കവിതയിന്ന്
രചന : സുരേഷ് പൊൻകുന്നം ✍ കവിത നിൻ കയ്യിൽ നിന്നുംവഴുതി മാറുന്നു,അത് നീ അറിയുന്നില്ലാ…നീ,നിന്റെ ചിറകിൽഒളിപ്പിച്ച് വെച്ച കവിതകവനഭാരം കുടഞ്ഞെറിഞ്ഞ്ഒരു നവോഢയെപ്പോൽകുളിച്ച്,വളിച്ച കുറി തൊടാതെഇതാ…ദീപസ്തംഭം മഹാശ്ചര്യംഎന്ന് ചൊല്ലാതെഉയർത്തെഴുന്നേൽക്കുന്നു,നീ വൃത്തവുംഅലങ്കാരവും അലങ്കാരശാസ്ത്രവുംകൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചകവിതഒരു നവവേശ്യയെപ്പോൽജനങ്ങൾക്കായ് തെരുവിലാണിന്ന്കവിതയുടെ കൂത്ത്കൂത്തമ്പലത്തിലല്ല,തെരുവിൽ, ജനങ്ങളോടൊപ്പം.
