ജന്മദൗത്യം
രചന : സന്തോഷ് ഇളപ്പുപാറ.✍️ ആരോ മരിച്ചുവെന്നാക്കാക്ക ചൊല്ലി,പോണം ബലിച്ചോറു തിന്നാൻ.കൊത്തിപ്പെറുക്കാൻ കൊതിക്കുമന്നമേആഗതനാകാം ഞാൻ നൂനം! പോയിവരാമാത്മാവിൻ ശാന്തിക്കായൊ-രുന്നുള്ളുകൊത്തുവാൻ ഞാനും!ഇതുജന്മനിയോഗമെൻ ജീവിത-പ്പാത കല്പിച്ചു തമ്പുരാൻ! പണ്ഡിത, പാമരഭേദമില്ലവ-ന്നുമൂഴിയിലെല്ലാം തുല്യം!തീർത്ഥയാത്രയിൽ കൂട്ടുമവരുടെജാതി ചികയില്ലവനും! പാരിൽ പഴുതുള്ള സ്നേഹബന്ധത്തിന്റെവാലിൽ കരിന്തേളുപോലെ,ആമാടപ്പെട്ടിതൻ ഘനം നോക്കിയാടുംമനുഷ്യക്കോലങ്ങളല്ലോ അർദ്ധചിത്തത്താൽ…
