സിന്ദൂരം
രചന : അനൂബ് ഉണ്ണിത്താൻ ✍ ആര്യപുത്രൻ അഗ്നിസാക്ഷിയായ്അണിവിരലാൽത്തൊട്ടസീമന്തരേഖയിലെചുവപ്പാർന്ന സിന്ദൂരമാചുടുനിണത്താൽത്തന്നെമാഞ്ഞുവല്ലോഭാരതസോദരി,മകളേ പകരമേകുവാനാകില്ലയീയൂഴിയിൽ പകരം പകയായ്ജ്വലിക്കുന്നു ഭാരതാംബഅണിനിരക്കുന്നു ധീരയോദ്ധാക്കൾഅതിർത്തിയിൽ നമുക്കായ്അവിടെയും വീരമൃത്യുവരിച്ചു മറ്റൊരുപൂവിനും പതിനാശംഅവിടെയും മായുന്നുവല്ലോപൊൻനിടിലത്തിൽ ചെങ്കുങ്കുമനിണവിരിപ്പിനാൽജീവിതത്തിൻ നൽച്ചൂടിനാൽ നിന്നതാതനിച്ചാക്കി കാലം, നിനക്കായും നമുക്കായുംപോർക്കളത്തിലടരാടവേഅവിടെയും തനിച്ചാക്കി കാലംനഷ്ടം നഷ്ടമല്ലോ ജീവിതാഗ്നി തരണം ചെയ്യുവാൻവിജയിച്ചിടാം…