി പോകുന്നോർകുടുംബത്തിന്റെ വിളക്കിന്എണ്ണയായി തീർന്ന ചില മനുഷ്യരുണ്ട്സ്വന്തം വെളിച്ചംഎപ്പോഴോ കെട്ടുപോയതറിയാതെമറ്റുള്ളവരുടെ രാത്രികളെപ്രകാശിപ്പിച്ചവർ.അവരുടെ സ്വപ്നങ്ങൾക്ക്അടുക്കളയുടെ പുകയുണ്ടായിരുന്നു,അവരുടെ ആഗ്രഹങ്ങൾക്ക്കുട്ടികളുടെ ചിരിയുടെ പേരായിരുന്നു,അവരുടെ യാത്രകൾകുടുംബത്തിന്റെ ആവശ്യങ്ങളിലേക്കുള്ളചെറിയ നടപ്പാതകൾ മാത്രമായിരുന്നു.സ്വന്തമായി എന്തെങ്കിലും വേണമെന്ന്അവർ ഒരിക്കലും വാശിപിടിച്ചില്ല;ഒരു നല്ല വസ്ത്രം,ഒരു ദൂരയാത്ര,ഒരു…

ചീവിടുകൾ

രചന : കുര്യൻ വൈദ്യൻ ✍️ രാത്രിതൻ മാറിൽ മയങ്ങുന്ന നേരംകാതിലായി പെയ്യുന്ന നിഷ്ഠൂര ശബ്ദംനിശ്ശബ്ദതതൻ കവിളുകളിൽ തട്ടിഉറക്കത്തെ നിഷ്കരുണം കൊത്തിപ്പറിക്കും.​എവിടെയോ ഇരുട്ടിൽ ഒളിച്ചിരുന്നുകൊണ്ട്,പാട്ടെന്ന പേരിൽ പടർത്തുന്ന ശല്യംമറ്റുള്ളോർ തൻ സുഖസൗഖ്യങ്ങളെല്ലാംചുട്ടു കരിച്ചതിൽ ആനന്ദമേൽപ്പിക്കും.​ചില മനുഷ്യരുമുണ്ട് ഈ മണ്ണിൽചീവീടിൻ സ്വഭാവം തലയിലേറ്റിയോർമറ്റുള്ളോർ…

കടലൊരൊറ്റത്തിരയാകുന്നു.

രചന : മറിയ ശബ്‌നം ✍️ കടലൊരൊറ്റത്തിരയാകുന്നു.പടം പൊഴിച്ചൊരു പാമ്പ് കണക്കെ,ഫണം വിടർത്തി താണ്ഡവമാടുന്നു.ഇഹത്തെയാകെ വിഴുങ്ങാനായ്കരയെടുത്തു ശരവേഗം കുതിക്കുന്നു.‘എന്തൊരു വേഗതയാണെന്ന്!’അല്പം പോലും ഭയമില്ലാതത്ഭുതപ്പെട്ട് ,നിമജ്ജമാവാതെ ലോകത്തിനറ്റത്ത്ഞാനും ഒരു തുണ്ട് ആകാശവുംനേർത്ത നിലാവും.പെട്ടെന്നാരോ വാതിലടച്ചുതാഴിട്ടുപൂട്ടിഇരുട്ടു മൂടുന്നു ഭയമിരച്ചു വരും മുന്നേ,പതഞ്ഞു നുരഞ്ഞൊരു കറുത്ത…

“നീ മാറിയപ്പോൾ”

രചന : വർഗീസ് റ്റി. നൈനാൻ ✍️ “ഒരു പെങ്ങളുടെ നൊമ്പരം,ഒരു ആങ്ങളയുടെ നിസ്സഹായാവസ്ഥ”ഒരമ്മതൻ വയറ്റിൽ പിറന്നവർ നമ്മൾ,ഒരേ മടിയിൽ വളർന്നവർ…ചിരിച്ചും കരഞ്ഞും പിണങ്ങിയും ചേർന്നവർ,കാലമേ… എന്തിനീ അകലം?എൻ കുഞ്ഞുകൈ പിടിച്ചുനടന്നവൻ,വീണപ്പോൾ കൈത്താങ്ങായവൻ,എൻ കണ്ണുനിറയുമ്പോൾ നിൻ കണ്ണും നനഞ്ഞസ്നേഹമായിരുന്നു നീ…കാലം കടന്നു,…

ആത്മാവുകളറിയാതെ

രചന : ശാന്തി സുന്ദർ ✍ ആത്മാവുകളറിയാതെ നൃത്തമാടുന്നത്സിരകളിൽ പ്രണയം പൂത്തുവിടരുമ്പോഴാണ്ദൈവം സൃഷ്ടിച്ചെടുത്തമനോഹരമായ ദ്വീപുകൾആ നിമിഷങ്ങളിൽ കാണാനാകുംഎത്ര കഠിനമായിരുന്നുനിന്നെക്കുറിച്ചുള്ളഅന്വേഷണം..മനോഹരമായ എന്റെ സങ്കല്പ പാതയിൽസ്വപ്ന പാതയിൽ, എന്നോ ഒരുനാൾ,നീ അപരിചതനെ പോലെ നിന്നിരുന്നു.ചുറ്റിവീശുന്ന കാറ്റിന്റെ ഉടലിൽ നിനക്കായ് ഞാനൊരുക്കിയനിഗൂഢ മന്ത്രങ്ങൾ എഴുതിയിരുന്നു.ഞാൻ ആവാഹിച്ചെടുക്കുന്ന…

ചെന്താമര

രചന : എം പി ശ്രീകുമാർ ✍ ചന്തത്തിലുണ്ടൊരുചെന്താമരചിന്തയിൽ പൂക്കുന്നചെന്താമരചന്ദനത്തെന്നലുവീശുംപോലെചന്തത്തിൽ പൊൻദീപംകത്തുംപോലെചഞ്ചലനേത്രങ്ങൾചിമ്മുംപോലെചെമ്മുകിൽ മാനത്തുപാറുംപോലെചന്ദ്രിക രാത്രിയിൽകണ്ടപോലെചങ്ങാതിമാരൊത്തുകൂടുംപോലെകല്ലോലം തുള്ളുന്നപൂനിലാവിൽഒറ്റക്കിരുന്നാരൊപാടുംപോലെഓർമ്മയിലോളങ്ങൾതുള്ളുംപോലെആകാശക്കോട്ടകൾകേറുംപോലെഅംബരചുംബികൾതൊട്ടപോലെകണ്ണീരിൽ പുഞ്ചിരികണ്ടപോലെകാലം പറയുന്നകാര്യംപോലെമുല്ലപ്പൂമാരികൾപെയ്യും പോലെഅഞ്ജനശൈലങ്ങൾപൂത്തപോലെഅഞ്ജിതകാന്തിയിൽമുങ്ങുംപോലെഅമ്പലക്കണ്ണനെ മoകണ്ടപോലെസഞ്ചിതപുണ്യങ്ങൾവന്നപോലെകതിർമണ്ഡപത്തിലേറുംപോലെകതിർമഴ ചുറ്റുംപെയ്യുംപോലെആത്മാവിൽ വന്നാരൊഒരു ദിവ്യ സ്പർശമേറ്റ പോലെചന്തത്തിലുണ്ടൊരുചെന്താമരചിന്തയിൽ പൂക്കുന്നചെന്താമര

ചര്യ

രചന : ഗോപകുമാർ മുതുകുളം✍ “ഇനി വരുന്നൊരു തലമുറയ്ക്ക്”കേട്ട്ഇഞ്ചക്കാടന്റെ മനസ് മോഷ്ടിച്ചുണരണം..ഫാത്തിമാ തുരുത്തിൽഒത്തിരി നേരമിരുന്നാകവിതപ്പുഴ കുടിച്ച് തീർക്കണംപാടവരമ്പുംപുഴയിലെത്തോണിയുംപരൽമീൻ കുറുമ്പിന്റെപലായനപ്പരവേശവും…ചന്ദനഗന്ധവുംചെമ്പകച്ചുവടുംചുംബനം തന്നൊരിടവഴിയുംചികഞ്ഞു പോകണം…ആൽത്തറയിലെആറുമണിത്തണലിലെന്നുംഅവളെക്കാത്തിരിക്കണംമയിൽപ്പീലിപ്പേറെടുക്കാൻപുസ്തകം തുറക്കാത്തവന്റെമനസ്സിലിനിയും പിറക്കണംകള്ള് മണക്കുന്ന സന്ധ്യകളിൽകട്ടൻ ബീഡി വലിച്ചിരുന്ന്“താരകപ്പെണ്ണാള് “ചൊല്ലിപ്പിരിയണംഉറങ്ങാത്ത നാല് കണ്ണുകൾക്കിടയിലെ ഭീതി വറ്റിച്ച്അടച്ചു മൂടിക്കാത്ത പിഞ്ഞാണി തുറക്കണം..മെത്തയില്ലാത്ത…

അനാഥയായ പ്രണയം🍁🍁

രചന : സനിൽ പ്രഭാകർ ✍ പ്രണയം എന്നിൽ ഏൽപ്പിച്ചമുറിപ്പാടുകൾ മായും മുമ്പേമറ്റൊരുവൾ എന്നെ തേടിയെത്തിഎന്റെ ചലനങ്ങൾ നിരീക്ഷിച്ചവൾ“ഞാൻ നിന്റേത്” എന്നുറക്കെ പറഞ്ഞവൾ​എൻ മാറോടണച്ച് എന്നെ വാരിപ്പുണർന്നവൾപ്രണയം ഒരു ലഹരിയായിരുന്നിരിക്കാംഇത്തിരി സ്നേഹത്തിനായി ദാഹിച്ചവൾപെറ്റു വീണപ്പോഴേ തൻ മടിയിലെ കുഞ്ഞിനെആരോ തെരുവിൽ ഉപേക്ഷിച്ചു…

ബെത്‌ലഹേം കുടുംബ യൂണിറ്റ്.

രചന : ജയരാജ്‌ പുതുമഠം. ✍️ സമാധാനത്തോടെ കാണാവുന്ന ഒരു അനുരാഗ കഥയുടെ തിരശ്ശീലയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രം കാണാൻ തിയറ്ററിൽ എത്തുന്നവർക്കുമുന്നിൽ തുറക്കപ്പെടുന്നത്.മനുഷ്യ ജീവിതത്തിന്റെ നിഷേധിക്കാനാകാത്ത അടിസ്ഥാന ഭാവമായ അനുരാഗത്തിന്റെ ഉദയവും തുടർന്നുള്ള വളർച്ചയും, വിവാഹത്തിലമരുമ്പോൾ അതിനുണ്ടാകുന്ന…

ഗസലുകൾ….പൂക്കുന്നൂ…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ഇത്തിരി മധുതരൂ…..പൂവേ… നിനക്കെന്നെ,ഇത്രമേലിഷ്ടമാണെങ്കിൽ…….ഇത്തിരിയോർമകൾപകർന്നുതരൂ… എന്റെഉത്തരമില്ലാത്ത ജീവിതത്തിൽ…..(ഇത്തിരി മധു തരൂ) വെറുതേയിരുന്നുഞാൻഉദയാസ്തമനത്തിൻഇരുളും വെളിച്ചവും കോർത്തുകോർത്ത്…….വെറുതേ…കിനാവിന്റെചിറകുവിടർത്തി ഞാൻപറന്നൂ ജീവിത നിഴൽക്കൂത്തിൽ……(ഇത്തിരി മധുതരൂ–) വരുമോ…ഒരിത്തിരിനേരംനീയെന്റെഎരിയും മനസ്സിലേ തീകെടുത്താൻ,വരുമോ ഒരുനേർത്തഗാനവും പാടിനീഇവിടെയിരിക്കുമോ അൽപ്പനേരം…..(ഇത്തിരി മധുതരൂ–)