ഹൃദയത്തിന്റെ ഉടമ
രചന : പ്രിയബിജു ശിവകൃപ ✍️ ട്രെയിനിന്റെ ചൂളംവിളി കാതിൽ മുഴങ്ങിയപ്പോൾ കാർത്തിക് ഓർമ്മകളിൽ നിന്നുണർന്നു. കുറച്ചു നേരത്തേക്ക് അവനു സ്ഥലകാല ബോധമുണ്ടായില്ല…പിന്നെ പതുക്കെ പിടികിട്ടി. താനൊരു യാത്രയിലാണെന്ന്…താൻ ട്രെയിനിൽ കയറിയപ്പോൾ മുതൽ തൊട്ടു മുൻപിലത്തെ സീറ്റിൽ ഉണ്ടായിരുന്ന പെൺകുട്ടി അപ്പോഴും…
പദനിസ്വനം✍️🌿🩵
രചന : ആർച്ച ആശ ✍️ രാത്രിയോരോന്നുംവേദനകൾക്ക്വിളനിലമാകുന്നുണ്ട്.നിദ്രയകന്നൊരുനേരത്തിന്കൂട്ടായികെട്ടുപൊട്ടിയഓർമ്മകൾപോലെകാറ്റിൻ കൈകൾ തട്ടിപൊട്ടിവീണമഴത്തുള്ളികൾ മാത്രം.ഇരുളിലാകെപിടയുന്നുണ്ട്പൊള്ളലേറ്റൊരുഹൃദയം.വഴിയാകെമൗനമാണെങ്കിലുംഅന്നൊരിക്കൽപറഞ്ഞുപോയമൊഴികളൊക്കെതലമേലെനിഴൽ വിരിക്കവേപുലരിയൊന്നിൻകനിവ് തേടിഇന്നും തപസ്സിലാണ്കനവകന്ന്കാർമുകിൽ മേഞ്ഞആകാശം പോലെഒരു മനസ്സ്.കാട് കേറിയചിന്തകൾക്കിടയിൽഇടയ്ക്കെപ്പോഴോകാതോർക്കുന്നുണ്ട്പ്രിയമുള്ളൊരാളിൻപദനിസ്വനം.
കളിയിൽ അല്പം കാര്യം
രചന : ഷാനവാസ് അമ്പാട്ട് ✍️ ഫുട്‌ബോൾ ഒരു മതമായിരുന്നെങ്കിൽ അതായിരിക്കണം ലോകത്തിലെ ഏറ്റവും വലിയ മതം.ഫുട്‌ബോൾ ഒരു സമൂഹമായിരുന്നെങ്കിൽ അതായിരിക്കണം ലോകത്തിലെ ഏറ്റവും വലിയ സമൂഹം.അപ്പോൾ ആരായിരിക്കും അവിടെ ദൈവം.പെലെ,മാറഡോണ,വാൾഡരമ,ബാജിയോ,റൊമാരിയോ,റൊണാൾഡോ, റൊണാൽഡീഞ്ഞോ,സിദാൻ, മെസ്സി,ക്രിസ്ത്യാനോ അങ്ങനെ ആരുമാകാം.കാലുകൾ കൊണ്ട് മായാജാലവും മാസ്മരികതയും…
🍁🍁 കാവ്യനീതിയും കവിയുടെ മുക്തിയും 🍁🍁
രചന : തെന്നൂർ രാമചന്ദ്രൻ ✍️ ചിന്തയെ സ്നിഗ്ധമാക്കുംവാക്കുകൾ തേടുന്നിതാഅന്തരാത്മാവിലുള്ളപൂർണ്ണകാമൻ നിത്യവുംസന്തതം വന്നുചേരുംപാവന സങ്കല്പങ്ങൾസുന്ദരപൂജാമലർധന്യത പേറുന്നവവായുവിമാനത്തെപ്പോൽമേഘപാളി സ്പർശനംആയുർബലം തേടുന്നുഭാവനാനുഭൂതികൾവൈയ്യക്തികാനുഭൂതിതേടുന്നു വാചാലതശയ്യാസുഖം തേടുന്നുവൈഖരീ ധന്യ ചിന്തവീരവിരാടചിന്താശകലങ്ങൾ പൂക്കുമ്പോൾതാരുണ്യമേ ചൊല്ലണംസാഹസസന്നാഹങ്ങൾപാരിലെ യാത്രയിൽ നാംകാണും ചേതോഹരങ്ങൾആരിലും കൗതുകത്തിൻഐഹികസംപോഷണംചന്ദനഗന്ധം കുളിർസുന്ദരാനുഭൂതികൾഎത്രയും സമ്മോഹനംനന്മ നമ്മിൽ പകരുംഅന്യരെപ്പറ്റി ചിന്തചെയ്യുന്ന നല്ലവരാൽപുണ്യ…
വായിക്കപ്പെടാതെ പോയ എന്റെ പ്രവാസ ജീവിതം.🌹🌹🌹
രചന : ഗഫൂർ വിപിജി ✍️ വർഷം കൃത്യമായി ഓർമയില്ല. ഇരുപത് വർഷങ്ങൾക്ക് മുൻപാണത്.അന്ന് സൗദിഅറേബ്യയിൽ വിദേശികൾക്ക് ഇന്നത്തെ പോലെ കർശനമായ നിയമങ്ങളൊന്നുംസൗദി സർക്കാർ നടപ്പാക്കിയിരുന്നില്ല.കൂടുതൽ പേരും തൊഴിൽവിസാ നിയമലംഘനം നടത്തി ജോലി ചെയ്യുന്നവർ.അതിൽ കൂലിക്ക് സ്പോൺസറെ വെച്ച് പുറത്ത് ജോലി…
വിജയമംഗളാശംസകൾ**
രചന : ശിഹാബൂദ്ദീൻ കേരളപുരം ✍️ ഭാവുകങ്ങൾഭാവുകങ്ങൾഭാരതമാതാവിൻവിജയത്തിനായിലോകമാതാവിൻവിജയത്തിനായിഭാവുകങ്ങളൾ…മൂന്നാമനായ് …ഒന്നാമനായികേരളത്തിനെ വിണ്ണിൽമാറിൽ പതിപ്പിച്ചുയർത്തുംമണ്ണിൽ രാജകുമാരകാനന്ദി…നന്ദി..നന്ദി..ഏറെ നന്ദിവിജയപാതയിൽവിജയപ്രതീക്ഷയേകുന്നുവീറോടെ ഞാൻഈ മണ്ണിൽ രക്ത –രാപ്പാടി ….ഓമനചിറകുവിടത്തിമണ്ണിൻ ഓമനകൾക്കായ്ഓമനകൾ തൻ ജീവനായിശാസ്ത്ര കാമുകാ ഗമിക്കുകഒന്നായി പണിയാംലോകമൊന്നാക്കാംജീവശാസ്ത്ര ശ്വസനരസമേകാം…..വിജയപ്രതീക്ഷയാലേവിജയകുസുമങ്ങൾവിതറുന്ന ഞാനും..ഈ മാതാലോകത്തിൻമാനുഷിക മനുവായ്മാറിൽമണ്ണിൻ മാറിൽചരിതതാളുകള്ളിൽനക്ഷത്ര കുമാരനാംസിറിയസ്സു പോൽവിജയമംഗളാശംസകൾ
ഗുരുദക്ഷിണ
രചന : സുമേഷ് കെ മനക്കുളം ✍️ രണ്ടു കുപ്പി അന്തിക്കള്ളും മോന്തി വീട്ടിലേക്കുള്ള കാട്ടു വഴിയിലൂടെ നടക്കുമ്പോൾ മനസ്സിൽ ഓർത്തു, ഇനി എന്നാ ഇങ്ങനെ പറ്റാ എന്നറിയില്ല, ഇനി പറ്റുമോ എന്നുപോലും അറിയില്ല്യ, യുദ്ധം തുടങ്ങാൻ പോകുന്നു. പാടം കയറി…
മോഷ്ടിച്ച സമയം
രചന : ജോർജ് കക്കാട്ട് ✍️ സമയം, അവർ പറയുന്നത്, പണമാണ്,എന്നിരുന്നാലും ഒരാൾ നേട്ടത്തെക്കുറിച്ച് ചിന്തിക്കുന്നു.അത് ശക്തമായ ചുഴലിക്കാറ്റുകൾ പോലെ ഒഴുകുന്നു.ജീവിതത്തിന്റെ ഘടികാരം കറങ്ങുന്നു. അത് കഴിവുള്ളതാണ്.നമ്മുടെ മുടി എണ്ണപ്പെട്ടിരിക്കുന്നു.സമയം വീണ്ടും വീണ്ടും അമർത്തുന്നു;മണിക്കൂറുകളും ദിവസങ്ങളും വർഷങ്ങളും അങ്ങനെ തന്നെ.ചിന്തിക്കുന്നവരുണ്ടോ,പുതുതായി ആരംഭിക്കുന്നവരുണ്ടോ?ശരി,…
ഒരു പ്രവാസിയുടെപ്രഭാതഭക്ഷണം
രചന : നൗഷാദ് അറക്കൽ ✍️ നിങ്ങളുടെ ഇന്നത്തെ പ്രഭാതഭക്ഷണം എന്തായിരുന്നു എന്ന് സോഷ്യൽ മീഡിയയിൽ കണ്ട ചോദ്യം കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വന്നത് നാട്ടിലെ വിശേഷങ്ങളാണ്സത്യം പറഞ്ഞാൽ ഇന്ന് രാവിലെ ഒന്നും കഴിച്ചില്ലപണിയുടെ ഭാരം കൊണ്ട് എഴുന്നേൽക്കാൻ തന്നെ നേരം…
കലിയുടെ ആത്മരോദനം
രചന : രമേഷ് എരണേഴുത്ത് ✍️ താന്നി വൃക്ഷ ചുവട്ടിലിരുന്നു വിരൂപനാംബാഹുക വേഷം ധരിച്ച തേരാളിയാം നളൻഅയോദ്ധ്യാ മന്നവനാം ഋതുപർണ്ണൻ്റെ കൃപയാൽഅക്ഷഹൃദയ മന്ത്രം ഗ്രഹിച്ചാ നേരമതാനളശരീരത്തിൽ കുടിയിരുന്നൊരു വിപത്താംകലി രക്തം ചർദ്ദിച്ചു മൃതാവസ്ഥയിലായുടൻഅലറിക്കരഞ്ഞു കൊണ്ടാ നള തനുവിൽ നിന്നുമാവൃക്ഷ ചുവട്ടിൽ ഭയമോടെ…
