“പ്രണയ മന്ത്രം “
രചന : അരുമാനൂർ മനോജ്✍️ പ്രണയമേ… നീ…എന്നോടെന്തു ചൊല്ലി,നിന്നോരത്തെന്നുംനിന്നുയിരായ് ഞാൻഒപ്പമുുണ്ടാകണമെന്നോ?! പുഷ്പ ദലങ്ങൾ കൊഴിയും പോലെഊർന്നുരുളും മുത്തുമണി പോലെകൊഴിയാതെന്നും നീ…വളരും കുരുന്നായിതുടരണമെന്നോ?! ഇളം തെന്നലിൻ തലോടലാൽഇളകിപ്പറക്കും നിൻ കുറുനിരകളെമെല്ലെ മാടിയൊതുക്കരുതെന്നോ?!നിൻ നെറുകയിലെ സിന്ദൂരമെന്നുംമായാതെ മയങ്ങണമെന്നോ?! നാട്ടുവഴികളിൽ മണ്ണിൻ മണത്തിൽജലമർമ്മരങ്ങളിൽ മന്ദമാരുതനിൽവിടരാൻ കൊതിക്കുന്നപൂക്കളിൽ…
