Category: ലോകം

ചരിത്രത്തിലേക്ക് തുറക്കുന്നത്

രചന : ഷാനവാസ് അമ്പാട്ട് ✍ വംശഹത്യയുടെ കരാളഹസ്തംവരിഞ്ഞു മുറുക്കിയ ദുഷിച്ച ലോകംചിതറിതെറിച്ച കബന്ധങ്ങൾക്കു മീതെകഴുകൻ കണ്ണുകളുടെ തീഷ്ണത.ഉരുകിയൊലിക്കുന്ന കോൺക്രീറ്റ്സൗധങ്ങൾക്കുമപ്പുറംതിളച്ചുമറിയുന്ന മഹാസമുദ്രങ്ങൾ.വിടരും മുമ്പേ കരിഞ്ഞുണങ്ങിയചെമ്പനീർ മലരുകൾ.മൃഗതൃഷ്ണയിൽ വാടിക്കരിഞ്ഞമുറിവേറ്റ ബാല്യങ്ങൾ.രക്തശോണിമയാർന്ന് കൂടുതൽതുടുത്ത ചെമ്പരത്തി പൂവുകൾ.കൗതുകത്തോടെ വിശപ്പിനെ മറന്നകരങ്ങൾ അറ്റ് പോയ പിഞ്ചുപൈതങ്ങൾ.ഭക്ഷണപ്പൊതികൾക്കു പിന്നിൽ…

സ്നേഹം ഒരു വിപ്ലവം

രചന : അഷ്‌റഫ് കാളത്തോട്✍ പേരുകൾ മാറ്റി, ഞാനിന്നു മാറി,സ്നേഹം എന്ന പുരോഹിതവേഷംഅരക്കെട്ടിലെ ജപമാലയോടൊപ്പംകടലിലെറിഞ്ഞുകളഞ്ഞു ഞാൻ.ഇപ്പോൾ ഞാൻ പഠിക്കുന്നു:എൻ കാമത്തിൻ അതിരുകൾ,ശരീരത്തിൻ വടിവുകൾ,ഹൃദയത്തിൻ ആവേശങ്ങൾ,ജീവിതത്തിന്റെ സന്യാസങ്ങൾ.ആ ഇരുണ്ട പ്രാർത്ഥനാലയത്തിൽ,നീയെന്നിൽ വെച്ച ചുംബനംഒരു തരംഗമായി തലമുടി മുതൽ കാൽവിരൽ വരെപായുന്ന മിന്നൽപ്രകാശം!ഇപ്പോഴും എൻ…

ചിത🔥

രചന : സജീവൻ. പി. തട്ടയ്ക്കാട്ട്✍️ ചിന്തമരിച്ചൊരിചിത്തത്തിനന്ത്യകർമ്മംചെയ്യുവാൻമക്കളായുള്ളതിൽകേമനായ് നിൽക്കുമീപരിഭവം*പാതിവഴിക്ക് നിൽക്കുന്നു….ഉറ്റചങ്ങാതിചമഞ്ഞെത്തിപണ്ട്പിറവിയിൽചാപിള്ളയായ്തീർന്ന “വിശ്വാസത്തിൻ്റെആത്മാവ്.*ജഢമൊന്ന് കുളിപ്പിക്കാൻമനസ്സമതംമൂളിദൂരെനിൽക്കുമീമറവിയാം* നിഴൽ’രൂപം…അയാളിലും കാണാം ഇറ്റ് കണ്ണീർവറ്റിയ കറുത്തപാടുകൾ..…അലമുറയിട്ടന്ത്യ ബലിതർപ്പണംചെയ്യാൻ ദൂരത്ത് നിന്നെത്തിഎന്നോ നാടുവിട്ട ബാല്ല്യത്തിൻ്റെഓർമ്മകൾ,* കർമ്മത്തി_നുത്തമവകാശികൾ…കർമ്മികളാരാകാൻ,എണ്ണത്തിൽ പെരുകിയപ്രതീക്ഷകളുള്ളപ്പോൾഇവരിലറിവ് കെട്ടവൻഅന്യനിൽ ഭ്രമം മൂത്തഅസൂയ*ചിതയിലേക്കെടുക്കുവാൻനേരമായെന്നുച്ചത്തിൽകേട്ടുനൈരാശ്യത്തിൻ്റെസ്വരമായിതിലഹോമംതന്നെ നടത്തണംഇല്ലെങ്കിൽ ബാക്കിനില്ക്കുമീമോഹത്തിന് സ്വസ്തികിട്ടില്ലല്ലോകരഞ്ഞ് കലങ്ങിയകണ്ണുമായ്നിൽക്കുമീ പ്രേയസ്വിനി..എല്ലാരും…

അമ്മയ്ക്ക് പ്രേമമുണ്ടെന്നറിഞ്ഞ ദിവസം

രചന : ലിഖിത ദാസ് ✍️ അമ്മയ്ക്ക് പ്രേമമുണ്ടെന്നറിഞ്ഞ ദിവസംരാത്രി വീട്ടിലു മഴപെയ്തു.മിന്നലു പിളർന്ന് ഞങ്ങളുടെ കട്ടിലിനെരണ്ടായ് മുറിച്ചു.മടപൊട്ടലിലും മലവെള്ളപ്പാച്ചിലുംവേരുറപ്പുള്ള മരം കണക്ക് അമ്മവീഴാതെ ചാഞ്ഞു നിന്നു.അമ്മയെന്നെ മുറുക്കമുള്ളഒരു കൊമ്പിൽ ചായ്ച്ചിരുത്തി.ഇലക്കൈകൾ കൊണ്ടെന്നെപൊത്തിവച്ചു.രാത്രി കഴിഞ്ഞപ്പോ മഴയൊഴിഞ്ഞു.മുറിയിലെ കലക്കവെള്ളം തെളിഞ്ഞില്ല.കട്ടിലു വീണ്ടും ചേർത്തുവച്ച്കാലുറപ്പിക്കാൻ…

വിശുദ്ധ ദേശത്തിന് സമാധാനം

രചന : എഡിറ്റോറിയൽ ✍️ “ഗാസ, തിരിഞ്ഞു നോക്കരുത്!” എന്നതിനെക്കുറിച്ചുള്ള ഒരു ചിന്ത.. ഒരു ചെറിയ ത്രയംഇസ്രായേലും പലസ്തീനുംദൂരെയാണെങ്കിലും വളരെ അടുത്താണ്,ഈ നാടകം ഒരിക്കലും അവസാനിക്കുന്നില്ല.രണ്ട് സംസ്ഥാനങ്ങൾ ഉണ്ടായിരിക്കണം,രണ്ടിനും പൊതുവായുള്ള ജറുസലേം.ടെമ്പിൾ മൗണ്ടും വിലാപ മതിലുംശാശ്വത സമാധാനം ആവശ്യമാണ്.യുദ്ധവും ഭീകരതയും, ആവശ്യക്കാരായ…

മ(രി)രവിച്ച കവിത

രചന : രശ്മി നീലാംബരി✍️ ഞാമ്പറഞ്ഞതല്ലേമനുഷ്യൻ ചിലപ്പോഴൊക്കെഉപ്പു പോലുറച്ചു പോകുമെന്ന്.മരവിച്ചു മരിച്ചു പോകുമെന്ന്.ഒരു ചിരിയെങ്കിലുംതന്നേച്ചുപോ-യെന്നുറക്കെയുറക്കെ നിലവിളിക്കുoനിശബ്ദമായി.മറ്റുള്ളവരിൽ പ്രതിധ്വനിയ്ക്കുംവരെയ്ക്കെങ്കിലും.ഒരു മഴയെങ്കിലുംപെയ്തേച്ചുപോ_യെന്നാവർത്തിച്ചുരുവിടുംവിരസത മണക്കും വരേയ്ക്കെങ്കിലും .എന്റെ തടവറ,എന്റെ ചങ്ങലയെന്ന്ഓരോ കല്ലിനോടും മുള്ളിനോടുംപതം പറയും.ഒരു തിരിഞ്ഞുനോട്ടം,ഒരു വിളിഅതിലേക്ക് മാത്രംചൂണ്ടയെറിഞ്ഞ് തളരും.മടുപ്പിന്റെ ചിതൽ തിന്നുന്നലോകത്തിരുന്ന് അവർതളർച്ചയില്ലാത്ത തൂവലുകളെകടമെടുക്കും.വേനലിലേക്ക്…

രണ്ടുകരകളെ ചേർത്തുനിർത്തുന്നവർ

രചന : ജോർജ് കക്കാട്ട് ✍. നിലത്തുനിന്ന് കുത്തനെ ഉയർന്നുനിൽക്കുന്നുഒരു കല്ലുകൊണ്ട് നിർമ്മിച്ച മാസ്റ്റർപീസ് ഇനിയില്ലതാഴ്‌വര മുറിച്ചുകടന്ന് അലങ്കരിക്കുന്നുപ്രകൃതിയെയും ഭൂപ്രകൃതിയെയും സുഷിരമാക്കുന്നു ദൂരം കുറയ്ക്കുന്നു, ആളുകളുടെ സ്വപ്നങ്ങൾ തുറക്കുന്നുനിരവധി വിടവുകൾ സൃഷ്ടിക്കുന്നു, ഇടം തുറക്കുന്നുനിരപ്പുകളെ തുല്യമാക്കുന്നു, നദിക്ക് മുകളിൽ ഉയരുന്നുവാസ്തുശില്പികൾക്ക് പൊട്ടാൻ…

അനാഥൻ.

രചന : അജിത്ത് റാന്നി . ✍ അമ്മയ്ക്കുമ്മ കൊടുത്തു വളർന്നുഅച്ഛൻ വിരലിൻ തണലുമറിഞ്ഞുസോദരർ നന്മയറിഞ്ഞു തഴച്ചുഎങ്കിലുമെന്നുമനാഥൻ. ബാല്യം മറു മേലങ്കിയണിഞ്ഞൊരുകാലം വരയും സൗഹൃദമെന്നിലുംപൂക്കളിയാട്ടമുയർത്തേ കരളിൽനോവിന്നലതീർക്കുന്നൊരനാഥൻ. പ്രേമപരാഗമുണരേ തരുണികൾമോഹവിതാനമൊരുക്കി മനസ്സിൽകൂടുംകൂട്ടി കുളിരായ് മാറിലുംനേരിൽ ഞാനൊരനാഥൻ. വാമഭാഗത്തിലൊരാളേയിരുത്തിവായ്ക്കരിനല്കുവാൻ ബീജവുമേകിവാക മരത്തണലേകി ബന്ധങ്ങളുംഎങ്കിലും ഞാനോരനാഥൻ.…

പുലർചിന്തകൾ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഉദയാസ്തമയങ്ങളൊന്നു വീക്ഷിക്കുക,ഇരുളിൽ പ്രകാശിക്കുമാ, നാളമോർക്കുകനാളെയെന്തന്നറിയാത്തയീ പാരിടംസ്പന്ദിച്ചുണർത്തുന്നതാരെന്നറിയുക. മന്ത്രച്ചരടിനാലല്ല യീ ഭൂതലംബന്ധിച്ചിടുന്നതെന്നറിയുന്ന മർത്യന്റെചിന്തോദയത്തിൽത്തെളിയുന്നു നിത്യവുംബന്ധുരമാം നാമമൊ,ന്നതാണീശ്വരൻ. ഇരുളുമുണർച്ചയും പാരിന്നുയർച്ചയുംവ്യതിരിക്തമായവൻ നിത്യം തിരുത്തുന്നുശക്തിസ്വരൂപനായുദയം പകരുവോൻഅസ്തമനത്താൽ മിഴിയടപ്പിക്കുന്നു നാം, മർത്യജന്മമിതു വിധമാണെന്ന-സത്യം ഗ്രഹിക്കുവാൻ ഹൃത്തിനാലോർക്കണംഉദയാസ്തമയങ്ങൾ പോലല്‌പ സമയമാ-ണിവിടെയീ…

നിഴലുകളുടെ നാട്ടിൽ: മനുഷ്യരുടെ സ്വപ്നം

രചന : കഥ പറയുന്ന ഭ്രാന്തൻ ✍ പഴയ കോട്ടകളുടെ കല്ലുകൾ പോലെ,മനുഷ്യർ നിറങ്ങൾക്കിടയിൽ നിഴലാകുന്നു.ചിന്തകൾ—അവ സൂര്യാസ്തമയത്തിന്റെ രക്താകൃതികൾ,കാറ്റിന്റെ വിരലുകൾക്കിടയിൽ വിരിയുന്നകറുത്ത പുഷ്പങ്ങൾ, അവയുടെ വാസനമരണത്തിന്റെ മധുരമായ പൂച്ചോട്.ആലോചനകൾക്ക് ഒരു പഴയ മുറിയുടെ ഗ്രന്ഥശാലയുടെപൊടി പിടിച്ച പേജുകൾ പോലെയുള്ള ഭാരം,അവയിൽ മറഞ്ഞിരിക്കുന്നു…