വിച്ഛിത്തി കൂടാതെ..
രചന : ഹരിദാസ് കൊടകര✍️ പടിവിട്ട് പകൽ തേടിഅകലുന്നിടത്തെല്ലാംതറ്റുടുത്ത ശ്രദ്ധകൾ.സങ്കീർണ്ണബാധകൾ. ഭ്രൂമധ്യ ദ്വീപിലുംഅമൃതത്തിലലയുന്ന-തുമ്പികൾ.കെട്ടിയ കുറ്റിയിൽഉപനദികളാഴികൾ.യാത്രാപഥങ്ങളിൽആനന്ദരശ്മിയാൽ-ഉങ്ങിലപ്പേച്ചുകൾ.ലീലാദിനങ്ങളാൽ-വിസ്മയപ്പാടുകൾ.കൂമ്പായൊതുങ്ങിയപച്ചിലക്കാമ്പുകൾ.മേഘ ബന്ധിതം-സ്തന്യം ദിനങ്ങൾ.ഹരിതമുരുവിട്ട്വിദൂരവക്കിലെമായാ കറുകകൾ.ഉണങ്ങിക്കരിഞ്ഞുംകൂമ്പെടുക്കുന്ന-ഉള്ളം വയമ്പുകൾ.പ്രാണന്നിടങ്ങൾ.കാറ്റലപ്പന്തലിൽപുഷ്പഹാസങ്ങൾ.തൈവാഴകൾ തടം.പരിരംഭണത്തിന്റെനെഞ്ചിടിപ്പോരത്ത്കെട്ടിവിതാനിച്ച-ശിഷ്ട നട്ടുച്ചകൾ. പുരികങ്ങളിറുകിലുംചിലമ്പും ശരങ്ങൾ.കൂവളത്തറകളിൽതലയിട്ടുരച്ചുംഎഴുന്നേറ്റിരിക്കുന്നഗുപ്തനാമങ്ങൾ..വൈശ്വാനരന്നായ്മനഃ സങ്കലനത്തിലെമഞ്ഞമുക്കുറ്റികൾ.വിഷമസത്രത്തിലെഏന്തിയെണീപ്പുകൾ.ജലദേശം രസത്തിൽഅപുഷ്പണീ സസ്യം.ദീന ദേശപ്പടവുകൾ.പൂവിട്ട താന്നികൾ.വന്ദനം നേരുന്ന-പൂങ്കാവ് സന്ധ്യകൾ.വലിയ ശ്വേതത്തിന്റെശലഭ താരാട്ടുകൾ.വെള്ളരിവള്ളിയിൽഇലപ്പുള്ളിദു:ഖം. വിച്ഛിത്തി കൂടാതെ-കൂർമ്മയോഗം…
