സൂദ്രയെന്നു വിളിക്കുന്ന സുഭദ്ര,
രചന : രാജേശ്വരി ടി കെ ✍️ വെറും പാവമായിരുന്നവൾ.ഓറഞ്ചു സിന്ദൂരം നെറ്റിമുതൽ നെറുകവരെ ചാർത്തി,കൈനിറയെ ചുവന്ന കുപ്പിവളകളണിഞ്ഞുകാലിൽ നിറയെ മുത്തുകളുള്ള കൊലുസണിഞ്ഞു,കാൽവിരലുകളിൽ മിഞ്ചിയണിഞ്ഞു,സാരിയുടെ മുന്താണി കൊണ്ടു തലവഴി മൂടി,വാതിൽപടിക്കപ്പുറം മറഞ്ഞെ നിന്നവൾ.ലോകം ഭർത്താവിലും ആണ്ടു തോറും പെറ്റിട്ട നാലു മക്കളിലും…
