Category: ലോകം

പെസഹാ വ്യാഴം

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ശിഷ്യപാദങ്ങൾക്കഴുകിയി,പ്പാരിനാ-യെളിമത,ന്നാർദ്രമാം ചിന്താമലർസ്മിതം-നൽകിയാ,ദിവ്യമാം മനസ്സിൻ പ്രഭാമയം;സ്മരണയുണർത്തുന്നു പെസഹാ ദിനാർദ്രകം. ഉദ്ബോധനത്തിന്റെയൊരു ദിവ്യകവിതപോൽനവ കല്പന പകർന്നേകിയോരോർമ്മകൾഅന്ത്യയത്താഴ സ്മരണാ വിരുന്നുപോൽതങ്ങിനിൽക്കുന്നെത്ര,യണയാത്തയഴലുകൾ. തിരുശരീരം, രക്ത,മപ്പവും വീഞ്ഞുമെ-ന്നാ, ക്രമത്തിൽ നൽകിടുന്ന ചടങ്ങുകൾപരിശുദ്ധ കുർബാന സ്ഥാപനദിനവുമാ-യാചരിക്കുന്നു സഹനാർദ്രതേ, കരളുകൾ. പ്രാർത്ഥനാപൂർണ്ണമായനുഗമിക്കാം നമു-ക്കാ,ദിനസ്മരണതന്നാർദ്രച്ചിറകുമായ്ആരാധനാ…

യൂദാസിന്റെ ചുംബനം

രചന : ജോർജ് കക്കാട്ട് ✍️ മെഴുകുതിരിവെളിച്ചം നൃത്തം ചെയ്ത നിഴൽ മുറിയിൽ,പന്ത്രണ്ടുപേരും ഒത്തുകൂടി, വിധിയുടെ ഗാംഭീര്യം.അപ്പം മുറിച്ചു , വീഞ്ഞ് ഗ്ലാസ്സുകളിലേക്കൊഴിച്ചു,സ്നേഹത്തിന്റെയും വാഗ്ദാനത്തിന്റെയും വാക്കുകൾ ഉയർന്നു.യേശു കാണാത്ത ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു,ത്യാഗത്തെക്കുറിച്ചും എന്തായിരിക്കുമായിരുന്നു.എന്റെ മേശമേൽ വലതു കൈവച്ചു എന്നോട് ചേർന്നിരിക്കുന്നവൻകോഴികൂകും മുൻപേ…

പ്രേതശാല

രചന : വിനോദ് വി ദേവ് ✍️ അസ്ഥികൂടങ്ങളിൽ ചന്ദ്രനുദിയ്ക്കുന്ന,പ്രേതാലയത്തിലെ നിശബ്ദരാത്രിയിൽ,ചെന്നായക്കൂട്ടമലറുമിരുട്ടിന്റെ,കോട്ടയിൽനിന്നും വയലിന്റെ നിസ്വനം.രക്തംമരവിച്ചുപോകും ഡിസംബറിൻശൈത്യങ്ങളിൽക്കാറ്റ് ദ്രംഷ്ട്രകൾ നീട്ടവെ,പാതിരാക്കോട്ടയിൽനിന്നിപ്പോളാരാണ്,പാപഗീതങ്ങളുയർത്തിയുലാത്തുന്നു. ?ഏതോ കൊടുങ്കാറ്റു മുജ്‌ജൻമശാപത്തിൻതീയുലയിൽപ്പെട്ടു വേകുന്നമാതിരി,പാപത്തറയിൽ തലചായ്ച്ച കന്യകവാൾത്തലയിൽപ്പെട്ടലറുന്ന മാതിരി,ഭൂമിയെ വേൾക്കുവാൻവന്ന പിശാചിന്റെആദിരാത്രിക്കടൽപ്പൊള്ളുന്ന മാതിരി,നിത്യനരകത്തിൽനിന്നുയിർക്കൊള്ളുന്നുനീചസംഗീതച്ചിറകടിയൊച്ചകൾ.ഇന്നുനിലാവിന്റെ കണ്ണുകൾ കയ്ക്കുമ്പോൾ,തോരാമഴയിൽ മുറിവുകൾ തിങ്ങുന്നു,എന്നോ മരിച്ചുമരവിച്ച ഗായികഇന്നും…

ജാഗ്രതാ സന്ദേശങ്ങൾ

രചന : എം ബഷീർ ✍️ മൊബൈലിൽഇടിത്തീ പോലെ തെളിയുന്നുജാഗ്രതാ സന്ദേശംപുറത്തിറങ്ങരുത് പേടിക്കരുത്പാളംതെറ്റിയോടുന്നതീവണ്ടിപോൽ ഹൃദയംഭയത്തിന്റെ അതിരിൽ ചെന്ന്ഇടിച്ച് തകരുന്നുചില്ലുജാലകത്തിലെന്തോവന്നു വീണ് ചിതറുന്നുമിസൈലോ അതോ ഡ്രോണോഞെട്ടിവിറച്ചു നോക്കുമ്പോൾവിശന്ന് തളർന്നൊരുവെള്ളരിപ്രാവ്കണ്ണുകളിൽ ദൈന്യതയുടെമെഴുതിരിത്തിളക്കംഇത്തിരി വെള്ളത്തിൽഒരു പിടി ഗോതമ്പ് മണികളിൽതിരയടിച്ചു ശമിക്കുന്നുശാന്തി തൻ സമുദ്രംനാടിനെയോർത്തു കിടക്കവേപെട്ടെന്ന് കുടുങ്ങി…

ആരാണ് കേമൻ

രചന : യൂനസ് മണത്തല ✍️ മേളം തുടങ്ങിവെക്കൻ ചെണ്ട നെഞ്ച് പൊങ്ങി പറഞ്ഞുഒരു അടിയിൽ ഭൂമി കുലുങ്ങുംഎന്നെ കൂടാതെ ആരുണ്ട് ഇവിടെഉരുട്ട് ചെണ്ട നിശ്ശബ്ദം ചിരിച്ചുഎന്റെ ഉരുള്‍ ഇല്ലാതെ നീ എവിടെഅടിത്തറ ഞാൻ തീർക്കുന്നില്ലെങ്കിൽനിന്റെ മുഴക്കം നിലനിൽക്കുമോകൈയിലെ കോൽ ചെറുതായി…

അപൂർണ്ണം..

രചന : സന്തോഷ് മലയാറ്റിൽ ✍️ നമുക്ക്ആത്മഹത്യാമുനമ്പുവരെപോകണം,വെറുതെ..മരണം പതിയിരിക്കുന്നകാണാക്കയങ്ങളുടെആഴങ്ങളിലേക്ക്വെറുതെ എത്തിനോക്കണം.അപൂർണ്ണതയിൽപൊലിഞ്ഞ സ്വപ്നങ്ങളുടെദയനീയമായ നോട്ടങ്ങൾ കാണാം.പാതവക്കത്തെഅപൂർണ്ണമായകാത്തിരിപ്പുകളിലെചില പരിഭവങ്ങൾ കാണാം.കൈതപ്പൂവിന്റെ മണമുള്ളഓർമ്മകളിൽ പറഞ്ഞുതീരാത്തപ്രണയം പടിയിറങ്ങിപ്പോയകാല്പാടുകൾ കാണാം..നിറങ്ങളറ്റുപോയമരക്കൊമ്പിൽചേക്കേറിയ മൂടൽമഞ്ഞിന്റെനിശബ്ദമായ തേങ്ങൽ കേൾക്കാം.പറഞ്ഞുമുഴുവിക്കാത്തകഥകളുടെ നിഴലുകൾ..ഉത്തരമില്ലാത്തചോദ്യങ്ങളുടെ രൂപത്തിൽആടിയുലയുന്നത് കാണാം.പിന്നെ തിരിഞ്ഞുനടക്കണം.പേരറിയാത്ത ഒരു മരത്തിൽനമ്മുടെ പേരുകൾ വെറുതെചേർത്തെഴുതിവെയ്ക്കണം.

ലോഥൽ: ലോകത്തിലെ ആദ്യത്തെ കൃത്രിമ തുറമുഖം

രചന : ശ്രീകല പ്രസാദ് ✍️ ഗുജറാത്തിലെ അഹമ്മദാബാദിനടുത്ത് സ്ഥിതി ചെയ്യുന്ന ലോഥൽ (Lothal), ഭാരതീയ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിൽ ഒന്നാണ്. സിന്ധു നദീതട സംസ്കാരത്തിലെ (Indus Valley Civilization) ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായിരുന്ന ലോഥൽ, ലോകത്തിലെ തന്നെ…

ലോക കവിതാദിനം🌹

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍️ ഏകാന്തവാസത്തിനിടയിൽഎനിക്കും വേണം ഗ്രീഷ്മത്തിൽ വാടിപോകാത്ത നിൻ്റെ ചിരി? എൻ്റെ ഹൃദയത്തിൻ്റെ കോണിൽ ആരും കാണാതെകുറിയ്ക്കപ്പെട്ട സൈപ്രസ് വനങ്ങളുടെനിഴലിലാണ് നിയെന്ന വാക്ക് ഞാൻചേർത്ത് നിർത്തിയത്! കാലവർഷ –ത്തിൽ പുഴ നിറഞ്ഞു : വേരുകൾകൊള്ളിയാനെപ്പോലെ വെള്ളത്തിനിടയിലൂടെ പായുന്നത്…

ഓർമ്മയിൽ എന്റെ ഗ്രാമം

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ പുതിയ കല്പടവുകൾക്കയറിയ ന്നൻപാർന്ന-യറിവുകളേറേ നുകർന്ന കാലംശ്രുതിമധുര സലില സംഗീതമായരുവികൾഹരികീർത്തനങ്ങളുരച്ച കാലംമതിലാലകം വേർപെടുത്താതെയൊരു നല്ല-സദ്യപോൽ ജന്മം രുചിച്ച കാലംകനിവിന്റെ നെൽപ്പാടമരികിലുണ്ടായിരു-ന്നഴകാർന്ന ഗ്രാമങ്ങളായിരുന്നുകതിരുകൾ മധുതൂകി നിന്നയക്കാലമെൻകനവുപോലതിരമ്യമായിരുന്നു.മിഴികളന്നാർദ്ര നിലാവു പോലൊരുമതൻപനിനീരു തൂകിത്തുടുത്തിരുന്നുസുമതോരണങ്ങളണിഞ്ഞ ദ്രുമങ്ങൾതൻശീതളച്ഛായയൊന്നാസ്വദിക്കാൻതെല്ലു വലുപ്പവും കാട്ടാതെ പതിവുപോൽകവിതകൾ പാടിനാ,മന്നഞ്ഞു;കുളിരേകിയെങ്ങുമുയർന്ന…

ശക്തികൊണ്ട് മാത്രമല്ല യുദ്ധം ജയിക്കുന്നത്, യുക്തികൊണ്ടു കൂടിയാണ്.

രചന : ബിബിത് കോഴിക്കളത്തിൽ ✍️ ശക്തികൊണ്ട് മാത്രമല്ല യുദ്ധം ജയിക്കുന്നത്, യുക്തികൊണ്ടു കൂടിയാണ്. ഇറാൻ തുറന്നിരിക്കുന്ന പുതിയ യുദ്ധമുഖം ലോക രാഷ്ട്രങ്ങളെ പ്രത്യേകിച്ചും അമേരിക്കയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.തൻറെ രണ്ടാമൂഴം എന്ന ക്ലാസിക് നോവലിൽ എം ടി, ഹസ്തിനപുരിയിൽപ്പോയി തിരിച്ചുവന്ന…