Month: August 2025

പുരുഷൻ ആരാണ്??

രചന : പ്രസീദ.എം.എൻ ദേവു ✍️ പുരുഷൻ കാട്ടു തീയാണെന്ന്ഞാൻ വെറുതെ പറഞ്ഞതല്ല,,എത്ര ആഴത്തിലേയ്ക്കാണവൻആളിപ്പടരുന്നത്,പെണ്ണൊരു ജലസ്പർശമായതിൽപിന്നെയാണ് ആ പൊള്ളലിന്സുഖമുള്ള ചൂടു വന്നത്..പുരുഷൻ്റെ ഹൃദയംകല്ലാണെന്ന്,പൂവു കൊണ്ടൊരുവൾപിച്ച വെയ്ക്കുമ്പോൾഎത്ര പെട്ടെന്നാണിവിടംപൂങ്കാവനമാകുന്നത്….പുരുഷന് സ്നേഹമില്ലെന്ന്,ആകെപ്പാടെ തളർന്നൊരുവൾതോളിൽ ചായുമ്പോൾഎത്ര ആശ്വാസത്തോടെയാണ്അയാൾ ചില്ലകൾ നീട്ടിവൻമരമാവുന്നത്,…പുരുഷൻ്റെ പ്രണയം പ്രകടമല്ലെന്ന്,ഒച്ചയിനക്കങ്ങൾ ഇല്ലാതെ, എത്ര…

പിൻ വിളികൾ

രചന : ഗീത മുന്നൂർക്കോട് ✍️ നടതള്ളപ്പെട്ട കണ്ണിണകൾഅവന്റെ കാലടികളെഅനുഗമിക്കുന്നുണ്ടായിരുന്നു…പണ്ട്ഊറ്റിക്കുടിച്ച മുലപ്പാൽ മധുരംഅവനിലെഓരോ ദിക്കുകളിൽ നിന്നും‘മോനേ’ എന്നു കിതച്ച്ഹൃദയകവാടം മുട്ടുന്നത്അറിയുന്നില്ലെന്നവൻ നടിക്കുകയാണ്…അവന്റെഒറ്റപ്പെട്ട തിരിച്ചു വരവിൽകവാടങ്ങൾ ഞരങ്ങിപ്രതിഷേധിച്ചിരുന്നു…കടം വീട്ടിയ എല്ലിൻവിഹിതങ്ങൾപുരയുടെ ചുമരുകളിൽ നിന്നുംഎഴുന്നു മുഴയ്ക്കുന്നുമുണ്ട്….ജീവിക്കുന്നവർക്കുള്ളബലിതർപ്പണം കൊത്താൻകാക്കകളിൽ കുടിയേറുവാൻആത്മാക്കളില്ലാത്തതിനാൽതപ്പും കൊട്ടി കാക്കവിളികൾഅവന്റെ വാർദ്ധകത്തിലേയ്ക്ക്കുടിയേറുന്നുണ്ടായിരുന്നു…എറിഞ്ഞുകളഞ്ഞസ്നേഹപാത്രത്തെയോർത്ത്കളഞ്ഞുപോയതിനു വേണ്ടിപേരക്കുട്ടിയുടെ…

ഉത്തമഗീതം

രചന : ബിജു കാരമൂട് ✍️ എന്റെ പ്രിയങ്കരങ്ങളിൽഒരിക്കലും പെടാത്തവരേ…മരുഭൂമികളിൽദിക്കു തെറ്റിദാഹിച്ചു ചത്തൊടുങ്ങിയ ആട്ടിൻപറ്റങ്ങളേ..നല്ലിടയൻ എന്ന്തെറ്റിദ്ധരിപ്പിച്ചുകടന്നു രക്ഷപ്പെട്ടരക്ഷകരേ….വാക്കുകളെ അർത്ഥങ്ങൾ കൊണ്ട്ഗുണനക്രിയ ചെയ്തപ്രിയ പിതാമഹരേ…എന്റെപ്രിയതമയുടെഎഴുന്നള്ളത്ത്കാണുക….ഏറ്റവുംപ്രീയപ്പെട്ടവളേ..നിന്റെയധരങ്ങൾമഞ്ഞിൽ പുകഞ്ഞുവിണ്ടുകീറിയത്..നിറമില്ലാത്തത്.കറുത്തകുന്നുകളിലേക്ക്കയറിപ്പോകുന്നതിനു മുമ്പ്ഞാൻ പാനംചെയ്യേണ്ടവിഷപാത്രംഅവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നുമാത്രം അറിയുന്നു…ദേവദാരുവിന്റെ ഉണങ്ങിയ പടുമരത്തൊലിയിൽകിടത്തിഎന്നെ കുളിപ്പിക്കൂ…കസ്തൂരിമാനുകൾമേയുന്നസിന്ദൂരപ്പാടങ്ങളിൽനിന്നുംഒരു പരാഗവല്ലിയടർത്തിഎനിക്ക് കണ്ണെഴുതൂ…കവിളിൽ വലിയ ഒരുപൊട്ടു തൊടൂ..മറ്റാരാലും…

കൊടുത്തൂവ

രചന : അജിത്ത് റാന്നി ✍️ ഞാൻ നട്ടു നന്നായ് നനച്ചു വളർത്തിയപൂച്ചെടിയെങ്ങനെ കൊടുത്തൂവയായിസാമീപ്യം കൊണ്ടു ചൊറിയുന്നു നീറുന്നുപരിപാലനത്തിൻ പിഴവു തന്നോ. കാറ്റും മഴയും ഏൽക്കാതെ ജീവിതപ്പാതി വരേയും തണലേകിയിട്ടുംദ്രോഹമായ് ആ പത്രം മാറിയതെങ്ങനെബാഹ്യപ്രേരണാ മിടുക്കിനാലോ. ഉദ്യാനവാടിയിലൊറ്റച്ചെടിയ്ക്കായ്കള പറിച്ചവിരാമം വളമേകി ഞാൻഎൻ…

നചികേതസ്സ് ………ആത്മതത്വം നേടിയതെങ്ങിനെ?

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍️ ഇരുൾ കനത്തുറഞ്ഞപാതയിലൂടിനിയെത്ര ദൂരംകാലത്തിലലിഞ്ഞവർഅന്ത്യമാം ലക്ഷ്യം കുറിക്കുന്നിടമെത്തുവാൻഇനി എത്ര കാതം ?സംഗര ഭൂവായെന്നോ മനം?ആയുധമെടുക്കുന്നുനേർക്കുനേർ നേർക്കുന്നുചിന്തകൾ ………വായ് വിട്ട ചോദ്യത്തിനെന്തേധാർഷ്ട്യപൂർണ്ണമാം മറുവാക്കുപെയ്തൊഴിച്ചു താതൻപുണ്യപൂരുഷനല്ലോ തപോധനൻ….യജ്ഞശ്രയസ്സ്പിന്നെന്തിനീവിധമൊരുതീർപ്പുകൽപ്പിച്ചു തപോധനൻ ?യജ്ഞ ബാക്കിയായ്…താതൻ ദാനമേകിയ ഗോക്കളെല്ലാമേപാന പേയമില്ലാ ജന്മങ്ങൾദാനസ്വീകർത്താക്കൾക്ക്ആകുമോ അവയെ…

ചൂണ്ട.

രചന : ഗഫൂർകൊടിഞ്ഞി ✍️ ചൂണ്ടക്കൊളുത്തിലൊരുചെറുനാക്കിന്റെചതിയിരിപ്പുണ്ടെന്ന്ചൂണ്ടിക്കാണിക്കയാണ്ചൂണ്ടക്കോലിനുംഈറമ്പത്തിന്റെഅറ്റമില്ലാത്ത നീളത്തിനുംഇരയുടെ പിടച്ചിലിനുംപൊന്തിന്റെ താഴലിനുമിടക്ക്മീൻ പിടുത്തക്കാരൻബോധപൂർവ്വമത് മറച്ചു പിടിക്കുന്നു.അവൻആന്ദോളനമമർന്നജലവിധാനങ്ങളിൽമൗനം കുടിച്ചിരിക്കെകീഴോട്ട് താഴുന്നപൊന്തിൽ മാത്രംകണ്ണ് നട്ടിരിക്കുന്നു.പുകയാത്ത അടുക്കളയിൽഅടുപ്പുകല്ലുകൾ കാത്തിരിപ്പുണ്ടെന്നവേവലാതിക്കിടക്ക്നിസ്സഹായതയുടെപിടച്ചിൽ ശ്രദ്ധിക്കാൻഅവൻ ശ്രമിക്കാറുമില്ല.എങ്കിലുംഓരോ ചൂണ്ടയിലുംഒരു ചെറുനാക്കൊളിഞ്ഞിരിപ്പുണ്ടെന്നതിരിച്ചറിവ് നല്ലതാണ്.

നിലാവ് നക്ഷത്രങ്ങളോട്പറയുന്നകഥ”

രചന : ശാന്തി സുന്ദർ ✍️ ഏകാന്തതയെ പ്രണയിച്ചവൾബാൽക്കണി കാഴ്ച്ചയുടെവിദൂരതയിലേയ്ക്ക് നോക്കിനിൽക്കവേ…പകുതി വായിച്ചു മടക്കിവച്ചപുസ്തകത്തിലെ നായികയുടെവിങ്ങലുകൾക്ക്ഉത്തരം തിരയുകയായിരുന്നു.മെല്ലെ മെല്ലെ കണ്ണുകൾആകാശത്തിലൂടെ പറന്നു പോകുന്നകുരുവികളെ മാടിവിളിച്ചു..പ്രണയാർദ്രമായ കുറുകലോടെഇണകളവർ ജനൽ വാതിലിലെത്തി.ഒറ്റപ്പെട്ട മുറിയിൽ അകപ്പെട്ട കാറ്റ്അവളുടെ ഉള്ളിലെ കനലണച്ച്മുടിയിഴകളെ മെല്ലെ തലോടിനീലാകാശത്തിന്റെമേൽക്കൂരയിൽ മേഘക്കുന്നിൻമുകളിലിരുന്നൊരു മഞ്ഞു…

കടപ്പാടുകളുടെ പ്രതിഫലം.♾️♾️

രചന : രാജി. കെ.ബി . URF✍️ എണ്ണിയാൽ തീരാത്ത കടപ്പാട് എനിക്കു നിങ്ങളുമായിട്ടുണ്ട്. അതു കൊണ്ട് തന്നെ ഒരിക്കലും ഞാൻ നിങ്ങൾക്ക് ദോഷമായി നിൽക്കുകയില്ല. ഇതെൻ്റെ വാക്കാണ് അയാൾ അവളുടെ നേരെ കൈകൾ കൂപ്പി.അത്രയും കാലം അവനു വേണ്ടി എത്രയും…

സതീർത്ഥ്യൻ

രചന : ഷിബു കണിച്ചുകുളങ്ങര ✍️ അവിൽപ്പൊതിയിൽ അഴല് കണ്ടു.സതീർത്ഥ്യനുരുകും കണ്ണീര് കണ്ടു.മായാത്ത രൂപത്തിൻ ഭംഗി കണ്ടുമാഞ്ഞൊരാകാര അഭംഗിയും കണ്ടു.ആലിംഗനത്തിൽ പ്രേമം നിറഞ്ഞുഅശ്രുവിലാനന്ദവിരഹം പൊഴിഞ്ഞുപരിചരണങ്ങളിൽ പാദം നനഞ്ഞുപരിചാരകവൃന്ദം തൊഴുതു നിന്നു.അവിൽപ്പൊതിയിൽ അഴല് കണ്ടുസതീർത്ഥ്യനുരുകും കണ്ണീര് കണ്ടുമായാത്ത രൂപത്തിൻ ഭംഗി കണ്ടുമാഞ്ഞോരാകാര അഭംഗിയും…

ഫൊക്കാന കേരളാ കൺവെൻഷൻ ചരിത്രമാക്കി തീർത്ത ഏവർക്കും നന്ദി

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക് :അമേരിക്കന്‍ മലയാളികളുടെ എക്കാലത്തെയും വലിയ കേന്ദ്ര സംഘടനയായ ‘ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക’ എന്ന ഫൊക്കാനയുടെ ത്രിദിന കേരള കണ്‍വന്‍ഷന്‍, ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ്…