Category: ജീവിതം

ചോതിയുടെ ചോദ്യങ്ങൾ!?

രചന : മൊയ്തീൻ നേര്യമംഗലം. ✍️ അയൽവാസിയുടെവാർക്ക വീടിനപ്പുറംചോതിയുടെ ഓലക്കുടിലുണ്ട്അതാണു ചോദ്യം ചോതിക്ക്.കുട്ടിത്തോർത്തുടുത്ത്ചോതി മണ്ണിൽ പണിയുമ്പോൾഅയൽവാസി കാറിലേറിഓഫീസിലേക്കു പോകുന്നതുംചോതിക്കു ചോദ്യമാണ്.ടൈയ്യും ഷൂസും ധരിച്ച്ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കുതണുത്ത ബസ്സിലയൽവാസിയുടെമക്കൾ പോകുമ്പോൾചോതിയുടെ മക്കൾമലയാളം മീഡിയത്തിലേക്കുനഗ്ന പാതങ്ങളായിചരലിൽ ചവുട്ടി പോകുന്നതുംചോതിക്കു ചോദ്യമാണ്.കപ്പ പുഴുങ്ങിയതുംകാന്താരി ചമ്മന്തിയുംതൊട്ടു പോതിയും…

വാമന വരവേൽപ്

രചന : വെങ്ങാനൂർ ഗോപകുമാർ ✍ പാടവരമ്പിൽ പൂവിളിയും പൂത്തുമ്പിയുംവാമനമൂർത്തി തൻ വരവിനായി കോലാഹലംഓണം വരുമെന്നോതിയിതാ.മുക്കുറ്റിയും തുമ്പയുംമുറ്റത്തൊരുങ്ങി നിൽക്കുന്നു,അത്തം പിറന്നൊരുങ്ങാൻപൂക്കളമൊരുക്കാൻ പൂത്തുമ്പികൾ.ഓണപ്പുടവയുടുത്തുഓണപ്പാട്ടുകൾ പാടി,കൈകൊട്ടിക്കളിയാടിനാടൊരുങ്ങുന്നു തിരുവോണത്തിന്.വാമനൻ വന്നൊരു നേരംവാഴയിലയിൽ വിഭവസമൃദ്ധംഓർമ്മകളിൽ തിരുവോണംഹൃദയങ്ങളിൽ നിറയുന്നു.പൂവിളി കേട്ട് ഉണരുന്നഓണക്കാലം വീണ്ടും,വാമനൻ ചവിട്ടിയപുരാണകാലം ഓർത്ത്,ഒരുമയോടെ ആഘോഷിക്കാംഈ തിരുവോണം.

ചൂണ്ട.

രചന : ഗഫൂർകൊടിഞ്ഞി ✍️ ചൂണ്ടക്കൊളുത്തിലൊരുചെറുനാക്കിന്റെചതിയിരിപ്പുണ്ടെന്ന്ചൂണ്ടിക്കാണിക്കയാണ്ചൂണ്ടക്കോലിനുംഈറമ്പത്തിന്റെഅറ്റമില്ലാത്ത നീളത്തിനുംഇരയുടെ പിടച്ചിലിനുംപൊന്തിന്റെ താഴലിനുമിടക്ക്മീൻ പിടുത്തക്കാരൻബോധപൂർവ്വമത് മറച്ചു പിടിക്കുന്നു.അവൻആന്ദോളനമമർന്നജലവിധാനങ്ങളിൽമൗനം കുടിച്ചിരിക്കെകീഴോട്ട് താഴുന്നപൊന്തിൽ മാത്രംകണ്ണ് നട്ടിരിക്കുന്നു.പുകയാത്ത അടുക്കളയിൽഅടുപ്പുകല്ലുകൾ കാത്തിരിപ്പുണ്ടെന്നവേവലാതിക്കിടക്ക്നിസ്സഹായതയുടെപിടച്ചിൽ ശ്രദ്ധിക്കാൻഅവൻ ശ്രമിക്കാറുമില്ല.എങ്കിലുംഓരോ ചൂണ്ടയിലുംഒരു ചെറുനാക്കൊളിഞ്ഞിരിപ്പുണ്ടെന്നതിരിച്ചറിവ് നല്ലതാണ്.

കാക്ക, കറുത്ത പക്ഷി

രചന : സുരേഷ് പൊൻകുന്നം ✍️ കാക്ക….നിന്റെ പിന്നാമ്പുറങ്ങളിൽ വന്ന്നിന്റെ,എച്ചിൽ തിന്നുന്ന കാക്കയ്ക്കുംഉണ്ടടോ…..ഒരു കഥ…അഥവാ കവിതഎത്ര വേഷങ്ങളാടിയഭിനയിച്ച്എത്ര മാലിന്യക്കൂനകളിലഭിരമിച്ച്എത്ര ബലികളിൽനിന്റെ, അച്ഛനായും,മുത്തച്ഛനായുംഅമ്മൂമ്മയായും അമ്മാവനായുംപേരക്കിടാവായുംപേറാൽ മരിച്ച മകളായുംകള്ളിയായും കാരുണ്യമില്ലാത്തവളായുംപുലഭ്യത്തെരുവിലെ തെമ്മാടിയായുംആട്ടിയോടിക്കുമ്പോഴും…ആത്മാഭിമാനത്തിന്- മുറിവേൽക്കുമ്പോഴുംകള്ള നോട്ടമെറിഞ്ഞ്ക്രാ… ക്രാ…പിന്നെയും പിന്നെയും നിന്റെപിന്നമ്പുറങ്ങളിൽ.. ക്രാ.. ക്രാ..എന്റെ സഹോയുടെ ചിരകരിഞ്ഞ്എന്റെ…

🌄 ഉദയകാവ്യം 🌄

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ഉദയകാവ്യംരചിക്കുന്നതാം കാലമേ,നന്മതൻ തൂവെളിച്ചത്തിൻ മഹത്വമേ,പുലരികളേകിത്തെളിക്ക!യീ, നന്മാർദ്ര-ഗ്രാമീണഭൂമികയ്ക്കഭയമായ് മാറുക.കാതരഹൃദയങ്ങളിൽ വിളങ്ങട്ടെനിൻകാഞ്ചനവർണ്ണ പ്രതീകമാം നന്മകംഉദ്യാനസാമ്യം തളിർക്കട്ടെ മനസ്സുകൾ;ഉന്മേഷമേകിത്തെളിക്കുകാ,ക്കരളുകൾ.ആകല്യമില്ലാത്ത കാലത്തിലെങ്കിലുംആശങ്കയോടെ തപിക്കയാണാർദ്രകംആഗ്രഹിക്കുന്നുദയ,സൗഭാഗ്യസൂചകംആദിത്യസാമ്യമുണരുന്ന കാവ്യകം.ആന്ദന്ദദായികയാം സുപ്രഭാതമേ,ആത്മവിശുദ്ധിയേകുന്നതാം നാളമേ,നീളേ വിളങ്ങുമാ, കനകമയ ഭംഗിതൻകരുണാർദ്രരൂപം തെളിയുന്നകമെയും.താഴത്തുനിന്നുദയ,ലക്ഷ്യത്തിലേക്കുനിൻയാത്രയൊന്നോർക്കുകമാത്രംമതിയെനി-ക്കാദിത്യമാനസത്തിൻ ശക്തിയറിയുവാൻആചന്ദ്രതാരമീ, മണ്ണിൽ വസിക്കുവാൻ.വിസ്മയ ചിത്രമായ് നിറയുകീപ്പാരിതിൽസുസ്മിത…

കൊന്തയണിഞ്ഞവർ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ കൊന്തയണിഞ്ഞവരൂഴിയിലാകവെകാരുണ്യദീപം തെളിക്കുവാനായികർദ്ദിനാളേകിയയിടയലേഖനംകർത്തവ്യബോധത്തോടനുസരിപ്പു.കോരകകാന്തികളാരാമഭംഗിയാൽകാലേയുദിക്കുന്നുപാസനക്കായികമനീയമാകിയനോവേനയുംചൊല്ലികുമ്പിട്ടിരിക്കുന്നവർ മുട്ടുകുത്തി.കൈകളിലേന്തുന്ന കൊന്തയിലായിട്ടുക്രിയകളൊക്കെയും കെങ്കേമമായികൈവല്യത്തിനായുള്ളാരാധനയാലെകൈവശമുള്ളതു നിർമ്മലമായി.കണികകളായവയെങ്ങും പരത്തുന്നുകാണികളായവർക്കാശ്രയമായികനിവുകളായതു ചോദനയായിട്ടുകൂട്ടങ്ങളൊത്തൊരു ശാന്തിഗേഹം.കീർത്തികളേറിയകൊന്തകളൊക്കെയുംകൈമാറി കമ്പമോടുരുവാകുവാൻകുന്തിരിക്കത്തിൻ സുഗന്ധമോടെയതുകിനാവിലൂറുന്ന പാൽനിലാവായി.കൂട്ടപ്പെരുക്കത്തിൽ കൊട്ടിയും പാടിയുംകാന്തതയാലുള്ള കാഠിന്യത്താൽകൃതാർത്ഥതയോടെ യേശുവിനായിട്ടുകൈച്ചേർത്തുവച്ചുസ്തുതിചൊല്ലുവാൻ.കലാവതിയായുള്ള നൃത്തനാട്യങ്ങളിൽകുലങ്ങളിലുള്ളൊരാ കൈകളിലായികൃത്യതയാർന്നാർത്തനാദത്താലെകൊട്ടിഘോഷിക്കുന്ന പെരുമയിലായി.കൂടെകൂടെയവർ സന്ദർശനത്തിനായികേൾവിക്കായെത്തുന്നാലയത്തിൽക്രിസ്ത്യാനിയായൊരേസത്യത്തിലായികുളിർമതിയായെന്നുമലിഞ്ഞിടേണം.കേളീഗൃഹത്തിലാധിപത്യത്തിനായിക്രിസ് ത്വബ് ദമങ്ങു പ്രതിധ്വനിയായികരഗ്രസ്‌ഥമോടെ ;കന്യാവൃതമോടെകന്യാഗ്രഹമെല്ലാം പുൽത്തൊഴുത്തിൽ.കുത്തകപ്പാടത്തെ…

വിഭവശാലകൾ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ വിഷമാകെ നിറയ്ക്കും ഭക്ഷണംവില്പനയാക്കിയ ശാലകളേറെവിലയേറെ എടുക്കുന്നെന്നാൽവിരുതന്മാരതിൽമായംകലർത്തും. വിഭവങ്ങളനേകം അതിലായിവേറിട്ടൊരു രുചിയുണ്ടെന്നാൽവിലയിക്കുന്ന ചേരുവയാലെവയറാകെയതശുദ്ധമാക്കാൻ. വാടയേറുമതിലായിയെന്നാൽവാങ്ങാനെത്തുന്നോരറിയാതെവാരി വിതറും മധുരവുമതിലായിവിക്ഷേപിക്കുന്നോരെരിവുമേറെ. വിഷമതയേറിയപെറോട്ടയടിക്കുംവീറോടതു പരത്തിയൊരുക്കുംവിയർപ്പുമതിലായലിയിച്ചിട്ടിതാവേവാതതു തിന്നുന്നവർക്കായി. വേവിക്കാനുള്ള എണ്ണകളെല്ലാംവിശിഷ്ടമല്ലെന്നറിയണമേവരുംവീണ്ടും വീണ്ടുമുപയോഗത്താൽവേവിക്കുന്നതു വിഷമയമാകും. വേണ്ടാതനമതു വ്യാപാരത്തിൽവർധിക്കുന്നതു ലാഭത്തിന്നായിവഞ്ചകരങ്ങനെധനവാന്മാരായിവിലസുന്നുണ്ടതു നിങ്ങളറിഞ്ഞോ?…

മഴക്കാലം.

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️.. മഴയിൽ കുളിച്ചെന്‍റെമുറ്റവും വിടും,വിറകൊണ്ടു നില്ക്കുന്നൂമുറ്റത്തു ഗോക്കൾ‍,വെറുതെ, ഇറയത്തു-നിന്നു ഞാന്‍ നോക്കി,കരയുന്നതെന്തിത്ര-വല്ലാതെ ഭൂമി?ഇഴയുന്ന ജീവിക-ളോരോന്നു മണ്ണിൽ,നീര്‍ച്ചാലിൽ നിന്നുംകരപറ്റുവാനായ്,വെറുതെശ്രമിക്കുന്നു,നീര്‍ച്ചാലില്‍ വെള്ളം,പെരുകുന്നു, പ്രാണിക-ളൊഴുകുന്നു വീണ്ടും!ഇറയത്തു നില്ക്കു-മെന്നുള്ളിന്റെയുള്ളിൽ,ഒരുനേര്‍ത്ത ഗദ്ഗദ-മൂയരുന്നപോലെ,മഴയെനിക്കിഷ്ടമാണെങ്കിലും, ചിത്തം,വെറുതെയെന്തിങ്ങനെഇടറുന്നു വീണ്ടും?!!

ആത്മസത്യം

രചന : ബീന ബിനിൽ* ✍️. ഏതോ ജന്മപുണ്യത്തിൻപിറവിയിൽ ഭൂമിയാംവാസയിടത്തിൽവിധിയുടെ പ്രവാഹത്തെ തടഞ്ഞുനിർത്താൻആവാതെ ഒഴുകുന്ന നദിപോൽ പ്രണയമാംഓർമ്മകളെ ശൂന്യമാക്കാൻ അവൾക്കായില്ലല്ലോ,ഹൃത്തിലെ സ്പന്ദനങ്ങളിൽ ആത്മാവിൻ്റെഅകത്തളത്തിൽ മൗനമായി പ്രതിധ്വനിക്കുന്നനേർത്ത കാറ്റിൻ തലോടലായി വിരഹത്തിൻ നോവിനെനഷ്ടത്തിൻ സൃഷ്ടിയെ നിശയുടെ നിശബ്ദതയിൽതേങ്ങലായി അവശേഷിക്കുന്നല്ലോ,പൂനിലാവിലെ ചിരിയിൽ നീയെന്നഹൃദയ താളങ്ങൾ…

വിഷലോകം

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ വിഷയാസക്തികളേറുമ്പോളായിവിഷയങ്ങളേറെയീയകതളിരിൽവിഷയേന്ദ്രിയത്തിന്നടിമകളായിവിഷമതയേറിയാപത്തായുലകം. വകതിരിവില്ലാത്തൊരുലാക്കുകളിൽവക്കത്തെത്തിയസമയത്തതിധൃതംവിരളിപ്പിടിച്ചൊരു പാച്ചിലിലായന്ത്യംവെള്ളം കുടിച്ചൊരു ഗതികേടിൽ . വാശിയേറിയ യഹങ്കാരത്താലെവിഷമേറെയുള്ളിലുരിത്തിരിയേവേഗമെങ്ങനെയാളാകാമെന്നായിവേഗതയേറിയ ചിന്തയിലെല്ലാം. വേദമോതിയവരുടെ പുറകേവിലയില്ലാതെയണിയാകുമ്പോൾവലയിൽ വീണു കുടുങ്ങും നേരംവീണിടമൊന്നുരുളാനെന്ത് വഴി? വന്യതയേറിയ ആദ്യയുഗം മുതൽവീണു തളർന്നോരിവിടെ വരെയുംവികാരമേറിയ സമഷ്ടികളിലായിവിവേകമെല്ലാം മറന്നൊരു ലോകം. വാഴുന്നോരുടെ…