അഴിക്കും തോറും
രചന : സജന മുസ്‌തഫാ ✍️. അഴിക്കും തോറുംമുറുകുന്ന കുരുക്കുകൾ പോലെകെട്ടുപിണഞ്ഞു കിടക്കുന്നമനസ്സിന്റെ ട്രാക്കുകൾഇടയ്ക്കിടെ ചൂളം വിളിച്ചുകുതിച്ചു പാഞ്ഞു പോകുന്നമുഷിഞ്ഞ ചിന്തകളുടെട്രെയിനുകൾ …ഓർമ്മകളുടെഏതോ ഒരു കംപാർട്മെന്റിൽനീയും ഞാനും ഇന്നുംമുഖത്തോടു മുഖം നോക്കി ഇരിപ്പുണ്ട്ഉള്ളിൽ നിന്നും ഇടയ്ക്കിടെവീശിയടിക്കുന്നനെടുവീർപ്പുകളുടെഉഷ്ണക്കാറ്റേറ്റ്ഹൃദയം പൊള്ളിപ്പിടയുന്നുണ്ട്ട്രാക്കിലെ അനാഥ ശവങ്ങൾക്ക്നമ്മുടെ മുഖഛായയുണ്ടോ…
അവൾ
രചന : ജോബിഷ് കുമാർ ✍️. പതിയെപതിയെയവൾനിശബ്ദമായി തുടങ്ങിഅമ്മയിപ്പോൾഒച്ചയുണ്ടാക്കിയതിനവളെതല്ലാറില്ലഅനിയനുമായിഅച്ഛൻ കൊണ്ടു വന്ന പലഹാരപൊതിക്കുവേണ്ടിയവളിപ്പോൾവഴക്കുണ്ടാക്കാറില്ലഅനിയന് മേടിച്ചപുതിയ ഡ്രസ്നോക്കിയെനിക്കില്ലയല്ലേഎന്ന് പറഞ്ഞവളിപ്പോൾപിണങ്ങാറില്ലഎന്നുമവനല്ലേഅച്ഛന്റെയടുത്തുകിടക്കുന്നത് ഇന്ന്ഞാൻ കിടക്കട്ടെയമ്മേയെന്നവൾപരാതി പറയാറില്ലഅച്ഛന്റെ മടിയിൽകയറിയിരുന്നാതാടി മുടിയിലവളിപ്പോൾവലിച്ചു കളിക്കാറില്ലസ്കൂളിൽ ഒന്നാം സ്ഥാനംനിലനിർത്തി പോകാൻഅവളിപ്പോൾകൂട്ടുകാരോട്മത്സരിച്ചു പഠിക്കാറില്ലഒരുരിട്ടിൽഅമ്മയച്ഛനോട്ഈ പെണ്ണിപ്പോഴെന്താഇങ്ങനെ മിണ്ടാട്ടംഇല്ലാതെ ഒരു തരംപെരുമാറ്റമെന്നചോദ്യത്തിന് അച്ഛനൊരുമൂളലിൽ ഉറക്കംപിടിച്ചപ്പോൾ അവളൊന്ന്പിടഞ്ഞു..അയാളിന്നുംവീട്ടിൽ…
മാനസിക വൈകല്യമുള്ള ഒരു മനുഷ്യന്റെ കഥ
രചന : ശ്രീജിത്ത് ഇരവിൽ ✍️. ബോർഡിംഗ് സ്കൂളിൽ വിടുന്ന ലാഘവത്തോടെയാണ് വീട്ടുകാർ എന്നെ പിടിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ ചേർത്തത്. കൈയ്യിൽ കിട്ടുന്നതിനെ എങ്ങോട്ടേക്കെങ്കിലും എറിയിപ്പിക്കുന്ന ദേഷ്യമാണ് കാരണം പോലും. അത് അല്ലാതെ യാതൊരു കുഴപ്പവും എനിക്ക് ഉണ്ടെന്ന് തോന്നുന്നില്ല.കഴിഞ്ഞ നാൾ,…
വിഭ്രാന്തി
രചന : ബേബീസരോജം കുളത്തൂപ്പുഴ.✍️. മനസ്സിൽ വിങ്ങിക്കൂടിയകരിനിഴൽ നിരാശതൻരൂപങ്ങളായിരുന്നു…നിൻമുഖമൊന്നു കാണുവാൻ …നിൻമൊഴിയൊന്നു കേൾക്കുവാൻ….ഇടനെഞ്ചു പിടക്കവേമിഥ്യാ ബോധം വീണ്ടുംവന്നു കരിനിഴൽ വീശി….പ്രാണനാഥനെന്നെ മറന്നുവോയെൻ മൃദുസ്നേഹലാളനം കുറഞ്ഞുവോ?എൻ ഹൃദയ വീണതൻതന്ത്രികൾ മീട്ടിയസ്വരവല്ലരിയിലപസ്വരങ്ങൾപിണഞ്ഞുവോ?എങ്ങു നീ എങ്ങു നീപോയ്മറഞ്ഞെൻപ്രണയത്തെ വിട്ടു നീ ?ഒരു നിമിഷമെന്നിൽനിന്നകന്നുപോയീടുകിലെൻ തരളമാനസംതളർന്നു പോം.എങ്ങാനുമെന്താപത്തുഭവിച്ചീടുമോ?ഭാവനായിക…
ദണ്ഡാവത്ത്
രചന : പ്രകാശ് പോളശ്ശേരി✍️. കറുത്ത വാല്മീകിയുടെ വെളുത്ത മകൾതുറിച്ചു പറയുന്നു നീയാണെൻ്റച്ഛൻനിനച്ചിരിക്കാനേരത്തു കേട്ട സത്യംകുലച്ച കുച്ചിയെ തളർത്തിയല്ലോവെടിക്കു പോയവൻ നനഞ്ഞപടക്കമായ്പൂത്തിരിയൊന്നും കത്തിയതുതില്ലവെളിച്ചമില്ല കൊടിയേറിയുത്സവംആറാട്ടൊന്നും കഴിച്ചുമില്ലമദിച്ചയാനകൾക്കു രതിയൊരുക്കുവാൻഇണയില്ല തുണയില്ല ദേവദാസിയുമില്ലയെല്ലമ്മകൾ വിട്ടു തട്ടകംസോനാഗച്ചിതെരുവും വിജനമിന്ന്കറുത്ത മുറിയിൽ മുലയുണ്ണാൻപോയവർ കയ്ച്ച മുലയെ കണി…
മരിച്ചുപോവും മുൻപേ
രചന : ലിഖിത ദാസ് ✍️. താഴെ വീണങ്ങ് മരിച്ചുപോവും മുൻപേഅപ്പത്തിനുള്ള മാവ് തണുത്തവെള്ളമൊഴിച്ച്തേങ്ങ ചിരവിയിട്ടരച്ച്പാതകത്തിൽ വച്ചിരുന്നു.പാതികുടിച്ച കടും കാപ്പിയിൽ നെറയേഉറുമ്പു ചത്തുപൊന്തിയിരുന്നു.കുളിച്ചീറമാറിയ തോർത്തിന്റെതണുവാറിയിരുന്നില്ല.വൈകിട്ടലച്ചുവന്ന്നെഞ്ചത്തുവീഴുന്ന കുഞ്ഞീനേംഅടുക്കളത്തിണ്ണയിൽ കേറിയിരുന്ന്ചായ കുടിക്കാൻ ഓടിയെത്തുന്നഎന്നേം കാത്തിരിക്കാണ്ട്നിന്നനിൽപ്പിൽ ഓളങ്ങ്മറിഞ്ഞുവീണു ചത്തു.ചത്തുപോയതിന്റെ മൂന്നാം പക്കംഓളെ ബാഗൊന്ന് കുടഞ്ഞപ്പൊഅതിലൊരു കള്ളത്താക്കോല്.വീട്ടിലെ…
എൻ്റെ ഭാരതം
രചന : സി. മുരളീധരൻ✍️. ഈ മഹാ പ്രപഞ്ച ത്തിൽ ഭൂഗോളം തന്നിൽ ജംബൂദ്വീപിലെ തേജസ്സായി മിന്നുന്ന ഭൂഖണ്ഡമേ,അപ്രമേയമാം ശക്തി ആത്മീയമായി പണ്ടേകെൽപ്പാക്കി നിലക്കൊ ള്ളും എൻ്റെ ഭാരത ഭൂവേഎത്രയും വിശാലമായി വർത്തിച്ചു നാനാ ജനസംസ്കാരമുൾക്കൊണ്ടതിൽ വന്ദന മർപ്പിക്കുന്നു!വിജ്ഞാന മഹാഖനി സ്വന്തമായുണ്ടെന്നാലുംവിശ്വ…
കാറ്റത്തെ അപ്പുപ്പൻതാടികൾ
രചന : സതിസുധാകരൻ പൊന്നുരുന്നി .✍️ ആകാശo നോക്കി പറക്കുംകിളികളെകണ്ടു കൊതിപൂണ്ടു ഞാനിരുന്നുഒരുദിനം ഞാനും പറവയേപ്പോൽചിറകുവിരിച്ചു പറന്നുപൊങ്ങുംകാലങ്ങൾ ഓരോന്നു പോയ്മറഞ്ഞുകാറ്റിൽ പറക്കുവാൻ ഞാൻപഠിച്ചു.നാടൊന്നു കാണണം നാട്ടാരെകാണണംഎന്നിലെ മോഹം വളർന്നു വന്നുകാറ്റിൽ പറക്കുന്ന അപ്പുപ്പൻതാടിയായ്നാടാകെ ചുറ്റിനടന്നു കണ്ടുകുട്ടികൾ എന്നെ പിടിക്കുവാനായ്കുന്നിൻ മുകളിലേയ്ക്കേറിനിന്നു .കാറ്റെന്നെ…
കണ്ണേമടങ്ങുക
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️. കരൾ തുടിക്കയാണെന്നുമേകനവുകൾനിറം ചേർക്കവേകാലമോടിമറയുന്നതിവേഗംകരഗതമായില്ലിനിയൊന്നുമേ! കാര്യകാരണങ്ങൾ നിരന്നിട്ടുംകടുകോളം കടന്നില്ലചിന്തയിൽകണിശമീച്ചിന്തക്ഷയിച്ചുവോ?കൗതുകമേറുകയാണിന്ന്! കനലിൽചവിട്ടിപ്പുളഞ്ഞിട്ടുംകൺമുമ്പിലെല്ലാം തെളിഞ്ഞിട്ടുംകണ്ടിട്ടുംകാണാതന്ധരാകുന്നുവോ?കനിവല്പമേകാതങ്ങനെജന്മങ്ങൾ! കാവലായുണ്ടെന്നുധരിച്ചതുംകല്ലെടുക്കുംത്തുമ്പികളാക്കിയതുംകഥയറിയാതെയാട്ടം കണ്ടുംകതിരൊളിദിനങ്ങൾ കൊഴിച്ചിടുന്നു! കർത്തവ്യമെന്നുനിനച്ചങ്ങനെകടമിടങ്ങളൊരുപാടേറിയിന്നുകരകാണക്കടൽപോലെയുഴറുന്നുകടമകൾ നിറവേറ്റുമീ പരാക്രമം! കരുതലായ് കൂട്ടിനൊരു കരമുണ്ടായിരുന്നുകാലദോഷത്തിൻ പിടിയിലമർന്നതോകർമ്മദോഷത്തിൽ കുരുങ്ങിയതോകൺമുമ്പിലിന്നുവെറും ശിലയായിരിപ്പൂ! കണ്ണേമടങ്ങുക കാഴ്ചകൾനൊമ്പരംകളിചിരിസ്നേഹമൊഴിഞ്ഞൊരിഗേഹംകടത്തുവഞ്ചിതുഴയുകയാണീ ജീവിതത്തിരകളിൽകരംതന്ന് കരകാട്ടിടാൻ കരുതിയവരാരുമില്ല! കണ്ണേകരളേയെന്നുനിനച്ചതുംകടങ്കഥയായിമാറിപോയികാക്കുകയിനിയൊരുവിധിയെന്തെന്നാരറിവൂകരളിൻനൊമ്പരമകലട്ടെയിനിയൊരുനന്മപുലരുമോ!
മറിയയുടെ സ്വർഗ്ഗാരോഹണം നാം ആഘോഷിക്കുന്നതിന്റെ കാരണം.
രചന : ജോര്‍ജ് കക്കാട്ട്✍️. ഓഗസ്റ്റ് 15 പല ക്രിസ്ത്യൻ രാജ്യങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട മരിയൻ തിരുനാൾ ദിനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു, ഇതിനെ മറിയയുടെ സ്വർഗ്ഗാരോഹണം എന്ന് വിളിക്കുന്നു.ഈ ദിവസം, യേശുവിന്റെ അമ്മയായ മറിയയെ ദൈവം തന്റെ ജീവിതാവസാനത്തിൽ സ്വർഗ്ഗത്തിലേക്ക് ശരീരവും ആത്മാവും…
