അമ്മയായപ്പോൾ
രചന : ദിനേശ് ചൊവ്വാണ ✍ അമ്മയായൊരു നേരമെന്നുടെ അന്തരാത്മാവിൽ,വന്നുദിച്ചുചിരിച്ചിടുന്നൊരു ചന്ദ്രഗോളം നീ!എന്റെ സുന്ദരചിന്തകൾക്കു നിറംപകർന്നെന്നിൽ,പൂത്തുനിന്നതു സൂനമല്ലൊരു പൂവനംപോൽ നീ! ആർത്തലച്ചൊരു മാരിപോൽ മിഴിയാകെ പെയ്തപ്പോൾ,ചൂടിയന്നൊരു സാന്ത്വനക്കുടയെന്റെ നെഞ്ചിൽ നീ!ആശചോർന്നൊരു നാളിലെൻമനമേറെ നൊന്തപ്പോൾ,ദോഷദൃഷ്ടിയകറ്റുവാൻ നിറമാരിവില്ലായ് നീ! നോവുതന്നുദരം പിളർത്തിയ നേരമാനന്ദം,നോമ്പെടുത്തതു കാര്യമെന്നൊരു…
