പുക
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍ പുകയില്ലാതൊരു ദിനമുണ്ടോ?തീ ഇല്ലാതൊരു പുകയുണ്ടോ?പുകയ്ക്കുന്നുണ്ടേറെ യുവതകളിവിടെ!പുകയുന്നുണ്ടങ്ങനെ പല മനവും! പുകയിൽ മുങ്ങിയിരിപ്പവരേറെ!പുലരികൾ രാവുകളില്ലാതെ!പുകമറയങ്ങനെയെന്തിനുമേതിനും!പുകയിൽ പൂണ്ടുകിടക്കുംനേരം,പകയേറുന്നു പലവിധമങ്ങനെ! പുകയുടെ വീര്യം തീരും മുമ്പേ,പുകയും ചില ചിതകൾ മുമ്പിൽ!പഠിപ്പുള്ളവരാമവരേറയും,പിടിപ്പുകേടിൻ പഠിതാക്കൾ! പുകയിൽ മുങ്ങിപ്പിന്നെ മങ്ങി മറയുന്നു!പാതകൾനീണ്ടു കിടപ്പുയെങ്കിലും,പാതിവഴിയിൽ പടമാകുന്നു!കനവുകൾ…
