Category: സിനിമ

ചമത തേടുന്നവർ

രചന : ബിജു ബദ്‌രീസ് ✍ നിങ്ങൾ,നിങ്ങളുടെ ചിന്തകൊണ്ട്ആവർത്തി കുറുക്കിയധന്വന്തരമിട്ടുഴിഞ്ഞിട്ടുംഅയൽക്കാരനെ സ്നേഹിക്കാൻമനസ്സിന് കഴിയുന്നില്ലെങ്കിൽഅയൽക്കാരനെ കൊല്ലുക.അവന്റെ ശരീരംചിതയേറ്റി ദഹിപ്പിക്കുക.അവന്റെ തർപ്പണം കൊണ്ട്അവന് മോക്ഷം നൽകുക.ഒരിക്കലും നിങ്ങടെ ചിന്തയെതെറ്റിദ്ധരിക്കരുത്, പഴിക്കരുത്.നിങ്ങടെ ചിന്തകൾ ഉദാത്തവുംഉൽകൃഷ്ടവും സചേതനവുമാണെന്ന്ആരെക്കാളും മുൻപ് നിങ്ങൾ തിരിച്ചറിയുക.പിറവിയെപ്പഴിച്ചു മരിച്ചവന് കഴലുണ്ടാവട്ടെ,കൊടിയ പാപജന്മ തിമില…

ലഹരി പൂക്കുന്നു ചുറ്റിലും

രചന : സുരേന്ദ്രൻ കണ്ണൂർ ✍️ അസ്‌തമിക്കാത്തൊരീയാഘോഷരാവുകൾആടിത്തിമർക്കുന്നുലഹരിയിലാഴ്ന്നവർആഴക്കടലിലുലയുന്ന വഞ്ചിപോൽഅലയുന്നു വഴിമാറിത്തുഴയുന്ന ജീവിതം!മത്തുപിടിപ്പിക്കാനൊരുമ്പെട്ടുനിൽപ്പുണ്ട്കശ്മലൻമാർ തിരശ്ശീലയ്ക്ക് പിന്നിലായ്അപരൻ്റെ രക്തം കുടിച്ച് വീർക്കുന്നവർഅന്ധമീനീതിയിൽ നെഞ്ചുവിരിക്കുന്നു!നഷ്ടമാകുന്നുവോനാളെയീനാടിൻ്റെനൻമകൾനെഞ്ചേറ്റി മുന്നേറാനുള്ളവർകെട്ടുവിട്ടകലുന്നു ബന്ധങ്ങൾ നിത്യവുംവൈകൃതം പൂക്കുന്ന ലഹരിയിടങ്ങളിൽ!അവിശുദ്ധബന്ധങ്ങൾ അവിഹിതനേട്ടങ്ങൾലഹരികളൊഴുകുന്നു മലയാളമണ്ണിതിൽഅനുദിനമഭിവൃദ്ധിവന്നുഭവിക്കുമ്പോൾഅധികാരകേന്ദ്രങ്ങൾ കൈമലർത്തിടുന്നു!ആരാണിരുട്ടിൻമറവിൽ കറുപ്പിൻ്റെകാളകൂടംകലർത്തുന്നനരാധമർ!ഇനിയേതുദൈവം തുണയ്ക്കെത്തുമീമൂല്യ-ച്ച്യുതിയൊന്നുതടയുവാൻസമയമിതേറെയായ്!

ഒരു പിടി അരിക്ക്.

രചന : അബ്ദുൽകലാം ✍️ അവൻ മോഷ്ടിച്ചത് ഒരു പിടി അരിയായിരുന്നു.പക്ഷേ, അവന്റെ കൈകളിൽഅവർ കണ്ടത് തങ്ങളുടെ അധികാരത്തെവിശപ്പുകൊണ്ട് ചോദ്യം ചെയ്യുന്നഒരു മനുഷ്യനെയായിരുന്നു.അവർ അവനെ മരണത്തിന്റെ കുരിശിൽ തറച്ചു.വിധി പ്രഖ്യാപിച്ചവരുടെ വയറുകൾ നിറഞ്ഞിരുന്നു.അവരുടെ മേശകളിൽ അന്നത്തിന്റെ വെളുപ്പ്സമാധാനമായി വിളമ്പിയിരുന്നു.വിശക്കുന്നവന്റെ കൈയിൽഒരു പിടി…

ഈ മനോഹരതീരം

രചന : രാജേഷ് പി ആർ ✍️ ഈ മനോഹരമാം തീരത്തു തരുമോഎനിക്കിനിയൊരു ജന്മം കൂടി.കാവ്യപതിയാം വയലാറിൻ വരികൾനാളേയില്ലിനി ഭൂജീവിതമെന്ന്.മാനുഷ ജൈവീകാകർഷണം പ്രണയംനിർമ്മല നിരാമയ സ്നേഹംആദ്യകാഴ്ചയിലൂറിടുമിഷ്ടമത്രേഅന്ത്യം വരേ തുടരേണ്ട ബന്ധംസംസ്കാരം ! എന്തിനേ ചെറുക്കുന്നുതിനെമതം എന്തിനേ നിഷേധിക്കുന്നുജന്മാവകാശം സമൂഹത്തെറ്റിൽ കുടുക്കുംവർത്തമാനം സ്വീകര്യമല്ല…

കാവ്യകേരളം

രചന : പുല്ലമ്പാറ രാജേഷ് ✍️ പച്ചപ്പുതച്ചൊരു ചേലയുടുത്തു,പഞ്ചമരാഗവും മീട്ടിയെടുത്തു,പെരിയാറിൻ ഓളങ്ങൾ തഴുകും നാട്ടിൽപാടുന്നു കാറ്റിൻ വശ്യമനോഹര ഗാനം!തണുത്തൊരു മഞ്ഞിന്റെ തുള്ളികൾ വീണ്,മലനിരയെല്ലാം തിളങ്ങിനിൽപ്പൂ,മധുരിതമാം മന്ദാരത്തോപ്പിൽമരതകച്ചേലകൾ വീശിനിൽപ്പൂ.തെങ്ങിൻ തലപ്പത്തു തെന്നൽ തലോടവെ,തുടിക്കുന്നു മനോഹര താളമവിടെ,തുമ്പയും തെച്ചിയും പൂത്തുനിൽക്കുമ്പോൾതുളുമ്പുന്നു പൂമഴ നെഞ്ചകമാകെ!കടലിന്റെ തിരകൾ…

ഏത് നിലാവാണ് പുതയ്ക്കാൻഒരിരുൾ മറ തേടാത്തത്

രചന : മധുശങ്കർ മീനാക്ഷി ✍️ 💙നിന്നെ ചേർത്തുപിടിച്ച്ചേർത്തുപിടിച്ച്ഈ റെയിൽപ്പാളത്തിലൂടെ ഒറ്റയ്ക്ക്.!നോക്കൂ, അറ്റുപോയആരുടെയോ തലകടിച്ചോടുന്ന ഉറുമ്പുകൾനമ്മെ ശ്രദ്ധിക്കുന്നുണ്ട്.!ഞാൻ നോക്കിയിട്ട്നിലത്ത് വീണുകിടക്കുന്നഉടലുകൾക്കൊന്നുംആ തല ചേരുന്നതല്ല.!വിലാസമെഴുതാത്ത കത്തുകൾ പോലെകുറേക്കാലം ഏതെങ്കിലുംമോർച്ചറിയിൽ കാത്തുകിടന്ന്അവ ദ്രവിച്ചുതീരും.!രക്തമൊലിക്കുന്നകൈപ്പത്തികളിലൊന്നുംവിരലടയാളം ഉണ്ടായിരുന്നില്ല.!മരിച്ചുകഴിഞ്ഞാലുംഅനാഥമായ നെഞ്ചിൻ കൂട്ടിൽഒരു രഹസ്യമെങ്കിലുംബാക്കിയുണ്ടാകേണ്ടതാണ്.!വെള്ളമില്ലാത്ത ജലാശയത്തിന്റെഅടിത്തട്ടിലേക്കിറങ്ങാൻ പറ്റിയസ്കൂബാ വേഷംകണ്ടുപിടിക്കാത്ത കാലത്തോളംഅതുകൊണ്ട്…

ശ്വസനസീമയ്ക്കപ്പുറം

രചന : ആദി ദേവ് ✍️ അശോകച്ചില്ലയിൽ ചോരച്ചുവപ്പായ്അലിഞ്ഞു പൂക്കും മലരുകളെ,കാലം മായ്ക്കും വഴികളിലെന്നുംകൂടെ നില്ക്കും നിന്നോർമ്മകളെ.​എത്ര നാൾ കൂടിയീ ഭൂമിയിൽഎന്നെയീ ശ്വാസം തുഴഞ്ഞുവിടും?അറിയില്ലിന്നും, എങ്കിലും ഞാനീഅന്ത്യം വരെയു നിന്നോർമ്മയിലാം.​പ്രാർത്ഥനതൻ നിറസന്ധ്യകളിൽനിൻ പേരു മാത്രമുരുവിടുമ്പോൾ,വാക്കുകൾക്കെല്ലാം പ്രഭയേറുന്നു,വഴികളിലെല്ലാം മണം പടരും.​അശോകപ്പൂവിൻ തണലത്തിരുന്നുപാടുന്നു ഞാൻ…

വയലാർഒഴിഞ്ഞു കിടക്കുന്ന സിംഹാസനം

രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ “സ്നേഹിക്കയില്ല ഞാൻ. നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.”, ഒക്ടോബര് 27 ,മലയാളികളെ ഗാന പ്രപഞ്ചത്തിന്റെ വിസ്മയത്തിലേക്കു നയിച്ച വയലാര്‍ രാമവര്‍മ്മ നമ്മെളെ വിട്ടു പിരിഞ്ഞിട്ടു 51 വര്‍ഷം . ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ…

ദയയില്ലാ….വയസ്സുകാലം …

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ പുല്ലും വൈക്കോലും, തിന്നിട്ടല്ലെന്റെപല്ല് കൊഴിഞ്ഞത് മാളോരേ…….അന്തിക്ക് കള്ള്, കുടിച്ചു വീണിട്ടല്ലപല്ല് കൊഴിഞ്ഞത് മാളോരേ……(പുല്ലും വൈക്കോലും…..) നിന്നേടത്തൊന്നും, തലചുറ്റി വീണല്ല,പല്ലു കൊഴിഞ്ഞത് മാളോരേ…..നാട്ടിലുള്ളോരുടെ, മെക്കിട്ടു കേറീട്ട-ല്ലെൻ പല്ലുകൊഴിഞ്ഞത്, മാളോരേ…..തിന്നിട്ടും തേച്ചിട്ടും, പ്രായം കൂടീട്ടുംപല്ലൊക്കെപ്പോയെന്റെ മാളോരേ…..(പുല്ലും വൈക്കോലും…..)…

സഹനവ്യസനങ്ങൾ

രചന : എം ബഷീർ ✍️ എന്റെ രാമാഎന്റെ രാമാഎന്ന വിലാപത്തിനൊടുവിൽമെതിയടിയിൽ നിന്ന് കാലിടറിഊന്നുവടിയിൽ നിന്ന് കൈവിട്ട്മഹാത്മാവ്ഹിംസയുടെ പതാക പാറുന്നഞങ്ങളുടെ സ്വപ്നത്തിലേക്ക്ചോര കിനിയുന്ന നെഞ്ചുമായിപിടഞ്ഞ് വീഴുന്നുപല്ലില്ലാത്ത മോണയിൽകളങ്കമില്ലാത്ത ചിരിയിൽസങ്കടമഴയുടെ മേഘക്കറുപ്പ് പടരുന്നുമർത്യവംശത്തിന്റെചോരക്കൊതിയുടെ കഥനഭാരത്തിൽനിറഞ്ഞുകവിയുന്നുക്ലാവ് പിടിച്ച കണ്ണടക്കുള്ളിലെക്കടലുകൾഹിംസയാണ് കുഞ്ഞേനിന്റെ തീന്മേശയിലെപ്രിയ വിഭവംചൂടാറാത്ത ചോരമാത്രമേനിന്റെ…