Category: ജീവിതം

‘പരൽമീൻ”

രചന : കല്ലിയൂർവിശ്വംഭരൻ.✍ വേനലിൽ ശാന്തമായ് ഒഴുകുമീനദിയിൽചൂണ്ടയിലൊരുമീൻകൊതിച്ചുഞാൻനിൽക്കവേ,നിമിഷങ്ങളലസമായ് തള്ളിനീക്കുന്നിതാവിരസതമനസ്സിൽ വന്നുപോകുന്നിതാ.കണ്മഷിഎഴുതിയ കൊച്ചുമേഘങ്ങളുംഅടുത്തുകണ്ടാ മരച്ചോട്ടിലിരിക്കുന്നുഞാൻ.ഇവിടെയൊരുപക്ഷിയെനോക്കി നിൽക്കുന്നുഞാൻ.വിരിഞ്ഞൊരുപൂവിനായി കൊതിച്ചു നിൽക്കുന്നുഞാൻ.മരിച്ചുപോയ പ്രിയരേഓർത്തു നിൽക്കുന്നെൻമനസിലാ ഓർമകൾ നീക്കിയെൻ ചൂണ്ടയിൽ,നിമിഷങ്ങളങ്ങനെകൊത്തുന്നുമീനുകൾ.വീണ്ടുമെന്നെ ശപിക്കുന്ന മീനിന്റെ ചുണ്ടുകൾ.പിന്നെയും എന്നോർമ്മയിൽഞെട്ടിക്കുന്നു അതെന്നെ.ചൂണ്ടയ്ക്കടുത്തുപരൽമീനിനെകണ്ടമരത്തിലെപക്ഷിയുടെ ദൈനൃതകണ്ടുഞാൻ.എൻ്റെപട്ടു വലഭംഗിയായി വിരിച്ചിട്ടുചെന്ന്ദൂരെനോക്കിനിന്നു.ഞാനെന്ന കുഞ്ഞിനെ നോക്കുന്നമങ്കമാർമൂളുംപുഴയുടെകൊച്ചുകൊച്ചോളങ്ങൾതേങ്ങും തൊടികളിൽ പോകുന്നു…

💙അച്ഛൻ

രചന : കാഞ്ചിയാർ മോഹനൻ✍️ തിളച്ച വെളളത്തിൽതവിയിട്ടമ്മ മൊഴിയുന്നു,അച്ഛനിപ്പോഴിങ്ങെത്തുംഅരി സാധനങ്ങളായ്.ഒത്തിരി കഴിഞ്ഞിട്ടുംഅച്ഛനെക്കാണായ്കയാൽഅമ്മചൊല്ലി, പതുക്കെമക്കളെ, കിടന്നോ പോയ്തവി തൻ ചുഴറ്റലുംവെള്ളത്തിൻ തിളയ്ക്കലുംതൽക്കാലം നിർത്തീട്ടമ്മതാടിയിൽ കൈചേർക്കുന്നു.അച്ഛൻ്റെകാലൊച്ചകൾകേട്ടമ്മ, വാതിൽപ്പടി,ക്കെത്തുന്നൂ ,അച്ഛൻ നിന്നുവല്ലാതായ് കിതയ്ക്കുന്നു .പറ്റുതീർക്കാതെയിനിവ്യഞ്ജനംതരില്ലെന്ന്അമ്മയോടച്ഛൻ ചൊല്ലിഇനി നാമെന്തോ ചെയ്യും?കയ്യിൽ കരുതും പൊതിഅമ്മയ്ക്കു നീട്ടുന്നച്ഛൻരണ്ടേത്തപ്പഴമാണെൻമക്കൾക്കു കൊടുത്തിടൂ.അമ്മ തൻ…

യാത്ര ***

രചന : രഞ്ജിത് എസ് നായർ ✍ യാത്രയതൊന്ന്, പൂർത്തിയാക്കാതെ,പോയൊരൊടുങ്ങാത്തയാത്ര,മടങ്ങി വരുമെന്ന വാക്കിൻ ചിറകുകൾതളർന്നു വീണൊരന്ത്യയാത്ര.ഏത് കൈവഴികളിൽ പിഴച്ചു നമ്മൾ?എവിടെയീ ദുരന്തത്തിൻ വേരുകൾ?മുന്നൂറ് ജീവനുകളല്ലിവർ,മുന്നൂറ് പ്രകാശഗോപുരങ്ങൾ,മുന്നൂറ് കുടുംബത്തിൻ കണ്മുന്നിൽകെട്ടുപോയ സ്വപ്നങ്ങൾ,മുപ്പതിനായിരം പ്രതീക്ഷതൻചിറകൊടിഞ്ഞ പൂത്തുമ്പികൾ.വികസിതരെന്ന് നാം വീമ്പിളക്കുമ്പോൾ,കണ്ണീരുപ്പുരുചിയുള്ളീ ചോദ്യങ്ങൾ:ആവശ്യങ്ങളല്ലോ ആവിഷ്കാരങ്ങൾതൻ സൃഷ്ടി,അണയാത്ത അഗ്നിപോലെയാണാവിഷ്കാരങ്ങൾ.പിന്നെന്തേ,…

ഒരു ദുരന്തം’

രചന : ഷാജി പേടികുളം ✍ ഓർക്കാം നമുക്കിനിഒരു പിടി ചാരമായ്മാറിയ മനുഷ്യർ തൻനന്മകളെ ഓർത്തിരിക്കാംജീവിത സ്വപ്നങ്ങൾഅഗ്നിയായെരിയവേകണ്ണീർ മഴയ്ക്കതിനെകെടുത്തുവാനാവുമോ…?കദനപ്പുകപ്പടലങ്ങൾചുറ്റിലും പടരുമ്പോൾസാന്ത്വന കുളിർക്കാറ്റായിതഴുകിത്തലോടാം….ആശ്വാസവാക്കുകളില്ലീദുരന്തം വിതച്ചൊരീകണ്ണീർ കെടുത്തുവാനായി.മനുഷ്യർ നാം കേവലംനിസ്സഹായരല്ലോ….!!ദുരന്തങ്ങൾ നമ്മെ പഠിപ്പിച്ചപാഠങ്ങളോർക്കുക നാം…..ഒരു പിടി ചാരമായി മണ്ണോടുചേർന്നവർക്കശ്രുപുഷ്പങ്ങൾസമർപ്പിപ്പൂ ഞാൻ…..🌹🌹🌹

മഹത് വചനം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ സന്ധ്യയാകുന്നു,കാറ്റു മന്ദമായ് വീശീടുന്നുചെന്തമിഴ്പാട്ടിൻ ശീലുപാടിഞാനിരിക്കുന്നുചിന്തകളൊരുനൂറു ചിന്തകളെൻമനസ്സി-ലന്തമില്ലാതൂർന്നെത്തു,ന്നോരോരോനിമിഷവും!ദൂരെയാ കടലലയാർത്തിരമ്പുന്നൂ,ചാരെഭാരതപ്പുഴ വറ്റിവരണ്ടേകിടക്കുന്നു!വന്നിരുന്നൊരജ്ഞാതനെന്നരികത്തായന്നുചൊന്നൊരു മഹാമന്ത്രമെനിക്കായ് മാത്രം കാതിൽ!ആയതിന്നെത്രപരമാർത്ഥമാണൊന്നോർക്കുകി-ലീയുലകത്രയ്ക്കധപ്പതിച്ചേ പോയില്ലയോ?കാണുന്നതേതുമെങ്ങും കപടമുഖങ്ങളെ,നാണമൊട്ടില്ലാതുള്ള രാക്ഷസവൃന്ദങ്ങളെ!സത്യത്തിൻ മാർഗ്ഗത്തിലൂടല്ലോ,ഞാൻ ചരിക്കുന്നുനിത്യവുമാ,വെളിച്ചമീ,യെന്നെനയിക്കുന്നു!ശത്രുക്കളേറെയെനിക്കുണ്ടാകാമെന്നാൽ പോലുംശത്രുത്വമെനിക്കുള്ളിലില്ലെന്നതത്രേ സത്യംഒരു ബുദ്ബുദംപോലെ വന്നുപോകുന്നു നമ്മൾ,പരമാർത്ഥത്തി,ലിതാരറിയുന്നൊരുമാത്ര?കാരുണ്യം വറ്റിവരണ്ടുള്ളൊരാ ഹൃദയത്തെചാരത്തണച്ചേ,നിർത്താനാർക്കു സാധിപ്പൂമന്നിൽ?ഇങ്ങനെപോയാൽ ഭാവിലോകത്തെ നിർവചിക്കാ-നെങ്ങനെയാവു,മെന്നതോർക്കുവാൻ പോലുമാവാ!മുന്നോട്ടുവയ്ക്കുമോരോ…

അവശേഷിക്കുന്ന തഥ്യം

രചന : ബിന്ദു അരുവിപ്പുറം✍️ അലറുന്ന കൊടുങ്കാറ്റോടെകരളിൽ പെരുമഴ പെയ്യുകയായ്,നൊമ്പരത്തിൻ കരിമഷിചിന്നികൂരിരുളിൻ ചില്ല വിടർത്തി ഓർമ്മച്ചിറകേറിക്കൊണ്ട-ങ്ങേകാന്ത പ്രണയവുമായ്സ്വപ്നങ്ങൾ വിളക്കുകളായ്ആത്മാവിൻ തുടിതാളവുമായ്. നീർപ്പളുങ്കിൻ മോഹങ്ങൾഅതിരില്ലാക്കതിരുകളായ്.കാലിടറാതവളെ കാക്കാൻഅക്ഷരവിഹഗങ്ങളുർന്നു. നിശബ്ദത നെഞ്ചിൽ കുമിയേശേഷിക്കും സത്യമതായി.വേർപാടിൻ വേദന തിങ്ങിമിഴിനീരും വറ്റിവരണ്ടു. ആഴങ്ങളിലൊട്ടിയ സ്നേഹംഅസ്ഥികളിൽ മെല്ലെയിറങ്ങിപൊയ്ക്കാഴ്ച്ചയൊരുക്കാനായിമുഖമേറ്റം ചീകിമിനുക്കി. കാഴ്ച്ചകളൊന്നൊന്നായ്…

നിർഗുണൻ

രചന : അയമുണ്ണി കെ വി ✍️ ലഹരി പിടിയ്ക്കും സിരകളിലെൻ്റെആത്മാവിഷ്കാരം കരിയുന്നുണ്ട്.കരളിലുരുകും നെയ്ത്തിരി പോലൊരുകാവ്യമെന്നിൽ എരിയുന്നുണ്ട്.കാഴ്ചകളിലെന്നുടെപൊന്നുടലിൽകരവിരുതിൻപാപക്കറയേറെ നിറയുന്നുണ്ട്.ചുട്ടുപഴുക്കും മണൽതരികളിലെൻ വിയർപ്പ് ചാൽചുടുചോരയായ് പതിക്കുന്നുണ്ട്.അഷ്ടി തേടും പെണ്ണൊരുവളുടെനനുനനുത്ത നഗ്ന മേനിയിൽ ആഴ്ന്നിറങ്ങുംനഖപ്പാടിൽ നീറ്റൽകടിച്ചമർത്തീടുന്നു.കരവിരുതിൻകാഴ്ചകളൊരുക്കിയ അംബരചുംബികളാംകൊടുംവനമിതിൽ ഹിംസ്രജന്തു പോൽമനുഷ്യ കോലങ്ങളെത്ര.കണ്ടിട്ടും കാണാകാഴ്ചകൾമറയ്ക്കും…. തുറന്ന…

പ്രകൃതിയും മനുഷ്യനും

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️ പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്നവർകാലം പുരോഗമിക്കയാണെന്നു പറഞ്ഞിട്ട്പ്രകൃതിയെ ഇണക്കാൻ ശ്രമിച്ചുതുടങ്ങിശാസ്ത്രമെന്നും വികസനമെന്നും പറഞ്ഞിട്ടങ്ങിനെന്യായീകരണവും നടത്തുന്നുണ്ടവർസന്തുലിതാവസ്ഥ നഷ്ടമാം പ്രകൃതിസൂചനകളേറെ നൽകിക്കൊണ്ടിരുന്നവന്എന്നാലൊതുന്നുമവൻ ഉൾക്കൊണ്ടതേയില്ലമലകളും കുന്നുകളും വനങ്ങളും നശിപ്പിച്ച്വികസനത്തിനാണെന്ന് പറഞ്ഞു നടന്നവൻപേമാരിയായും വെള്ളപ്പൊക്കമായുംചിലപ്പോൾ വരൾച്ചയും അതികഠിനചൂടായുംചെറിയ ഉരുൾപൊട്ടലുകളുമൊക്കെയായ്പിന്നേം പ്രകൃതി സൂചനകൾ നൽകിയവന്നിസ്വാർത്ഥരാം ചില…

പുക

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍ പുകയില്ലാതൊരു ദിനമുണ്ടോ?തീ ഇല്ലാതൊരു പുകയുണ്ടോ?പുകയ്ക്കുന്നുണ്ടേറെ യുവതകളിവിടെ!പുകയുന്നുണ്ടങ്ങനെ പല മനവും! പുകയിൽ മുങ്ങിയിരിപ്പവരേറെ!പുലരികൾ രാവുകളില്ലാതെ!പുകമറയങ്ങനെയെന്തിനുമേതിനും!പുകയിൽ പൂണ്ടുകിടക്കുംനേരം,പകയേറുന്നു പലവിധമങ്ങനെ! പുകയുടെ വീര്യം തീരും മുമ്പേ,പുകയും ചില ചിതകൾ മുമ്പിൽ!പഠിപ്പുള്ളവരാമവരേറയും,പിടിപ്പുകേടിൻ പഠിതാക്കൾ! പുകയിൽ മുങ്ങിപ്പിന്നെ മങ്ങി മറയുന്നു!പാതകൾനീണ്ടു കിടപ്പുയെങ്കിലും,പാതിവഴിയിൽ പടമാകുന്നു!കനവുകൾ…

പ്രവേശനോത്സവകവിത

രചന : തോമസ് കാവാലം ✍ കാലവർഷം വന്നു ഹർഷാരവമോടെകലാലയങ്ങൾ തുറക്കയായിതുള്ളിത്തുളുമ്പുന്നു കുഞ്ഞുമനസ്സുകൾഉള്ളിന്റെയുള്ളു തുറപ്പിക്കുവാൻ. പാറിപ്പറക്കുന്നു പൂത്തുമ്പിക്കുഞ്ഞുങ്ങൾപാരിന്റെയാഗ്രഹ പൂർത്തി പോലെമാറ്റത്തിൻകാറ്റങ്ങു വീശുന്നു. നാളതൻമറ്റുള്ള സന്ദേശം നൽകീടുന്നു: “അക്ഷരമുറ്റത്തങ്ങോടി കളിച്ചിടാംവീക്ഷണകോണുകൾ മാറ്റി നോക്കാംഅക്ഷികൾ കൊണ്ടു നാം കാണുന്നകാഴ്ചയിൽഭിക്ഷുവേപ്പോലെയുൾക്കാഴ്ച നേടാം. പൂമുഖ മുറ്റത്തു പൂത്തുല്ലസിക്കുന്നപൂവാകച്ചോട്ടിൽ…