അരണ്ടവെളിച്ചം
രചന : ജയനൻ ✍ അരണ്ടവെളിച്ചംഅശരണന് അഭയംഅശരീരികളെല്ലാംഅരണ്ടവെളിച്ചത്ത് നിന്നാണ്….ബുദ്ധനുംക്രിസ്തുവിനുംഅറിയാം അരണ്ടവെളിച്ചത്തിന്റെവിശുദ്ധി…നെഞ്ചുപൊട്ടി –കരയുന്നവന്റെകവിതകളധികവും പിറക്കുകഅരണ്ടവെളിച്ചത്തിലെഅപസ്മാരവെളിപാടുകളായാണ്…മനീഷിയുടെമനനത്തിനുംവേശ്യയുടെവിലപേശലിനുംപ്രവാസികളുടെവിലാപങ്ങൾക്കുംആർത്തന്റെആത്മഹത്യാശ്രമങ്ങൾക്കുംസാക്ഷി –അരണ്ടവെളിച്ചംതട്ടിൻപുറത്തെഅരണ്ടവെളിച്ചംപൂച്ചക്ക് വിളയാടാനേറെയിഷ്ടംമരച്ചില്ലകൾക്കുള്ളിലെഅരണ്ടവെളിച്ചംപരുന്തിനുംകുരുവിക്കുംകൂടൊരുക്കാനേറെയിഷ്ടംഒളിയാക്രമണത്തിൽകൊല്ലപ്പെട്ടപടയാളിയുടെവിധവക്കുമിഷ്ടംഅറപ്പുരയിലെഅരണ്ട വെളിച്ചംപഴമ്പുരാണംമുതൽഅത്യാധുനികം വരെഗ്രന്ഥങ്ങൾക്കെല്ലാംഅഭയംഅരണ്ടവെളിച്ചംസ്വപ്നങ്ങളുടെഅനുക്രമമായഉദയത്തിനുംഅസ്തമയത്തിനുംസാക്ഷി –അരണ്ടവെളിച്ചംദശാസന്ധികളിൽജന്മരാശിയിൽജന്തുതമഥിക്കുമ്പോഴുംഉഷ്ണസ്പർശത്താൽകർമ്മകാണ്ഡങ്ങൾജരാനരയാൽ വിറ കൊള്ളുമ്പോഴുംസാക്ഷി –അരണ്ടവെളിച്ചംമുനിയുന്നമൺചെരാതിൻഅരണ്ടവെളിച്ചത്തിൽപഴയൊരമ്മനിലവിളിക്കുന്നുപതിച്ചിയൊരുവൾകത്തിരാകുന്നുപൊക്കിൾക്കൊടിമുറിയുന്നുരക്തം മുനിയുന്നു…അടക്കംപറയാൻ അയല്ക്കാർഅടഞ്ഞവാതിലിനരികെഅരണ്ടവെളിച്ചത്തിൽഅരുണവർണ്ണമയവിറക്കുന്നു;പഴയൊരച്ഛൻ…ആൽത്തറയിലെഅരണ്ടവെളിച്ചത്തിൽതറവാടിനുകാവൽത്രിശൂലവുംപൊൻതിടമ്പുംകുലമഹിമക്ക്കുടുംബമൂർത്തിക്ക്പട്ടും പടുക്കയുംകാഴ്ചവെക്കാൻഅരണ്ടവെളിച്ചംകുട്ടികൾകള്ളനും പോലീസുംകളിക്കുന്നത്ഒറ്റപ്പെട്ടവൻപക്ഷികളുടെ സഞ്ചാരപഥങ്ങൾ തിരയുന്നത്അരണ്ടവെളിച്ചത്തിൽവേട്ടുവാളനൊരു കൂടുകൂട്ടാൻപാമ്പുകൾക്ക്വാലിലൂന്നിഇണചേരുവാൻചിലന്തിക്ക്നിർഭയമായ്വലകോർക്കാൻപല്ലിക്ക്നേരും നെറിയുംപ്രവചിക്കാൻഅശരണന്ആകാശത്തിലെനക്ഷത്രങ്ങളോട്അടക്കം പറയുവാൻശരണം –അരണ്ടവെളിച്ചംരജസ്വലയായകൂട്ടുകാരീനിനക്കും കൂട്ട്അരണ്ടവെളിച്ചംആൽവൃക്ഷച്ചോട്ടിൽവെച്ച്നിനക്കുനൽകിയആദ്യചുംബനത്തിനുംസാക്ഷി –അരണ്ടവെളിച്ചംഅരണ്ടവെളിച്ചത്തിരുന്നൊരുനിലക്കണ്ണാടി…