ഒളിമങ്ങാത്ത കൗതുകം.
രചന : ബിനു. ആർ.✍ ഓർമ്മയിലിപ്പോഴും ജ്വലിക്കുന്നൂഒളിമങ്ങാത്ത കൗതുകംവിശാലമാം താമരപ്പാടത്തിൻവിസ്തൃതമാം ഇങ്ങേച്ചെരുവിൽതറ്റുടുത്തുനിൽക്കുമാതെങ്ങിൻതോപ്പിനുനടുവിൽമുത്തശ്ശൻതീർത്തൊരാനാലുകെട്ടിൻ പ്രൗഢമാംഎൻതറവാട്ടിൻമൗനചിത്രം.അതിന്നെലുകയിൽ നാലിലുംകൈയാട്ടിനിന്നാർത്തു-ചിരിക്കുന്നൂ വേലിപ്പരുത്തിയുംകടലാവണക്കും ചേലുള്ളതൂക്കം ചെമ്പരത്തിയുംകൊങ്ങിണിയും നല്ലവടുകപ്പുളിയൻ നരകവുംമഞ്ഞക്കോളാമ്പിയും, നീലശഖുപുഷ്പവും, നീലനിറംനാവിൽചേർക്കും മൾബറിയും.ഞങ്ങളഞ്ചാറുതായ്‌വഴിക്കാരുണ്ട്സമാനകളിടതൂർന്നബാല്യത്തിൻതുള്ളൽമനങ്ങൾ വീറുറ്റവർകളിയാട്ടക്കാർ റബ്ബർപന്തുപോൽതൊത്തിച്ചാടുന്നവർ, തൊട്ടുതൊട്ടില്ല,ഒളിച്ചോട്ടം നടത്തുന്നവർതാമരവിടരുംപാടത്തിന്നരികിൽകാത്തിരിക്കുന്നൂ, തെറ്റാലിയിൽഉരുണ്ടകല്ലുമായ്, വന്നിരിക്കുംഇരണ്ടകളെ പിടിക്കാൻ.ചില്ലറവായ്‌നോട്ടക്കാർ പണിക്കാർമുത്തശ്ശൻതൻപിണിയാളുകൾവന്നുനിന്നുമുറുക്കാൻ ചുവപ്പിൽകിന്നാരം പറയാറുണ്ടെപ്പോഴുംപാടത്തെവെള്ളത്തിൽ വരാൽ,മുഴി,മത്സ്യത്തേരോട്ടങ്ങൾനടക്കാറുണ്ടെപ്പോഴുമെന്ന്ചൂണ്ടയിടലിൽ…
