Category: സിനിമ

ഗധകവിത-പ്രണയലേഖനം

രചന : സത്താർ പുത്തലത്ത് ✍ എന്റെ പ്രണയനിലാവേ…, ഓരോ നിമിഷവും നിന്നിൽ വീണലിയാനാണ് എനിക്ക് മോഹം. പ്രതീക്ഷയുടെ പൂന്തോപ്പിൽ ഒരായിരം മധുര കിനാക്കൾ വിതറിയും അനുഭൂതിയുടെ ആഴത്തിൽ ഒരു നിറഞ്ഞ മനസ്സോടെ എന്റേത് മാത്രമായ നിന്നോട് എന്റെ ഹൃദയമാണ് ഞാൻ…

*പ്രണയരതി*

രചന : സുജിമോൾ മാരാരി ✍ നിശീഥിനിയുടെ നീലാംബരത്തിൽനിറഞ്ഞു നിന്നൊരു ചന്ദ്രഹാസം,മിഴികളിൽ മറഞ്ഞ സ്വപ്നങ്ങൾമൃദുലമായി വിരിയുന്ന നേരം.കാറ്റിന്റെ താളത്തിൽ ചായുംകേശപാശം കഥകൾ ചൊല്ലും,ഹൃദയത്തിന്റെ ഗൂഢഗാനങ്ങൾഹൃദയം തന്നിൽ വീണ്ടും മുഴങ്ങും.ചുണ്ടുകളിൽ മധുരസ്പർശംചൊരിയുമ്പോൾ പ്രണയരാഗം,നിശ്വാസങ്ങൾ പുഷ്പമാകെനിറയുന്നു അനുരാഗവാനം.സ്പർശങ്ങളിൽ സ്നേഹസാഗരംതിരമാലപോൽ ഒഴുകിയെത്തും,രണ്ടാത്മാക്കൾ ഒന്നാകുന്നരാത്രിയിൽ പ്രണയം പൂക്കും.

എന്നെ ചാരിവയ്ക്കുന്നു.

രചന : ശാന്തി സുന്ദർ ✍️ ഞാനൊരു പ്രണയകവിതയിലേക്ക് എന്നെ ചാരിവയ്ക്കുന്നു.എന്നിട്ടും എന്റെ പാദങ്ങൾ നിനക്ക് പുറകേ അലയുന്നുമൈലാഞ്ചിവരച്ചു ചുവപ്പിച്ചുംമിഞ്ചിയണിഞ്ഞും പാദങ്ങൾ നാണമോടെനിന്നെ കാത്തുനിൽക്കുന്നു.നിന്നെ സ്വപ്നം കണ്ട് വരച്ച കണ്മഷിമിഴിയിൽ മനോഹര ചിത്രമായി മാറിയതുംനീയറിഞ്ഞോ?നിലാവിനെ തൊട്ടു നിന്ന ഒറ്റ നക്ഷത്രത്തെമൂക്കുത്തിയാക്കിയതുംഎന്നിലെ പ്രണയം…

ബോൺസായ് ഹൃദയം

രചന : ബിന്ദു കുറ്റിപ്പാല ✍️ ചില്ലകൾ തമ്മിൽതൊടാതിരിക്കാൻഅകറ്റിനട്ട മരങ്ങൾമതിലുകൾ കടന്ന്വേരുകളാൽ കെട്ടിപ്പുണരുന്നുഎന്നറിഞ്ഞതിൽപ്പിന്നെയാണ്ഞാൻ എൻ്റെ വീട്ടുമുറ്റംബോൺസായ്കളാൽഅലങ്കരിച്ചത്ചന്തമുള്ള ചട്ടികളിൽകൃത്യകലങ്ങളിൽ ഭംഗിയായ് വെച്ച്വേണ്ടും വെള്ളവും വളവും നൽകിപരിചരിക്കാനായയെ നിർത്തിസർപ്പിളാകൃതിയിൽവളഞ്ഞു പുളഞ്ഞ്കുഞ്ഞിലകളും പൂക്കളും നിറഞ്ഞ്എൻ്റെ വീടിന്നലങ്കാരമായവർ നിന്നുഒരു ചെടിപോലുംമതിലിനപ്പുറം കാണരുതെന്ന്എനിക്കു നിർബന്ധമുണ്ടായിരുന്നുഎൻ്റിഷ്ടത്തിന്ഞാനവയെ വളർത്തിഞാൻ വരച്ച വരയ്ക്കപ്പുറംവളരാനാവാതെ…

പാടാം നമുക്ക് പാടാം

രചന : എം പി ശ്രീകുമാർ ✍️ ഇടവിട്ടു പെയ്യുന്നമഴയുടെ താളത്തിൽതുടികൊട്ടി തുടികൊട്ടി പാടാംഇടിമുഴക്കത്തിന്റെഇടയിലൂടെയൊരുഇടയ്ക്കതൻ മൃദുഗീതമാകാംകുളിർമഞ്ഞു പൊഴിയുന്നപുലരിയിൽ തുടികൊട്ടിതുയിലുണർത്തിക്കൊണ്ടു പാടാംതിളയ്ക്കുന്ന വെയിലത്തുകണിക്കൊന്നപ്പൂപോലെകനകപ്രഭയിൽ വിളങ്ങാംകത്തുന്ന ദീപമായ്ഇരുളിന്റെയോരത്തുകൈത്തിരിയൊന്നിൽ തെളിയാംനിറവാർന്ന പ്രകൃതിതൻനറുചന്ദനക്കുറികണികണ്ടുഷസ്സിൽ പാടാംനറുമധുവൂറുന്നനിറലാവണ്യങ്ങൾവെറുതെയിരുന്നൊന്നു പാടാംവെൺനിലാവൊഴുകുന്നരാവിന്റെ മേനിയിൽനഖചിത്രമെഴുതി പാടാംനെയ്യാമ്പൽപ്പൂക്കളിൽനിറയുന്ന ലാവണ്യംതുളുമ്പാതെ കോരിപ്പകരാംതിരനോട്ടമാടുന്നകലയുടെ ചാരുതമികവോടെയീരടിയാക്കാംതീരാത്ത വേദനയൊക്കെയും പാട്ടിന്റെതരളസംഗീതത്തിലൊഴുക്കാംവികലമായ് വളരുന്നകളകൾക്കു…

നിന്നെയും തേടി

രചന : ശ്രീക്കുട്ടൻ ✍️ എന്തോ മറന്നു ഞാൻതിരികെ നടക്കുമ്പോൾവഴിയിലായ് കണ്ടൊരു കൂരിരുട്ട്ഓർമ്മതൻ തിരി നീട്ടികത്തിച്ചു വെച്ചപ്പോവഴിയിൽ പടർന്നൊരു പൊൻ നിലാവ്.കണ്ടു മറന്നതോ നോക്കാതെ പോയതോഅറിയില്ല മുന്നിലായ് പൊന്നുഷസ്സ്.മുന്നിലേക്കൊന്നു ഞാൻ തെല്ലു നടന്നപ്പോകേട്ടു മറന്നൊരു പ്രണയരാഗം.രാഗത്തിനപ്പുറം ഒഴുകിയ പ്രണയത്തിൻതീരത്തു നില്കുന്നു വെണ്ണിലാവ്തൂവെണ്ണിലാവേ…

എന്‍‍റെ തെരുവുമക്കള്‍ക്ക്ഒരു വിഷുക്കൈനീട്ടം

രചന : ഗ്രാമീണൻ ഗ്രാമം ✍ മനസ്സെത്തുന്നിടത്ത്വാക്കെത്തിക്കാനാവാതെവിശന്നുകൂനിപ്പോകുന്നഎന്‍‍റെ തെരുവുമക്കള്‍ക്ക്ഒരു വിഷുക്കൈനീട്ടം കൂത്താടിപ്പെണ്ണുപെറ്റകൂത്തിച്ചി മക്കളല്ലവെയിലുതിന്നും വിശപ്പിന്‍റെനീരിറങ്ങാ കാഴ്ച ഞങ്ങള്‍കുടൊരുക്കി കുരവയിട്ടുതീറെഴുതും കാഴ്ചവെട്ടതെരുവെന്ന സാഗരത്തില്‍പിച്ചതെണ്ടും അടിയാളര്‍പിടിക്കാശു വാരിയിട്ടാഭണ്ഡാരച്ചിമിഴുനോക്കിനീവിളിച്ചു ചൊല്ലിടുന്നുമോക്ഷമെന്തന്നറിയാതെഎട്ടുകാശു നല്കിടാത്തമര്‍ത്യരല്ലേ നിങ്ങളെന്നുംഅന്നദാന മഹിമചൊല്ലിതേവര്‍ക്കു നേദ്യമൂട്ടുംപൊന്നുകൊണ്ടു താലിനല്‍കുംതുലാഭാര നേര്‍ച്ചകെട്ടുംചില്ലുകാശുനല്കിടില്ലകുഞ്ഞുകൈകള്‍ നീട്ടിയാലുംഭരണചക്രമുരുണ്ടിട്ടീപാതവക്കങ്ങടര്‍ന്നിട്ടുംകുഞ്ഞുപൂവിന്‍ ദൈന്യമൊന്നുംകണ്ടതില്ല ഭരണക്കാര്‍മേടവിഷു പിറന്നിട്ടുംകൊന്നയെല്ലാം കൊഴിഞ്ഞിട്ടുംകിട്ടിയില്ലാ…

സുസ്വാഗതം

രചന : എം പി ശ്രീകുമാർ ✍ ആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതികൈനീട്ടമേകുവാൻ വന്നു വീണ്ടുംആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതിപൊൻകണിക്കാഴ്ചയുമായി വന്നുസത്ചിദാനന്ദത്തിൻ സംഗീതം കേൾക്കുന്നുസർവ്വൈശ്വര്യപ്പൊൻദീപം തെളിയെആകാശത്തേക്കു വളരുന്ന കൊന്നകൾആനന്ദപ്പൊൻമഴ പെയ്തു നില്ക്കെആലോലമാനന്ദ ഗീത മുയരുന്നുപൊൻവേണുവൊന്നിൻ ചൊടിയിൽ നിന്നുംനീലക്കാർമുകിൽവർണ്ണനാം ഭഗവാനെകണികണ്ടു മെല്ലെ കൺ…

മഴ …….

രചന : നീല കണ്ഠൻ ✍ ഇടവപ്പാതിയിൽരാപ്പകലുകളെ മൂടിയ കറുത്ത പാളിതോരാതെ മുറിയാതെമിന്നൽ കണ്ണു തുറന്ന്പാത്തിയോടുകളിലൂടെ ചാലിട്ട്ഇറയത്ത് കാലുകളൂന്നിമുറ്റം നിറഞ്ഞ് തൊടിനിറഞ്ഞ്വരമ്പിടി ഞ്ഞ് തോട്ടിലൂടെകലങ്ങിയും തെളിഞ്ഞു o കുതിച്ചൊഴുകുന്നുഈ കറുപ്പും കലമ്പലും മിന്നൽപുഞ്ചിരിയുംഎനിക്കിഷ്ടമാണ്വയൽ കടന്ന് നടവഴി പിന്നിട്ട്ഒതുക്കുകൾകയറിദേവിയുടെ പള്ളിയറ ചുറ്റിചുണ്ടിൽ മന്ത്രാക്ഷരങ്ങളോടെപുടവചുറ്റിയ…

വിഷു-പൊൻ വിഷു

രചന : തങ്കം കല്ലങ്ങാട്ട് ✍ ദേവമാതായദിതിതൻ കുണ്ഡലംഭൂദേവിനന്ദനൻ മോഷണം ചെയ്തപ്പോൾദേവേന്ദ്രാവരജനാകും കടൽവർണ്ണൻദേവാരിയോടങ്ങാഹം ചെയ്താൻ ആയിരം പതിനാറ് ഗോപികമാരെകാരുണ്യമെന്യേ തടങ്കലിൽ വച്ച്ദാരുണമായി ദണ്ഡനം ചെയ്ത്ദേവാരി നരകനഹന്തയാൽ വാണാൻ ഗോപികൾ തന്നുടെ പരിദേവനത്തിൽകാരുണ്യം തോന്നിയ കാറൊളിവർണ്ണൻദേവാരിയെ നിബർഹണം ചെയ്ത്ഗോപികൾക്കെല്ലാം മോചനം നൽകി ദേവമാതാവിന്…