വാമനൻ.
രചന : ബിനു. ആർ.✍ ഞാൻ വാമനനെന്നു പറയാതെചൊല്ലുന്നൂ പലരും, ചിലരുംഅഹങ്കാരതൃഷ്ണയോടെവാഗ്വാദംമുഴക്കും മാബലിമാരെചവുട്ടിത്താഴ്ത്താറുണ്ട് ഇടംകണ്ണിട്ട്പാതാളത്തോളംവാക്കിൻമുനകളാകുംകുഞ്ഞിക്കാലടിയാൽ!.വിദ്യനേടിയാൽ ലോകം നേടിയെന്നുവമ്പുപറയുന്ന പരിഷകളെ,ധനം നേടിയാൽ കുബേരനാണെന്ന്വമ്പത്തരം കാട്ടി അർദ്ധരാത്രിയിലുംകുടപിടിക്കുന്ന മന്നരെ!ആതുരനിരീക്ഷണം നേരായമാർഗ്ഗമല്ലാതെ നേടി, തനാണീശ്വരനെന്നുനടിക്കുന്ന ഭിഷഗ്വരരെ!പണം കീശയിലിട്ടുകൊടുത്തുഅംഗീകാരങ്ങൾവിലയ്ക്കുവാങ്ങുന്ന സാഹിത്യ –കുതുകികളെ!പ്രണയം മനസ്സിലില്ലാതെപ്രേമം ഭാവിക്കുന്ന കശ്‌മലരെ,ജീവിതതേർവാഴ്ചയിൽ പിന്നോട്ടോടുന്നജീവിതേശ്വരരെ!വാക്കെന്ന…
