ഉഷാചന്ദ്രൻ രചിച്ച ‘സോഷ്യൽ മീഡിയ വൈറസ്’ എന്ന കവിതആസ്വാദനവും.(ദേവൻ തറപ്പിൽ)

രചന : ഉഷാചന്ദ്രൻ ✍ ശ്രീ “ദേവൻതറപ്പിലിന്റെ” മികച്ച ആസ്വാദനക്കുറിപ്പോടെ ഇതിനിവിടെ തുടക്കമിടുന്നതാണ് ഏറെ അഭികാമ്യം എന്ന് കരുതിയതിനാൽ ഒരു ശിരോലങ്കാരമായി ഇവിടെയിരിക്കട്ടെ!ഏറെ നന്ദി മാഷേ ! നിലപാടുകൾ, സുവ്യക്തവും ഉറച്ചതും സാമൂഹ്യപ്രതിബദ്ധതയുള്ള, നന്മയുള്ള ഒരെഴുത്തുകാരൻ/ കാരി സമൂഹത്തോട് വിളിച്ചുപറയേണ്ടതുമായ ഒന്നാണ്.…

രണ്ട് കവിതകൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍ അരൂപിനിന്നിലേക്കെത്ര ദൂരം എന്നെനിക്കറിയില്ല.ആർക്കുമറിയില്ല.ഒരു പക്ഷെ നീ അടുത്താവാം.അല്ലെങ്കിൽ കുറച്ച് ദൂരെയാകാം.അല്ലെങ്കിൽ ഏറെ ദൂരെയാകാം.നീ അരൂപിയാണ്.നിനക്ക് ഒളിച്ചുകളിഏറെ ഇഷ്ടമാണ്.നീ അടുത്തും അകലെയുമായിവിനോദിക്കുന്നു.അരൂപിയായ നിനക്ക്അങ്ങനെയൊക്കെയാവാം.നിന്നെക്കുറിച്ച് ആരുംഅത്ര ചിന്തിക്കുന്നുണ്ടാവില്ല.നീ ഒരനിവാര്യതയാണ് എന്ന്എല്ലാവർക്കുമറിയാം.അതുകൊണ്ട് തന്നെനിന്നെ തേടി നടക്കേണ്ടതിന്റെആവശ്യമില്ല.നീ എവിടെയെങ്കിലുമാകട്ടെ.അനിവാര്യതയെ ഭയപ്പെടുന്നതെന്തിന്?ഓരോരുത്തരും നിന്നിലവസാനിക്കുന്നു.കാലദേശങ്ങൾ…

ഇതോ.. പ്രണയം.?!

രചന : രാജു വിജയൻ ✍ പ്രണയമൂല്യങ്ങളമ്പേ-നശിച്ചൊരീകെട്ടകാലത്തിന്റെതേരാളിയല്ല ഞാൻ…!പ്രണയമെന്നോരീവാക്കിന്റെ തേനൂട്ടുംപകൽക്കിനാവിന്റെതൊഴിലാളിയുമല്ല…!എങ്കിലുമാവാക്കിന്റെആർദ്രത,നെഞ്ചിലേറ്റുന്നപോരാളിയല്ലോ.. ഞാൻ..!പറയുവാനൊട്ടു-മിഷ്ട്ടമല്ലെന്നാലുംപതിരു പൂക്കുമ്പോൾപാടാതിരിക്കുവതെങ്ങിനെ..?“പ്രണയ”മാണെനി-ക്കെന്നു കേട്ടീടുമ്പോൾഅകമനസ്സിൽചിരിക്കാതിരിക്കുവതെങ്ങിനെ..?!സ്വന്തമാക്കുവാൻമാത്രമാണിന്നത്തെസ്വാർത്ഥത മുറ്റുംപ്രണയമെന്നറിയുവോൻ…!ഇഷ്‌ട ചേതനനഷ്ടപ്പെടുത്തുവാൻതെല്ലു നേരത്തെ‘ത്രില്ലെ’ന്നറിയുവോൻ..!ബാഹ്യമോടി തൻനശ്വര ബാഷ്പത്തെഏതിനും മേലെ‘പ്രണയ’മായ് കരുതുവോർ..!ഉള്ളിനുള്ളിലെചേർത്തു പിടിക്കലിൻപൊരുളറിയാതെപ്രണയമെന്നോതുവോർ…!അറിയുകില്ലാർക്കുംപ്രണയമൊരിക്കലേഒരു ജീവതാളമായ്ഒരുവനിൽ മൊട്ടിടൂ….!അതു കൊഴിഞ്ഞീടിൽപിന്നീട് പൂത്തിടുംപൂക്കളെ ‘പ്രണയ’-മെന്നാരും ധരിക്കേണ്ട…!ഒരേ വഴിയിലൂ –ടന്ത്യം വരേക്കെന്നുംഒഴുകി മുന്നേറും, തെളി-നീരല്ലോ…’പ്രണയം’..!!

സിന്ദൂരരേഖ

രചന : ഒ.കെ.ശൈലജ ടീച്ചർ.✍ കൂടപ്പിറപ്പാം മമ സോദരപത്നിയ്ക്ക്സദ്ഗുണസമ്പന്നയാംമഹിളാമണിക്ക്വിദൂഷിയാംപരമഭക്തയ്ക്ക്ഉത്തമകുടുംബിനിക്കിന്നു പിറന്നാളാഘോഷം !ഭർതൃപരിപാലനംആത്മസംതൃപ്തിയേറിപതിതൻ തണലിൽ ജീവിതയാത്രയുംപത്നിധർമ്മം നിഷ്‌ക്കർഷയായും.സപ്തതിതൻ നിറവിൽപ്രഭചൊരിയും നിലവിളക്കായുംകുടുംബത്തിൻ നിറദീപമാം പൊൻവിളക്കായുംപൂമുഖവാതുക്കലെന്നും ഐശ്വര്യദേവതയായ്വിളങ്ങിടട്ടേ!ജന്മപുണ്യമല്ലോ തവ വാസമെൻ ഭ്രാതാവിൻ സവിധേ! നേരട്ടെയിവൾദീർഘസുമംഗലീഭവ ക്കൊപ്പം ജഗദീശ്വരാനുഗ്രഹവുമാസിന്ദൂരരേഖയിൽ!നേരട്ടിവൾ പ്രാർത്ഥന പുരസ്സരമായിരമായിരംആശംസകൾ!ആശീർവാദത്തിൻപൂച്ചെണ്ടുകൾ !

സ്വര്‍ഗ്ഗം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ഒരു കറുത്ത കാലമുണ്ടായിരുന്നുപണ്ട് അതിർവരമ്പുണ്ടായിരുന്നുമേലാളർ നാടു വാണിരുന്നു അന്ന്കീഴാളർ വെറും അടിമകളായിരുന്നുപ്രതാപം കൊടികുത്തി വാണിരുന്നുപാവങ്ങൾ അടിമകളാക്കപ്പെട്ടിരുന്നുജാതി മതങ്ങൾ കളം വരച്ചു വെച്ചുഅതിൽ കീഴാളർ തഴയപ്പെട്ടിരുന്നുതൊഴിലുകൾ കല്പിച്ചു നൽകിയിരുന്നുതൊഴി മാത്രം കൂലിയായ് ഏറ്റുവാങ്ങിതാണവർ എന്നു പേരിട്ടു…

​കരി നിഴൽ വീണ ഇടനാഴികൾ

രചന : ദിവാകരൻ പികെ.✍ രാമചന്ദ്രനും രഞ്ജിനിക്കും ഒരുപാടു നാളുകളുടെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ശേഷമാണ് ആ പെൺകുഞ്ഞ് പിറന്നത്. ആ വീടിന്റെ വിളക്കായി, ഐശ്വര്യമായി അവൾ വളർന്നു. മാതാപിതാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകി അവൾ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ, അവളൊരു ഡോക്ടറായി…

എന്തുകൊണ്ടാണ് രാത്രിയാകുമ്പോൾ രോഗ ലക്ഷണങ്ങൽ കൂടുന്നത്?

രചന : വലിയശാല രാജു ✍ പകൽ മുഴുവൻ വലിയ കുഴപ്പമില്ലാതെ നടന്നവർ പോലും രാത്രിയാകുമ്പോൾ കഠിനമായ പനി കൊണ്ടോ പല്ലുവേദന കൊണ്ടോ ശരീര വേദന കൊണ്ടോ കഷ്ടപ്പെടുന്നത് നമ്മൾ കാണാറുണ്ട്. പുലർച്ചെ സമയങ്ങളിൽ ഹൃദയാഘാതം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കാനുള്ള…

കരിഞ്ഞുരുകുന്ന പ്രകൃതി

രചന : അൻവർ ഷാ ഉമയനല്ലൂർ🌷* ✍ 🌳🌴🌳🌴🌳🌴🌳കമനീയമായൊഴുകിനീങ്ങുന്ന സ്മരണപോൽകരളുകൾക്കേകേണ്ടതാണഭയ പുലരികൾകവിതയാകേണ്ടതില്ലേ ഹരിത ചിന്തകൾകദനകാലത്തെയുണർത്തുന്നു വയലുകൾ. കണിക്കൊന്ന പൂത്തുലയുന്നതാം മനസ്സുകൾ,കനകവർണ്ണത്തിലെഴുതും വചസ്സുപോൽകരളുണർത്താൻകൊതിക്കുന്നെത്രയടവികൾകരിഞ്ഞുണങ്ങുന്നിതായതിരമ്യ നന്മകൾ. കനിവുകൾ തളിരിട്ടുണരും വനങ്ങളായ്,കനവിലായ് കാത്തുവയ്ക്കാം മഹിത ചിന്തകൾകടമുറിച്ചെറിയുന്നൊടുവിലാ, തണലുകൾ;കടലാഴമേകിത്തളർത്തരുത് മനസ്സുകൾ. കടലാസുതോണിപോൽത്തകർത്ത സുനാമിതൻകടലുകളാഞ്ഞടിക്കുന്നില്ലെയോർമ്മയിൽ;കടുനിണംപോലൊഴുകി നീങ്ങുന്നരുവികൾകടുംവെട്ടു വെട്ടിവീഴ്ത്തുന്നെത്ര നിറവുകൾ?…

പൂവ് പോലെ.

രചന : ഗോപകുമാർ മുതുകുളം ✍ ഒളികണ്ണെയ്യുന്നോർമ്മകളെ….ഓരങ്ങളീ.. വഴിയോരങ്ങളെ..പുഞ്ചിരിയും ചില ചുംബനവുംനെഞ്ചിലൊളിച്ചുചിരിച്ചുമരിച്ചവർഒത്തിരിയൊത്തിരിയൊത്തിരി നോവുകൾ…ആക്കാണുന്നുണ്ടകലത്തേതോആകാശക്കാഴ്ചകൾ മങ്ങിമരിച്ചൊത്തിരി നിഴലുകൾഞെട്ടറ്റൊരു ചെമ്പകയിതളുകൾമണ്ണിന്മേൽ മുത്തി’വരിച്ചാൽ’പേരില്ലാഗന്ധച്ചാവുകൾ…പായുന്നുണ്ടിത്തിരിവെട്ടച്ചെപ്പടികൾപൂവിന്മേലൊട്ടിക്കുതറാതാക്കുളിരുകൾ നേടിപിടപെറ്റ് ചിറകുകൾ പരതിചീയുന്ന പെരുവഴി മൂടിമധുരങ്ങൾ മണ്ണുരുചിക്കുമ്പോൾവസന്തങ്ങൾക്കെത്തറ ഗന്ധംചെപ്പടിയില്ലാച്ചേറിന്നറിവുകൾവാക്കത്തിരാകിക്കുതറുംവാശികളിടുപ്പിൽ, കതിർകൊയ്ത് തിരുകുംഅന്നത്തെ ചെറ്റപ്പുരകൾ ആകാശക്കോട്ടകൾ പണിയും…തൊട്ടുതലോടിമയങ്ങിത്തൊട്ടാവാടികൾ നാളെവയലിന്മേലൊളികണ്ണെറിയുംതീ തീണ്ടിയ സ്വപ്നത്തിന്മേൽതീ കാത്ത്…

‘ബലാഹ് ‘ ( ഈന്തപ്പഴം)🔥🔥

രചന : പ്രിയ ബിജു ശിവകൃപ ✍ 2013 ഏപ്രിൽ 7 സിറിയയിലെ ദമാസ്കസ്…..ചെറിയ രീതിയിൽ നിയന്ത്രണങ്ങളോടെ മാധ്യമ പ്രവർത്തകർക്ക് പ്രവേശനമുണ്ട് ആ പട്ടണത്തിൽ… എങ്കിലും ഉള്ളിൽ പേടിയുണ്ട്…ആരാണെന്നോ എന്താണെന്നോ നോക്കാതെ വെടി വെയ്പ് നടക്കുകയാണ്……ആഭ്യന്തര കലാപം മുറുകിക്കൊണ്ടിരിക്കുന്ന സമയം. സിറിയൻ…