*പ്രണയരതി*
രചന : സുജിമോൾ മാരാരി ✍ നിശീഥിനിയുടെ നീലാംബരത്തിൽനിറഞ്ഞു നിന്നൊരു ചന്ദ്രഹാസം,മിഴികളിൽ മറഞ്ഞ സ്വപ്നങ്ങൾമൃദുലമായി വിരിയുന്ന നേരം.കാറ്റിന്റെ താളത്തിൽ ചായുംകേശപാശം കഥകൾ ചൊല്ലും,ഹൃദയത്തിന്റെ ഗൂഢഗാനങ്ങൾഹൃദയം തന്നിൽ വീണ്ടും മുഴങ്ങും.ചുണ്ടുകളിൽ മധുരസ്പർശംചൊരിയുമ്പോൾ പ്രണയരാഗം,നിശ്വാസങ്ങൾ പുഷ്പമാകെനിറയുന്നു അനുരാഗവാനം.സ്പർശങ്ങളിൽ സ്നേഹസാഗരംതിരമാലപോൽ ഒഴുകിയെത്തും,രണ്ടാത്മാക്കൾ ഒന്നാകുന്നരാത്രിയിൽ പ്രണയം പൂക്കും.
