Category: ജീവിതം

പ്രകൃതിയും മനുഷ്യനും

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️ പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്നവർകാലം പുരോഗമിക്കയാണെന്നു പറഞ്ഞിട്ട്പ്രകൃതിയെ ഇണക്കാൻ ശ്രമിച്ചുതുടങ്ങിശാസ്ത്രമെന്നും വികസനമെന്നും പറഞ്ഞിട്ടങ്ങിനെന്യായീകരണവും നടത്തുന്നുണ്ടവർസന്തുലിതാവസ്ഥ നഷ്ടമാം പ്രകൃതിസൂചനകളേറെ നൽകിക്കൊണ്ടിരുന്നവന്എന്നാലൊതുന്നുമവൻ ഉൾക്കൊണ്ടതേയില്ലമലകളും കുന്നുകളും വനങ്ങളും നശിപ്പിച്ച്വികസനത്തിനാണെന്ന് പറഞ്ഞു നടന്നവൻപേമാരിയായും വെള്ളപ്പൊക്കമായുംചിലപ്പോൾ വരൾച്ചയും അതികഠിനചൂടായുംചെറിയ ഉരുൾപൊട്ടലുകളുമൊക്കെയായ്പിന്നേം പ്രകൃതി സൂചനകൾ നൽകിയവന്നിസ്വാർത്ഥരാം ചില…

പുക

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍ പുകയില്ലാതൊരു ദിനമുണ്ടോ?തീ ഇല്ലാതൊരു പുകയുണ്ടോ?പുകയ്ക്കുന്നുണ്ടേറെ യുവതകളിവിടെ!പുകയുന്നുണ്ടങ്ങനെ പല മനവും! പുകയിൽ മുങ്ങിയിരിപ്പവരേറെ!പുലരികൾ രാവുകളില്ലാതെ!പുകമറയങ്ങനെയെന്തിനുമേതിനും!പുകയിൽ പൂണ്ടുകിടക്കുംനേരം,പകയേറുന്നു പലവിധമങ്ങനെ! പുകയുടെ വീര്യം തീരും മുമ്പേ,പുകയും ചില ചിതകൾ മുമ്പിൽ!പഠിപ്പുള്ളവരാമവരേറയും,പിടിപ്പുകേടിൻ പഠിതാക്കൾ! പുകയിൽ മുങ്ങിപ്പിന്നെ മങ്ങി മറയുന്നു!പാതകൾനീണ്ടു കിടപ്പുയെങ്കിലും,പാതിവഴിയിൽ പടമാകുന്നു!കനവുകൾ…

പ്രവേശനോത്സവകവിത

രചന : തോമസ് കാവാലം ✍ കാലവർഷം വന്നു ഹർഷാരവമോടെകലാലയങ്ങൾ തുറക്കയായിതുള്ളിത്തുളുമ്പുന്നു കുഞ്ഞുമനസ്സുകൾഉള്ളിന്റെയുള്ളു തുറപ്പിക്കുവാൻ. പാറിപ്പറക്കുന്നു പൂത്തുമ്പിക്കുഞ്ഞുങ്ങൾപാരിന്റെയാഗ്രഹ പൂർത്തി പോലെമാറ്റത്തിൻകാറ്റങ്ങു വീശുന്നു. നാളതൻമറ്റുള്ള സന്ദേശം നൽകീടുന്നു: “അക്ഷരമുറ്റത്തങ്ങോടി കളിച്ചിടാംവീക്ഷണകോണുകൾ മാറ്റി നോക്കാംഅക്ഷികൾ കൊണ്ടു നാം കാണുന്നകാഴ്ചയിൽഭിക്ഷുവേപ്പോലെയുൾക്കാഴ്ച നേടാം. പൂമുഖ മുറ്റത്തു പൂത്തുല്ലസിക്കുന്നപൂവാകച്ചോട്ടിൽ…

മേഘസന്ദേശം

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍ ഇടവപ്പാതിയാവുന്നതിൻ മുന്നായ്കറുപ്പിൻ്റെ സന്ദേശമുയർത്തിപ്പിടിച്ചിട്ട്വാനിൽ നിറഞ്ഞല്ലോ കാർമുകിൽമേഘംക്ഷിപ്രമായ് അതിതീവ്ര മഴയായി മേഘംനാശം വിതച്ചിട്ട് പെയ്യാൻ തുടങ്ങിമേഘത്തിൻ സന്ദേശം കേട്ടതുപോലെകൂട്ടിനായ് കടുപ്പത്തിൽ പവനനും കൂടികാറ്റിൻ്റെ നിർദ്ദേശം കേട്ടതുപോലെആകാശത്തങ്ങു മിന്നുന്നു കൊള്ളിയാൻകൊള്ളിയാൻ തന്നുടെ തീവ്രവെളിച്ചത്തിൽമുഴങ്ങുന്നു കഠോരമാം ഇടിമുഴക്കങ്ങളുംമഴയും കാറ്റും…

കണ്ണാടി

രചന : കെ.ആർ.സുരേന്ദ്രൻ✍️. പക്ഷികളും പറവകളുംനിന്നിൽനിന്നെന്നേദൂരെ ദൂരെഗ്രാമാന്തരങ്ങളിലേക്ക്പറന്നു പോയി ?വൃക്ഷനിബിഡതകൾ,നിന്നിൽനിന്നെന്നേ,വനാന്തരങ്ങളിലേക്കുംപർവ്വതസാനുക്കളിലേക്കും,ഈർച്ചവാളുകളുടെവായ്ത്തലകളിലേക്കുമായിമറഞ്ഞുപോയി?നിന്നിലെ ആർദ്രതയുടെഉറവുകൾഎന്നേ വറ്റി,നിരാർദ്രതസ്ഥിരതാവളമാക്കി?സ്നേഹവും, പ്രണയവുംനിന്റെ കമ്പോളങ്ങളിൽഎന്നേവില്പനച്ചരക്കുകളായിമാറി?മിഴിവാർന്നസ്വപ്‌നങ്ങളും,സങ്കല്പങ്ങളുംനിന്നിൽനിന്നെന്നേകൂടൊഴിഞ്ഞ് പോയിപേക്കിനാക്കൾക്കിടം കൊടുത്തു?നിശ്ശബ്ദതയുടെസംഗീതപ്പക്ഷികൾനിന്റെ നിലക്കാത്തഗർജ്ജനങ്ങളെപ്പേടിച്ച്പല കൈവഴികളായൊഴുകിഗ്രാമങ്ങളുടെശാലീനതയിലേക്ക്എന്നേമടങ്ങിപ്പോയി?എന്നിട്ടും നിന്റെഅനുദിനംപെറ്റുപെരുകുന്നകോൺക്രീറ്റ്കാടുകളിലേക്ക്,തരിശുനിലങ്ങളിലേക്ക്പല കൈവഴികളായിതീവണ്ടികളിൽകാലവർഷങ്ങിലെകവിയുന്നജലാശയങ്ങൾ പോലെനിറഞ്ഞ് കവിഞ്ഞ്മനുഷ്യർ നിന്നിലേക്ക്‌ഒഴുകിയെത്തുന്നു!

തീപ്പൊരിയിൽ നിന്ന് ആത്മാവിലേക്ക്

രചന : ജീ ആർ കവിയൂർ✍ തീപ്പൊരിയിൽ നിന്ന് ആത്മാവിലേക്ക്ഒന്നുമില്ലാതെ നിശബ്ദ ജ്വാല പൊട്ടി,നക്ഷത്രങ്ങൾ പേരില്ലാതെ പിറന്നു.ഇരുട്ട് നൃത്തം ചെയ്തു,വെളിച്ചം കിനിഞ്ഞു,പ്രപഞ്ചം നീണ്ടു,സമയം വേഗത്തിലോടി.പൊടിമേഘങ്ങൾ പറന്നുയർന്നു,പ്രഭാതത്തിൻ്റെ വെട്ടംപർവ്വതങ്ങൾ രൂപമെടുത്തു.സമുദ്രങ്ങൾ ഇളകി,കാറ്റ് മൃദുവായ് കരഞ്ഞു,താഴ്‌വരകൾ പൂത്തു,ഗ്രഹങ്ങൾ നെടുവീർപ്പിട്ടു.കോശങ്ങളുണർന്നു,ചലനം കണ്ടു,ശ്വാസം ഉയർന്നുനിശബ്ദത കൂടുകെട്ടി.കാടുകൾ വളർന്നുംനദികൾ…

*പ്രണയാക്ഷരങ്ങൾ

രചന : ജോസഫ് മഞ്ഞപ്ര ✍ മൗനം വാചാലമാണ് സഖിമനസ്സിന്റ ഉൾ കൂടിനുള്ളിലുറങ്ങുന്നയെൻപ്രണയാക്ഷരങ്ങൾ തേങ്ങുന്നുഈ ഇഴ പൊട്ടിയ തംബുരു നാദം പോൽഎങ്ങോ എവിടെയോ കളഞ്ഞുപോയ സ്വപ്നങ്ങൾ തൻനിറമില്ലാത്ത കുപ്പിവള പൊട്ടുകൾഹൃദയത്തിൽ തറയ്ക്കുന്നു കാരമുള്ളുപോലെഎന്റെ തൂലികയിൽഒഴുകുന്നു ഹൃദയരക്തംഒരു നദി പോൽ അനസ്യൂതം.എങ്കിലുമെൻ ഏകാന്ത…

അടുക്കളക്കാരി

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ പുലർകാലമഞ്ചുമണിയാകുന്ന നേരത്ത്ഉറക്കമുണർന്നിട്ടടുക്കളയിലായിട്ട്നിൽക്കുന്ന നേരത്ത് അമ്പലത്തിൽ നിന്ന്കേൾക്കാം നമ്മൾക്ക് സുപ്രഭാതസംഗീതംഅപ്പോഴും നമ്മൾ കിടന്നുറങ്ങീടുംകുറച്ചൊന്ന് കഴിയട്ടേ എന്നു കരുതീട്ട്എന്നാലായുറക്കിനേം ഭഞ്ജിച്ചു കൊണ്ടവൾകുളിച്ചു കുറിതൊട്ട് ചായയും കൊണ്ടായിവന്നിട്ടു വിളിക്കുന്നോരാ നേരത്തായികണ്ണും തിരുമ്മിയുണർന്നിട്ടാ ചായയേവായ്പോലും കഴുകാതെ മോന്തുന്നു നമ്മൾചായ കുടിക്കുന്ന നേരത്തു…

🌷 ഇടവപ്പാതി 🌷

രചന : ബേബി മാത്യു അടിമാലി✍️ ഇടവപ്പാതി വരുന്നുണ്ടേഇടിയുംവെട്ടി വരുന്നുണ്ടേകുടകൂടാതെ നടക്കരുതേവെറുതെനനയാൻ പോക്കരുതേകർക്കിടകത്തിൻ വരവാണേകലിതുള്ളിവരും മഴയാണേകൂരകൾബലവത്തല്ലെങ്കിൽകദനംനിറയും കട്ടായംപരിസരമെല്ലാം ശുചിയാക്കിപരിപാവനമായ് കാത്തില്ലേൽപകർച്ചവ്യാദികൾ വന്നീടാംപാരിൽദുരിതമതയീടാംകോരിച്ചൊരിയും മഴയത്ത്അറിവിൻ വെട്ടംനേടാനായ്അക്ഷരമുറ്റത്തെത്താനായ്കുട്ടികൾ പുസ്തകസഞ്ചിയുമായ്കുടയുംചൂടി പോകുമ്പോൾകളിചിരിയായി പോകുമ്പോൾഅറിവിൻപൊരുളേ കാത്തിടണേആപത്തുകളിൽ കാത്തിടണേ

കവിയുടെ കാല്പാടുകൾ

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ കവിയും നടക്കുന്നു,ഇരുൾവാണ പാതകളി-ലെരിയുന്ന പന്തമതി,ലുയിരിൻ്റെ തീവെട്ടമായ്കവിയും നടക്കുന്നുവെറിപൂത്തവാടികളിതി-മോദവർണ്ണമതിലലിവാർന്നസ്നേഹനിറവായ്കവിയും നടക്കുന്നുവ്യഥയുണ്ടു വീഴുമവളവശം-കരഞ്ഞഴുറിയലറുന്ന ജീവഗതി,യവസാനനാഴികയിലുയരുംപ്രതീക്ഷയുടെ പുതുകാല വിപ്ലവ-ത്തിരിയും വഹിച്ചുകൊണ്ടുലയാ-പ്രകാശമാവാൻ!കവിയും നടക്കുന്നുമരവിച്ച മാംസമതി-ലഴുകുന്ന വേദനയി-ലെഴുതുന്ന വാക്കുകളുമായ്അറിവായ വേദമതിനിറവാർന്ന സംസ്കൃതിയെവെറി പൂണ്ട വേഴ്‌ചയുടെ –യതിക്രൂരശൂലമുനകരളിൽ കൊരുത്തമദ-മതജാതി ചിന്തകളെതെരുവിൽ തളച്ച വഴിയേ…പ്രണയപ്പെരുങ്കവിത-യെഴുതുന്ന…