Category: ലോകം

ചായം തേയ്ക്കാത്ത

രചന : ഷിഹാബ് സെഹ്റാൻ ✍ ചായം തേയ്ക്കാത്തവിണ്ടടർന്ന ഭിത്തിക്ക്മുകളിലൂടെ പറന്നുപോകുന്നപക്ഷിക്കൂട്ടം..അതിനുതാഴെ, ഇനിയുംനിലച്ചിട്ടില്ലാത്തൊരുഘടികാരത്തിൻ്റെ മിടിപ്പ്..അതിനുതാഴെ, തേരട്ടകളെപ്പോലെഇഴഞ്ഞുനീങ്ങുന്ന കുറെഫോൺനമ്പറുകൾ.(അവയെല്ലാം നിലവിലില്ലാത്തവയാണ്.അല്ലെങ്കിൽ പരിധിക്ക് പുറത്തുള്ളവ.).അതിനുതാഴെ പ്രാണികളെപ്പോൽപാറുന്നു കലണ്ടറിലെ അക്കങ്ങൾ.(വർഷങ്ങളും, മാസങ്ങളും,ചിലപ്പോൾ നിമിഷങ്ങൾ പോലുംഎത്രയോ വ്യർത്ഥം. അപ്രസക്തം!).അതിനുതാഴെ പുസ്തകങ്ങൾ,വാലൻമൂട്ടകൾ,ചിതൽപ്പുറ്റുകൾ…(ഭൂതകാലത്തെ വിവരിച്ചുതീർന്ന അക്ഷരങ്ങളുടെ ഊർധശ്വാസം!).അതിനും താഴെ കറുപ്പ്.ആഴക്കറുപ്പ്!!അതിൻ്റെയുമറ്റത്തെ…

ഒരു ഗ്രീഷ്മം

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ നിൻ്റെ നേർത്ത് മെലിഞ്ഞ് വെളുത്ത വിരലുകളാലാണ്നീയെനിക്കൊരു കവിതയെഴുതിയത്!?സൂക്ഷ്മമായ ഒരു ഋതുവിനെ വര- യ്ക്കാൻ നീ മറന്നിട്ടില്ലായിരുന്നു !നിൻ്റെ വസന്തത്തിനും ശിശിര-ത്തിനും ഇടയിലേക്കാണ് അത്കടന്ന് വന്നത് !ഒരു ഗ്രീഷ്മം………ഊർജ്ജ പ്രവാഹങ്ങൾ പോലെഒരു സൂര്യാംശം നിൻ്റെ വീറ്റ്…

നിലാവ്

രചന : ഉണ്ണി കെ ടി ✍ എന്‍റെ ജനലോരത്ത് ഇപ്പോഴുംനിലാവ് വീഴുന്നുണ്ട്‌…..,നിഴലും, വെളിച്ചവും സമംചാലിച്ചെടുത്ത നിലാവ്…!നിശാഗന്ധിപൂക്കും യാമത്തിലെമന്ദാനിലന്‍ സുഗന്ധ സാന്ത്വനംപോലെ തഴുകിയെത്തുന്നു…,താഴ്വാരങ്ങളിലെവൃക്ഷശാഖികളില്‍ഇണക്കിളികള്‍കൊക്കുരുമ്മുന്നുണ്ടാവും.ഓര്‍മ്മയുടെയും, മറവിയുടെയുംഇടനിലങ്ങളില്‍, ഈ നിലാത്തോട്ട-ങ്ങളില്‍ പ്രണയത്തിന്‍റെ മുന്തിരി-ച്ചാറുനിറച്ച ചഷകവുമായിനീയുമെന്നൊപ്പമുണ്ടായിരുന്നതല്ലേ…,വിടപറയാന്‍ മൊഴികള്‍ തിരഞ്ഞ്പിന്നീട് നീ പതറുമ്പോള്‍പ്രണയാക്ഷരങ്ങളെ അതിവ്യയംചെയ്തതിന്‍റെ നോവ്‌ നിന്‍റെഅപൂര്‍ണ്ണവാക്യങ്ങളില്‍…

⚪ നഗ്നസത്യം ⚪

രചന : കാഞ്ചിയാർ മോഹനൻ ✍ സത്യവുമസത്യവുമൊരിക്കലൊരു പുഴയുടെ,തീരത്തു വച്ചൊന്നു കണ്ടുമുട്ടി.സത്യം പറഞ്ഞൂ അസത്യമേ നീയെന്റെവില കളഞ്ഞെന്തിനു ജീവിക്കുന്നു.ക്ഷുഭിതനായ് ചൊല്ലീ, അസത്യം ഞാനെപ്പൊഴുംജനഹിതത്തോടൊപ്പം വാഴുന്നവൻ.ഞാൻ ചിലയ്ക്കുമ്പോൾ നീ മൂകമാകുന്നത്നിന്റെ കുറവുകൾ തന്നെയല്ലേ ?സത്യം പറഞ്ഞൂ , ഞാനെന്തു പറഞ്ഞാലുംകപടമായ് നീയെന്റെ മുന്നിലില്ലെ’എന്റെ…

കേരളനാട്..

രചന : സുരേഷ് S ബാബു✍. കടലും കോട്ടയും കെട്ടി പുണർന്നുകഥ പറയും നാട്,..കളരിത്തറകൾതിരി നീട്ടും നാട്,തിറയാടും നാട്,ചന്ദ്ര ഗിരിയുടെ ചന്ദ്ര താരങ്ങൾ ചന്ദനംചാർത്തിയ നാട്,കോസർകോടെന്ന നാട്.കണ്ണെന്റെ ഊരെന്ന് പെരുമയാർന്ന നാട്തെയ്യങ്ങൾ തുള്ളി തുളുമ്പുന്ന നാട്കളിയാട്ടം കളിയാടിയ മുത്തപ്പനാട്കയ്യൂരും കരിള്ളൂരും കരൾ…

വിപ്ലവം

രചന : മോഹനൻ താഴത്തേതീൽ അ കത്തേത്തറ.✍. വാളൊന്നും വേണ്ടല്ലോവടിയൊന്നും വേണ്ടല്ലോവാക്കൊന്നു മാത്രം മതിവിപ്ലവം നയിക്കുവാൻവാക്കൊന്നു മാത്രം മതിഞാനെന്നുംപറയേണ്ടനീയെന്നും പറയേണ്ടനമ്മളൊന്നായിമാറാംവിപ്ലവം ജയിക്കാൻനമ്മളൊന്നായിമാറാംകാലം തിരയുക വേണ്ടകോലം പറയുക വേണ്ടകാവലാളായിടേണംവിപ്ലവം വളരാൻകാവലാളായി മാറാംനാലാളു പറയുമ്പോൾനാടതേറ്റു പറയുകനാലാളു മതിയാണല്ലോവിപ്ലവം ജയിക്കാൻനാലാളുമതിയാണല്ലോഎനിക്കല്ല നേട്ടങ്ങൾനിനക്കല്ല കോട്ടങ്ങൾനാടൊന്നിച്ചു മുന്നേറണംവിപ്ലവം ജയിക്കാൻനാമൊന്നിച്ചൂ…

ആകാശം മുഴുവൻ

രചന : അനിൽ മാത്യു ✍ നഗരത്തിന്റെആകാശം മുഴുവൻശബ്ദം കൊണ്ടാണ്പണിതിരിക്കുന്നത്.കെട്ടിടങ്ങൾ,..കത്തുന്ന വാക്കുകൾ.വാതിലുകൾ,..അടച്ച നിലവിളികൾ.പാതകൾ,..ഉറക്കം മറന്നപ്രാർത്ഥനകൾ.ഞാൻ നടന്ന്പോകുമ്പോൾതറയിൽ വീണ്കിടക്കുന്നഒരു വാക്ക്എന്റെ ചെരുപ്പിൽഒട്ടുന്നു.അത് വിറയ്ക്കുന്നു,മൊഴിയുന്നു..“എന്നെ ഉച്ചരിക്കരുത്!”ഓരോവഴിയമ്പലത്തിലുംവില്പനയ്‌ക്ക് വച്ചശബ്ദങ്ങൾ.ചിരികൾകരച്ചിലുകൾ,തടവറകളിൽഅടച്ചുപൂട്ടിയമൗനങ്ങൾ.ഞാൻ വാങ്ങിയത്ഒരു ചെറിയ മൗനം.എൻ്റെ പോക്കറ്റിൽവെക്കുന്നു.അത് പിന്നെപൊട്ടിത്തെറിക്കുന്നു.ആകാശംമുഴുവൻ ചാരമായിമാറുന്നു.ഒരു പഴയറേഡിയോയിൽ നിന്ന്ഞാൻ കേൾക്കുന്നുഎന്റെ സ്വന്തം ശബ്ദം.തടഞ്ഞു നിൽക്കുന്ന,പൊട്ടിപ്പോയ,അർത്ഥം…

മഴയൊഴിയുമ്പോൾ

രചന : എം പി ശ്രീകുമാർ✍ നിറവോടെ പെയ്യുന്നതുലാവർഷ മഴയിൽഇടിമിന്നലകമ്പടികൂടിമഴ തോർന്നു മണ്ണുംമനസ്സും നിറഞ്ഞുമതികല പോലെ തെളിഞ്ഞു വാനംപടി കടന്നെത്തുന്നപരിമളത്തിന്റെഅകതാരിലാനന്ദം നിറഞ്ഞു !പലകുറി കേൾക്കുന്നപാട്ടിന്റെ ശീലുകൾതിരയടിച്ചങ്ങനെ വന്നുഅനുപമ ശോഭയിൽവിരിയുന്ന ഭാവങ്ങൾനെയ്യാമ്പൽപൂക്കൾ പോലിളകി !തിരനോട്ടമാടുന്നവർണ്ണങ്ങളേതോഅനുരാഗകീർത്തനം പാടിഇടയ്ക്കിടെ തുടിക്കുന്നഇടയ്ക്കപോൽ മനമാസോപാനഗീതത്തിലലിഞ്ഞു.

അധിനിവേശം

രചന : ജയശങ്കരൻ. ഒ.ടി ✍ ആദ്യമവർ പുഞ്ചിരി പ്പൈംപാൽ ചുരത്തുംനാടുകൾ നഗരങ്ങൾ നിറ വിരുന്നാക്കുംപൂവുകൾ പോലെ പൊൻ നാണ്യങ്ങൾ വിതറുംഭാവിയുടെ സ്വപ്ന സൗധങ്ങളിലുറക്കുംപിന്നെയവർ നിങ്ങളുടെ പേരുകൾ കുറിക്കുംവാക്കിൻ്റെ ഭാഷയുടെ രേഖകൾ പകർത്തുംവേഷങ്ങൾ രൂപങ്ങൾ ചില്ലുകളിലാക്കുംനാടിൻ്റെ വിശ്വാസധാരകൾ അളക്കും പിന്നെയവർ പാട്ടിൻ്റെ…

നീയെവിടെ കണ്ണാ

രചന : സതി സുധാകരൻ പൊന്നുരുന്നി .✍ കണ്ണനെ കണ്ടുവോ കണ്ണനെകണ്ടുവോകണ്ണനാം ഉണ്ണിയെ കണ്ടോ നിങ്ങൾകോലക്കുഴൽവിളി നാദമായെന്നുണ്ണികൂട്ടുകാരൊന്നിച്ചു പോയതാണേതെരുവോരം തോറും അലഞ്ഞു നടന്നുഞാൻഎന്നുണ്ണിക്കണ്ണനെ കാണുവാനായ്കണ്ണനെ കാണാതെ ഉള്ളം പിടഞ്ഞു പോയ്കൈകാൽ തളർന്നു ഞാൻ വീണു പോയി.സ്വപ്നങ്ങൾ കണ്ടു കിടന്നൊരു നേരത്ത്കണ്ണനാം ഉണ്ണിയെന്നരികിലെത്തിപൊന്നിൻ…