മഴയൊഴിയുമ്പോൾ
രചന : എം പി ശ്രീകുമാർ✍ നിറവോടെ പെയ്യുന്നതുലാവർഷ മഴയിൽഇടിമിന്നലകമ്പടികൂടിമഴ തോർന്നു മണ്ണുംമനസ്സും നിറഞ്ഞുമതികല പോലെ തെളിഞ്ഞു വാനംപടി കടന്നെത്തുന്നപരിമളത്തിന്റെഅകതാരിലാനന്ദം നിറഞ്ഞു !പലകുറി കേൾക്കുന്നപാട്ടിന്റെ ശീലുകൾതിരയടിച്ചങ്ങനെ വന്നുഅനുപമ ശോഭയിൽവിരിയുന്ന ഭാവങ്ങൾനെയ്യാമ്പൽപൂക്കൾ പോലിളകി !തിരനോട്ടമാടുന്നവർണ്ണങ്ങളേതോഅനുരാഗകീർത്തനം പാടിഇടയ്ക്കിടെ തുടിക്കുന്നഇടയ്ക്കപോൽ മനമാസോപാനഗീതത്തിലലിഞ്ഞു.
