അകലെയാവും…..!!

രചന : റുക്‌സാന ഷമീർ ✍️ അരിഞ്ഞും വേവിച്ചും ഉപ്പു നോക്കിയുംപാചകങ്ങളിലേക്ക് ഊളിയിടുമ്പോൾനിൻ്റെ ഓർമ്മകൾ എന്നിൽ നിന്നുംഅകലെയാവും…..!!അടിച്ചും തുടച്ചും അലക്കിയും പിഴിഞ്ഞുംദിവസത്തെ ഇറുത്തു കളയുമ്പോൾനീയെന്നിൽത്തന്നെ ശബ്‌ദമില്ലാതെ ഒളിച്ചിരിക്കും……!!സമയം ബാക്കിയാവുമ്പോൾസോഷ്യൽ മീഡിയയിൽ ന്യൂസുകളുംറീലുകളും പരതും. അതിലെല്ലാംമുഴുകുമ്പോൾ നിന്നെ ഞാനെന്നിൽഉറക്കിക്കിടത്തും……!!ഒന്നും ചെയ്യാനില്ലാതെ ചുറ്റും ശൂന്യതനിറയുമ്പോഴാണ്…

ദാഹിക്കുന്ന ഭൂമി

രചന : ബാബുഡാനിയല്‍ ✍️ ചണ്ഡഭാനുവിൻ താപംകത്തിയുജ്ജ്വലിച്ചാകെമണ്ഡലം പുകയുന്നുഭൂതലം വിറയ്ക്കുന്നുമേടമാസത്തിൻ ഗ്രീഷ്‌മരേണുക്കൾ ഭൂതലത്തിൽനീടുറ്റൊരഗ്നി വർഷം,ചൊരിയുന്നതു പോലെ.ദാഹത്താല്‍ വലയുന്നുജീവജാലങ്ങളെല്ലാംദേഹിയും തളര്‍ന്നേവംവീണുപോകുന്നതയ്യോ!!വാടി വീണൊരു പക്ഷി,വിണ്ടുകീറിയ മണ്ണിൽതേടുന്നു ജലത്തിനായ്ഊര്‍ദ്ധവും വലിച്ചയ്യോ.ശാഖകള്‍ കരിഞ്ഞൊരുശാഖികള്‍ നില്‍പ്പൂ മണ്ണില്‍ശോഭയറ്റവയെല്ലാംകലമാന്‍ കൊമ്പുപോലെമണ്ണിൽ നിന്നുയരുന്നുദീനരോദനങ്ങളുംവിണ്ണിൽ നിന്നൊരു തുള്ളിവീഴുവാൻ കാത്തിരിപ്പൂ!

ഗ്യാസും വണ്ടി

രചന : പ്രസീദ ദേവു ✍️ നട്ടാപുറ വെയിലത്താണ്ഗ്യാസും വണ്ടി ഹോണടിച്ചത്,തലകറങ്ങി മയക്കത്തിലാണ്ടു പോയഎന്നിലെ വീട്ടമ്മ സൂപ്പർഫാസ്റ്റ് പിടിച്ച് റോഡിലേയ്ക്കോടി,ഗ്യാസ് കൊണ്ടു വരുന്നവനെദൈവമായി കണ്ട പോലെഇളിച്ചു, ഒ. ട്ടി .പി കാണിച്ചേഎന്നു പറയുമ്പോളേക്കുംഎന്നെ പോലെ സൂക്കേടുകാരിയായ ഫോൺ ഓഫായി ,വെയിലിനെ പ്രാകി…

ഞാൻ ഗായത്രി.

രചന : ബിനോ പ്രകാശ് ✍️ താങ്കൾ ഒരു നല്ല സുഹൃത്ത് ആണെന്ന് കരുതി ഞാനെന്റെ ഹൃദയം തുറക്കുന്നു….പങ്കുവെക്കുവാനാരുമില്ലാതെവിഷാദത്തിന്റെ മറുകരയിലെത്താൻ കഴിയാതെ തുഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു തോണി പോലെ നടുക്കയത്തിൽ ഞാനുലയുകയാണ്അവർ പറയുന്നത് കേട്ട് ഞാൻ തലയാട്ടി .എന്നെ നല്ല സുഹൃത്തായി മാത്രം…

പ്രായമായവരെ കൊന്നുകളയുന്ന നാട്

രചന : മായ സീത ✍️ പ്രായമായവരെ ബലം പ്രയോഗിച്ചോ നിർബന്ധപൂർവ്വമോ ദയാവധം എന്ന പേരിൽ നടപ്പിലാക്കുന്ന മനുഷ്യത്വരഹിതമായ ഒരേർപ്പാടാണ് “തലൈക്കൂത്തൽ”.“തലൈക്കൂത്തൽ” എന്താണെന്നറിയുമോ? എണ്ണ തേച്ച് കുളി എന്നർത്ഥം വരുന്ന തമിഴ് വാക്കാണിത്. പ്രായാധിക്യം ബാധിച്ച രോഗികളായ വൃദ്ധരെ കൊന്നുകളയുന്ന പ്രാകൃത…

ഉയിർത്തെഴുന്നേല്പിന്റെ രാവുകൾ …

രചന : പ്രസീത. കെ ✍️ തനിച്ചുള്ള ഒരു രാത്രി എന്റെ സ്വപ്നമാണ്.നിലാവും നക്ഷത്രങ്ങളും അമ്പിളിയുമില്ലാതെ,ചീവീടും ചിലങ്ക കെട്ടിയ ജീവികളുമില്ലാതെഞാന്‍ മാത്രമാവുന്ന രാത്രി.പൂര്‍ണ്ണാന്ധകാരത്തില്‍ പ്രൗഢയായ രാവ് .കൂരിരുട്ടിലേക്ക് മിഴിപായിച്ചുകറുത്ത കൂര്‍ത്ത ഇരുള്‍ സൂചിമുനകൊണ്ട്ചോര പൊടിയണം കണ്ണില്‍..നിശബ്ദതയുടെ നിലവിളികേട്ട് ബധിരയവണംഅനന്തതയിലേക്ക് അലറി വിളിച്ചു…

വെടിക്കെട്ടുകൾ വെർച്വലായാൽ പൊളിക്കില്ലേ?

രചന : കെഎം മുസ്തഫ ✍️ വിദ്യാഭ്യാസത്തിൽ, ആരോഗ്യരംഗത്ത്, സങ്കീർണ്ണമായ ശസ്ത്രക്രിയകളിൽ, മനശ്ശാസ്‌ത്രത്തിൽ വരെ വെർച്വൽ റിയാലിറ്റി ഇന്ന് കടന്നുകയറിക്കഴിഞ്ഞു. സാമൂഹിക, രാഷ്ട്രീയ, മത മേഖലകളിലെല്ലാം ഈ ഡിജിറ്റൽ വിപ്ലവം അതിൻ്റെ പ്രയുക്തസാന്നിധ്യമറിയിക്കുന്നുണ്ട്. എല്ലാം വെർച്വലായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഗുരുതരമായ ജീവാപായങ്ങൾക്കും…

എൻ്റെ പക

രചന : ഷാനാവാസ് അമ്പാട്ട് ✍️ കനലിനെക്കാൾ തീഷ്തയുള്ളത്കത്തിയേക്കാൾ മൂർച്ചയുള്ളത്.ഇരുമ്പിനേക്കാൾ കഠിനമായത്ഇരുട്ടിനേക്കാൾ ആഴമുള്ളത്.നുരഞ്ഞു പൊന്തുന്നലാർവ്വയാണത്തിരയൊടുങ്ങാത്ത ആഴിയാണത്.നുകം തുളയ്ക്കുന്ന ഖഡ്ഗമാണത്വരിഞ്ഞു മുറുകിയ ശ്വാസമാണത്.മറക്കുകില്ല ചതികളൊന്നുമേമരിച്ചു പോകിലും വിടുകയില്ല ഞാൻപകയൊടുങ്ങാത്ത ഹൃദയമാണിത്കനലുകൊണ്ടെല്ലാം ഭസ്മമാക്കിടും.വിടുകയില്ല നിൻ വഴിയിടങ്ങളിൽവീഴ്ത്തിടും നിൻ മോഹമൊക്കെയുംകരുതിടേണ്ട നീ ജയിച്ചിടുമെന്ന്കണക്കുതീർക്കാതെ പോവുകില്ല ഞാൻ.ക്ഷമിക്കുകില്ലിനി…

ഫൊക്കാന രെജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട് ,കോർഡിനേറ്റർ ബിഷിൻ ജോസഫ്.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് :ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ കൺവെൻഷന്റെ രെജിസ്ട്രേഷന് നേതൃത്വം നൽകുന്നത് രെജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു,…

✨സൂര്യ കാലം 🔥🔥

രചന : മരിയ തോപ്പിൽ ✍️ എന്റെ പ്രാണന്റെ പ്രാണനാം വസന്തമേ. .എനിക്കനുരക്തയാകണം നിന്നിൽ. ….മഴസ്പർശമേൽക്കാതെ. …പ്രിയതേ നമുക്കാലിംഗനബദ്ധരാകുവാനാകുമോ ..കാലംതെറ്റിയ പ്രണയഋതുവിൽ ഒരുമഴപെയ്യുമോ കുളിരേകിടനായ്?…സൂര്യപുടം ചെയ്തൊരുടലിൽമഹാവ്യാധികൾ…വിയർപ്പിന്റെ ദുർഗന്ധവമനം…ഒരിറ്റു നീരിനായികേഴുന്ന …പക്ഷിമൃഗാദികൾ തൊണ്ടവരണ്ടുവിജനതയിൽ ചത്തൊടുങ്ങി…ചീഞ്ഞമാംസത്തെ കൊത്തിവലിക്കുന്നു കഴുകന്മാർ……ഗ്രീഷ്മതാപത്തിൻ ആഘാതത്താൽപരിസ്ഥിതി മാറിമറിഞ്ഞു…മാറ്മുറിഞ്ഞു….ഉരുകിയൂറും ചുടുരക്തവുമായി സർവംസഹശാപശിലപോൽ…