രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️. ആരുസൃഷ്ടിച്ചാരു സൃഷ്ടിച്ചീയുലകത്തെ!നേരിലായതാരറിയുന്നൊന്നുചിന്തിച്ചാൽആരു സൃഷ്ടിച്ചാലുമിന്നിക്കാൺമതൊക്കെയുംചാരുമന്ദസ്മിതം തൂകിയെത്രനാൾ നിൽപ്പൂ!ആദിയുഗംതൊട്ടുനമ്മൾ വന്നുപോകുന്നു,ആദിമധ്യാന്തങ്ങളേതുമേതുമില്ലാതെ!ആർക്കറിയാ,മാർക്കറിയാമൊന്നതിൻ സാരംഓർക്കുകിലെന്തത്ഭുത,മത്ഭുതമീലോകം!കവിതകൾ പൂത്തുനിൽക്കാൻ മാമകഹൃത്തിൽ,കവിമാതേ,നിൻ്റെനൃത്തം തുടരൂനിത്യംഅഹംബോധമെന്നതില്ലേൽ സർവവുംശൂന്യംഅഹങ്കാരമല്ലി,നമുക്കുള്ളിലെന്നാളും!കണ്ണുമെല്ലെത്തുറന്നങ്ങുമേലെ നോക്കീടിൽവിണ്ണുകാണാം വിണ്ണിലൊരു സൂര്യനെക്കാണാംമണ്ണിൽനിന്നൊട്ടാമഹത്വം കണ്ടറിഞ്ഞീടാൻ,കണ്ണുകളില്ലാത്തതല്ലോ നമ്മുടെദോഷം!എത്രയെത്രയുന്നതനായീടിലും മന്നിൽഎത്രകാലമുണ്ടുവാഴ്‌വിൻ വ്യാപ്തിയൊന്നോർത്താൽ!വിത്തിനകത്തൊളിച്ചങ്ങിരിക്കവേതന്നെ;മൃത്യുവുണ്ടാ ജീവനൊപ്പ,മാർക്കറിയാത്തൂഏതൊരാൾക്കേ,യായിടുന്നിന്നതിനെവെല്ലാൻഏതൊരാൾക്കുമാവുകില്ലെന്നതത്രേ സത്യം!ആയതിനെയോർത്തുകണ്ണീർ പൊഴിച്ചാലൊന്നുംആയുസ്സൊട്ടും നീളുകില്ലെന്നറിവൂനമ്മൾഎന്നിരുന്നാലുമീലോക,മെത്രസുന്ദരം!തന്നെ,താനൊന്നോർത്തുനോക്കിലെത്രവിസ്മയം!ഇത്തിരിക്കാലമേ നമുക്കുള്ളുവെന്നാലും,ഒത്തിരി ജീവിച്ചുതീർക്കാൻ നമുക്കാകേണംഅന്യദുഃഖ,മറിയേണമപ്പൊഴുംനമ്മൾവന്യചിന്ത വെടിയേണമപ്പൊഴുംനമ്മൾഈ…