ആന
രചന : അമ്മു ദീപ ✍️ രാത്രിയൊരു നീണ്ട തുമ്പിക്കൈചുരുട്ടിയെടുക്കാറുണ്ടെന്നെ.പതുപതുപ്പിൽ,ഇളംചൂടിൽആലോലം താലോലം ഞാനുറങ്ങിപ്പോവുന്നുതുമ്പിക്കൈയുടെ ആനയെഞാനിന്നേവരെ കണ്ടിട്ടില്ല.ദിക്കുകൾക്കപ്പുറംനക്ഷത്രം മുട്ടെ ഉയരത്തിൽഞാനതിനെ സങ്കല്പിക്കുന്നു.അതിൻറെ കൊമ്പുകൾആകാശഗംഗകൾ!നിന്ന നിൽപ്പിൽ ചിലപ്പോൾ ആനഉറക്കംതൂങ്ങും.തുമ്പിക്കൈ അയയുമ്പോൾദു:സ്വപ്നം കാണുംപിച്ചും പേയും പുലമ്പുംഞാനപ്പോൾ തുമ്പിക്കയ്യിനെ പൊത്തിപ്പിടിക്കും.രാവേറെച്ചെല്ലുമ്പോൾഉറക്കം തൂങ്ങിഉറക്കം തൂങ്ങിപിറകിലേക്ക്പൊത്തോം എന്ന്ഒറ്റവീഴലാണ് ആന.ഞാൻ ഞെട്ടി…
