Month: March 2025

മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം.

രചന : അനിൽ മാത്യു ✍ നിന്നെ ഒമ്പത് മാസം ചുമന്ന് പ്രസവിച്ചില്ലേ?നിന്നെ ഇത്രയും വളർത്തി വലുതാക്കിയില്ലേ?നിനക്ക് വേണമെന്ന് പറയുന്നത് അന്നേരം തന്നെ വാങ്ങി തന്നിട്ടില്ലേ?നിന്റെ ഇഷ്ടത്തിന് എന്തെങ്കിലും ഞങ്ങൾ എതിര് പറഞ്ഞിട്ടുണ്ടോ?ഒരു നേരം പോലും നിന്റെ വയറ് വിശക്കാൻ ഞങ്ങൾ…

” ഇല്ലിക്കാടുകൾ പുത്ത കാലം. “

ഗഫൂർകൊടിഞ്ഞി ✍ ദൈവത്തിന് സ്തുതി. എന്റെ മൂന്നാം പുസ്തകം വൈകാതെ പുറത്തിറങ്ങുകയാണ്. ” ഇല്ലിക്കാടുകൾ പുത്ത കാലം. “സത്യത്തിൽ ഇതിന് മുമ്പ് പുറത്തിറങ്ങേണ്ടിയിരുന്നത് “യാഹുട്ടിയുടെ മറിമായം” എന്ന നോവലായിരുന്നു. ചിലസാങ്കേതിക കാരണങ്ങളാൽ ആ പുസ്തകംരണ്ട് മാസം കഴിഞ്ഞേ ഇറക്കാൻ സാധിക്കൂ എന്ന്…

കവച കുണ്ഡലങ്ങൾ

രചന : രാ ഗേ ഷ് ✍ നാണംകെട്ട്കവച കുണ്ഡലങ്ങൾഇരന്നു വാങ്ങിയതിനു ശേഷവുംവെളിച്ചക്കുറവ് കൊണ്ട്യുദ്ധം മാറ്റിവച്ചതറിഞ്ഞ ഇന്ദ്രൻസൂര്യനോട് കെറുവിച്ചിരുന്നു.യുദ്ധഭൂമിയുടെ ഈർപ്പം പരിശോധിച്ച്നിഷ്പക്ഷ രാജാക്കന്മാർഭൂമി ഇനിയും യുദ്ധ സജ്ജല്ലെന്നുംതേർ ചക്രങ്ങൾ ഇവിടെപുത്തഞ്ഞു പോകുമെന്നുംചോര കാണാൻ അൽപ നാൾ കൂടികാത്തിരിക്കേണ്ടി വരുമെന്നുംഅറിയിച്ചപ്പോൾഅന്തപ്പുരങ്ങൾ വീണ്ടും സജീവമായി.കർണ്ണനിൽവീണ്ടും…

ജാതകം( ചെറുകഥ)

രചന : ശാന്തി സുന്ദർ ✍ അച്ഛൻ ജീവിച്ചിരുന്ന കാലംവരെ സുന്ദരമായ കുടുംബമായിരുന്നു എന്റേത്,അച്ഛൻറെ രാജകുമാരിയായിരുന്നു ഞാൻ.എന്റെ ഏഴാമത്തെ വയസ്സിൽ അച്ഛൻ റോഡ് അപകടത്തിൽപ്പെട്ട് മരിച്ചുപോയി.മാളുവിന്റെ ജാതകത്തില് ദോഷം ഉള്ളതിനാലാണ് അച്ഛൻറെ മരണം സംഭവിച്ചതെന്ന് ജോത്സ്യ പ്രവചനം. അമ്മയ്ക്ക് അച്ഛന്റെ മരണത്തോടു…

യാചകർ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ അവസാന കരടുരേഖയുംപുറത്തായ്,അതിലുമടങ്ങുന്നില്ലിനിയുമെങ്ങനെ!പെരുകുന്നു യാചകർനാട്ടിലേറെ,യാചനകൊണ്ടു ഫലിച്ചില്ലയെങ്കിൽ!! ചേരുന്നുണ്ടുന്നതരങ്ങനെപലരും,സുരലഹരിയിൽമുങ്ങിക്കുഴഞ്ഞവർക്കായ്.മായികലോകത്തിലങ്ങനെപറക്കാൻ,പറക്കമുറ്റിച്ചവരോടിരക്കുന്നു അമാന്തിച്ചീടുകിലായുധമുയർത്തുന്നു!പിന്നെയാളറിയാത്തരൂപത്തിലാക്കുന്നു!അലമുറയിട്ടുയാചിച്ചീടിലും,അലിയില്ലമനംലഹരിതേടവേ! ആണവനെല്ലാമകന്നിപ്പോൾപെണ്ണോ,അനാശാസ്യത്തിൻക്രൂരത കാട്ടുന്നു!അറിയാത്തബാലികയൊരുവളിൻ,ഭയംയാചനയായ് പരിണമിക്കുന്നു! ഉയരുന്നുമഞ്ഞലോഹത്തിൻമാറ്റ്,മാർഗ്ഗമില്ലമംഗല്യപ്പെണ്ണിനെ-യിനിമംഗലംചൊല്ലിയച്ചീടുവാൻ!ആരോടുകേഴുമാരുകേൾക്കുമീഗതി! മണ്ണിലന്തിയുറങ്ങിയൊരുകൂരയുംപോയി,ലഹരികൊഴിക്കുന്നജിവനും പോകുന്നു!ആണിനൊപ്പംപെണ്ണും പേരുകേൾപ്പിച്ചിടുന്നു!മണ്ണുപോയി മണ്ണിലാണ്ടുപല ജീവനുംമറഞ്ഞു!! അധികാരമങ്ങനെയാളുന്നുമുറേ,അർത്ഥമില്ലാത്ത വാഗ്ദാനമേകി!വർഷംതികഞ്ഞിടാൻ വെമ്പുന്നുയേറെ.വന്നുകൈകൂപ്പിനിന്നുയാചിച്ചു ചിരിച്ചിടാൻ!!

ആദിത്യപ്രഭയിൽ

രചന : തോമസ് കാവാലം. ✍ ആദിത്യനെത്തവേ, യാകുലി നീങ്ങുന്നുആകാശമാകെയും പ്രകാശമാകുന്നുആശതൻ വൈകുണ്ഠമാകുമീ ഭൂമിയിൽഈശ്വര സൗന്ദര്യം ദർശനമാകുന്നു. പൂവുകൾ ഭൂമിയെ സ്വർഗീയ ഭംഗിയിൽപൂരിതമാക്കുന്നു പുണ്യം നിറയ്ക്കുന്നുപൂമ്പാറ്റ പൂവിലെ മകാന്ദ മുണ്ണുന്നുപുൽച്ചാടിപോലുമീ ഭൂമിയെ പുൽകുന്നു. ശാരികവൃന്ദങ്ങളാകാശവീഥിയിൽശാരദഭാവത്തിൽ ശംഖൊലിയൂതുന്നുശാലൂരവൃന്ദത്തെ ഭക്ഷിച്ചു നാഗങ്ങൾശാശ്വതം ശാന്തരായ് ശയിക്കുന്നുൺമയിൽ.…

ലുബ്ധന്റെ ധനം.

രചന : സക്കരിയ വട്ടപ്പാറ. ✍ നെഞ്ചിലെ തീരാഗ്രഹം,കയ്യിലെ പൊൻ പണം,ആർക്കും കൊടുക്കാതെ,കൂട്ടി വെച്ചൊരു നിധി.പട്ടിണി വന്നാലും,കണ്ണീർ വീണാലും,ഒരു വറ്റു പോലും,നൽകാൻ മടിച്ചു നീ.ഓരോ നാളും,ഓടി നടന്നു നീ,കൂട്ടി വെച്ചതൊക്കെ,മണ്ണോടടിയുമ്പോൾ,ഒന്നും എടുക്കാൻ,നിനക്കാവതില്ലല്ലോ,നിൻ ധനം കൊണ്ട്,മക്കൾ ചിരിച്ചുല്ലസിക്കും.നീ വെറുത്ത വഴികൾ,നീ മറന്ന സ്വപ്നങ്ങൾ,അവരതിലൂടെ…

മനസ്സ്മറ്റൊരു ബദ്ർ…

രചന : സാബി തെക്കേപ്പുറം ✍ എണ്ണവും വണ്ണവുംപടക്കോപ്പുകളുംമേളക്കൊഴുപ്പുമുള്ള,അനീതിയുടെ,അധിക്ഷേപത്തിന്റെ,അവിശ്വാസത്തിന്റെ,കുടിലതയുടെശത്രുപക്ഷം…നീതിന്യായ ധർമങ്ങളെചേർത്തുപിടിച്ച്,സത്യത്തിനൊപ്പംനിലകൊള്ളുന്ന,എണ്ണത്തിൽശുഷ്‌കിച്ചതെങ്കിലുംചങ്കുറപ്പുള്ളമിത്രപക്ഷം…ശഹീദാവാനുറച്ച്പടവെട്ടുന്നവനെഭയപ്പെടുത്തിപിന്തിരിപ്പിക്കാനാവില്ലെന്ന്തെളിയിച്ചവരെതോൽപ്പിക്കാൻകുഫിർക്കൂട്ടമൊന്നാകെമദമിളകിവന്നാലും,ബദ്റിലെ വിജയംസത്യപക്ഷത്തിന് സ്വന്തം…മനസ്സിപ്പോൾആവേശത്തിമിർപ്പിലാണ്…ബദ്ർ രണാങ്കണത്തിലെവിജയദിനത്തിൽസ്വഹാബികളനുഭവിച്ചഅതേ സന്തോഷത്തിന്റെആവേശത്തിമിർപ്പിൽ…അതെ…മനസ്സൊരു ബദ്ർ തന്നെ…തിന്മയെ തൂത്തെറിഞ്ഞ്നന്മയെ ചേർത്തണച്ചപുണ്യബദ്ർ…

രണ്ടു ജീവന്‍ പൊലിഞ്ഞു….

രചന : ദീപ്തി പ്രവീൺ ✍ എനിക്കു നിന്നെ ഇഷ്ടമാണ് എന്നു പറയുമ്പോള്‍ അംഗീകരിക്കുന്നത് പോലെ,എനിക്കു നിന്നോട് ഇഷ്ടം ഇല്ലെന്നു പറയുന്നത് പെട്ടെന്ന് അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ട് ആണെങ്കിലും നമ്മളോട് ഇഷ്ടമില്ലാത്ത ആളിനെ നമുക്ക് എന്തിനെന്ന് ഓര്‍ക്കണം…പിടിച്ചു വാങ്ങാന്‍ പറ്റില്ലല്ലോ സ്നേഹം…

നടക്കൂ,

രചന : സുബി വാസു ✍ നമുക്കീ ഫേസ്ബുക്കിന്റെ വരമ്പിലൂടെ നടന്നിട്ട് വരാം. കാഴ്ച്ചകൾക്ക് പഞ്ഞമില്ല,കേൾവികൾക്കുംമറയുള്ളതും ഇല്ലാത്തതുമായിശരീരങ്ങൾനഗ്നതപുത്തൻ ആശയമത്രേ!നവസമ്രാജ്യത്തിന്റെ അടയാളമത്രേഅവിടെ വിദഗ്ധമാരുണ്ട്സദാചാരക്കാരുണ്ട്വിധിക്കുന്നു പോകുന്നു!മുന്നോട്ട് നടക്കൂ വായിക്കാനുണ്ട്,പ്രണയവും, അവിഹിതവുംതിരിച്ചറിയാത്തവിധം ഇണച്ചേർന്നിരിക്കുന്നു!കവികളൊക്കെ ഇന്നും സങ്കല്പത്തിലാണ്എല്ലിൻകഷ്ണങ്ങൾ സ്വപ്‌നങ്ങൾ കണ്ടുവാലും ചുരുട്ടിയിരിക്കുന്നു.വാർത്തകളുണ്ട്ലഹരിയുടെ, കുരുതിയുടെഉറക്കെ വായിക്കുന്നു.രോഷങ്ങൾ, സങ്കടങ്ങൾ, ആദരാഞ്ജലികൾഅടുത്ത…