കാലവിശേഷം (വഞ്ചിപ്പാട്ട് )
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ എന്തീലോക മിത്രമാത്ര-മധപ്പതിച്ചെന്നോർക്കേയെ-ന്നന്തരംഗത്തിങ്കൽ ദുഃഖ-മലയടിപ്പൂ!എങ്ങുമേ കാൺമാനില്ലൊരുതെല്ലുപോലും മനുഷ്യത്വംമങ്ങിയ ചിത്രങ്ങളല്ലോകാൺമൂനാം നിത്യം!സത്യ,ധർമാദികൾ പാടേനടമാടീടാനായ് പണ്ടി-ങ്ങെത്ര മഹാരഥൻമാർ ജീ-വത്യാഗം ചെയ്തു!ആയവരെയൊക്കെയും നാംവിസ്മരിച്ചു പൊടുന്നനെ,കായബലം കൊണ്ടു സർവംനേടുകയല്ലീ!ഏതു മാർഗ്ഗത്തിലൂടെയുംഖ്യാതിപൂണ്ടുയർന്നു മന്നി-ലേതിനെയുമപഹസി-ച്ചിടുന്നു പിന്നെ!കരൾ നൊന്തിങ്ങെത്രകണ്ടുപാടിയാലുമതു കേൾക്കാൻധരതന്നിലാരോരുമി-ല്ലെന്നതേ സത്യം!ചിലരുണ്ടു കവിവേഷ-ധാരികൾ ചുണ്ടനക്കാതെ,കലികാലത്തിന്നൊഴുക്കി-നൊപ്പം നീന്തുവോർ!അവർക്കൊന്നേയറിയാവൂ,പാദസേവയതു…
