തനിച്ചായി പോകുന്നോർ
രചന : സുജിമോൾ മാരാരി ✍️ തനിച്ചായി പോകുന്നോർകുടുംബത്തിന്റെ വിളക്കിന്എണ്ണയായി തീർന്ന ചില മനുഷ്യരുണ്ട്സ്വന്തം വെളിച്ചംഎപ്പോഴോ കെട്ടുപോയതറിയാതെമറ്റുള്ളവരുടെ രാത്രികളെപ്രകാശിപ്പിച്ചവർ.അവരുടെ സ്വപ്നങ്ങൾക്ക്അടുക്കളയുടെ പുകയുണ്ടായിരുന്നു,അവരുടെ ആഗ്രഹങ്ങൾക്ക്കുട്ടികളുടെ ചിരിയുടെ പേരായിരുന്നു,അവരുടെ യാത്രകൾകുടുംബത്തിന്റെ ആവശ്യങ്ങളിലേക്കുള്ളചെറിയ നടപ്പാതകൾ മാത്രമായിരുന്നു.സ്വന്തമായി എന്തെങ്കിലും വേണമെന്ന്അവർ ഒരിക്കലും വാശിപിടിച്ചില്ല;ഒരു നല്ല വസ്ത്രം,ഒരു ദൂരയാത്ര,ഒരു…
