” കീശക്കിലുക്കം “
രചന : മോനിക്കുട്ടൻ കോന്നി✍️ കനവിൽ പൂത്തിരി കണ്ണിൽനെയ്ത്തിരി,കരളിൽ കാർവർണ്ണപ്പൂച്ചിരി…..!കിലുകിലുക്കംകൈയിൽ, കൈമണികൾ;കരിമ്പുപാടത്താനക്കേളി..!കർണ്ണികാരം പൊൻപൂവാടഞൊറിഞ്ഞും;കർമ്മവീഥിയിലാടിനിന്നൂ!കർഷകരാമോദത്താൽ,വർഷാരംഭം;കർമ്മോത്സുകമാക്കി,ഭൂവിതിൽ….!കനകക്കതിർമണിക്കുലകളും,കണിവെള്ളരിക്കായ്ഫലങ്ങൾ..;കനകകാന്തിയേറിടും വിളക്കും,കണികണ്ടിടാൻ, കണ്ണാടിയും…!കാലത്തമ്മയൊരുക്കിയനൽക്കണി-കാട്ടുന്നൂ,കൺപൊത്തിത്തുറന്നും;കൂപ്പിത്തൊഴുതുനിൽക്കുന്നവർക്കെല്ലാം,കൈനീട്ടം നാണയത്തുട്ടുകൾ..!കാർന്നോർക്കീശേലുണ്ടന്നേറെ ത്തുട്ടുകൾ;കാർക്കശ്യമില്ലൊട്ടുചിരിക്കാൻ..!കൂർത്തൊരുനോട്ടമൊളിപ്പിച്ചെന്നാലും;കീർത്തിയ്ക്കാനുണ്ടൊരാകെെനീട്ടം.…!കാലത്തന്നുവരുന്നോരൊക്കെത്തരും;കാലണയ്ക്കു,വിഷുക്കൈനീട്ടം….!കുട്ടിക്കാലത്തന്നൊരുത്സവമേളം,കൊട്ടിക്കേറ്റം, കീശക്കിലുക്കം..…!