ചരിത്രത്തിലെ ഏറ്റവും സുന്ദരിയായ വിധവ.ഏഴ് വർഷത്തിനുള്ളിൽ 6കുട്ടികൾക്ക് ജന്മം നൽകിയ ഇസബെല്ല..
രചന : വലിയശാല രാജു ✍️ ചരിത്രത്തിന്റെ താളുകളിൽ ചില മുഖങ്ങൾ അടയാളപ്പെടുത്തപ്പെടുന്നത് കേവലം വ്യക്തിത്വങ്ങൾ എന്ന നിലയിലല്ല, മറിച്ച് യുഗങ്ങളെ സ്വാധീനിക്കുന്ന പ്രതീകങ്ങൾ എന്ന നിലയിലാണ്. അത്തരത്തിൽ വിസ്മയിപ്പിക്കുന്ന ഒരു ജീവിതമായിരുന്നു ഇസബെല്ല യൂജീനി ബോയറുടേത്. തുന്നൽ യന്ത്രത്തിന്റെ ഉപജ്ഞാതാവായ…
നീയുള്ളപ്പോൾ
രചന : അൻസൽന ഐഷ ✍️ അതിരുകളില്ലാ ആകാശത്തിൽമേഘവിസ്‌ഫോടനം നടന്നാലുംനിന്റെ കൈയ്യെന്റെ തലയ്ക്കുമേലെകുടയായി വിടരുമ്പോൾഞാൻ നനയുവതെങ്ങനെ?അന്തിയിൽ പെയ്തിറങ്ങുന്നചാറ്റൽ പാതിരാനേരംരാമഴപ്പെയ്ത്തായി മാറിയാലുംനീ വിരിച്ച മേൽമൂടിയാൽഞാനെന്റെ സുരക്ഷയറിയുന്നുണ്ട്.ഉരുകിയൊലിക്കുന്ന സൂര്യതാപത്തെചെറുക്കുവാനായി ചെറുതെന്നൽപോലെഒഴുകിയെത്തുന്ന കുളിർകാറ്റിന്നിന്റെ രൂപമായത് പൊള്ളിയടരുന്നവേനൽച്ചൂടിൽ ഞാനറിഞ്ഞിരുന്നു.ഒടുവിൽ ഒറ്റയ്ക്കാകുന്നനേരത്ത്ഒരു മിന്നാമിന്നിയേപ്പോലെഅരികിലെത്തി തെന്നിപ്പറക്കുന്നത്എന്റെ പേടിമാറ്റാനാണെന്നുംഎനിക്കന്നേ അറിയാമായിരുന്നു.
സത്യം തന്നെയാണ് വിപ്ലവം.” 🔥
രചന : ദിവ്യ ജാനകി ✍️ സത്യം പറയാൻ ഭയക്കുന്ന കാലത്ത്…സത്യം തന്നെയാണ് വിപ്ലവം.” 🔥നീതി ശാസ്ത്രങ്ങളേ,നിങ്ങളെന്നോട് ക്ഷമിക്കുക…താമരയും ചക്കയും പോലുംതിരിച്ചറിയാൻബുദ്ധിയില്ലാത്തവർക്ക്രാജ്യം ഏൽപ്പിച്ചകാലത്താണ് നാം…രാത്രിയുടെ ഇരുട്ടിൽകല്ലറകൾ തുറന്ന്മാനുഷികതയെശവഭോഗം നടത്തുന്നവർപകൽ വെളിച്ചത്തിൽനീതിമാന്മാരായിനടക്കുന്നതിനുസാക്ഷിയാവാതിരിക്കുകതെരുവിൽനഗ്നപ്രദർശനങ്ങൾനടത്തിമനസ്സുകളെവിൽക്കുന്നവർക്കുംദൈവത്തിന്റെ പേരിൽവിലപേശുന്നവർക്കുംഇനി വിശ്വാസംകടമായികൊടുക്കേണ്ടതില്ല…രക്തം ഉണങ്ങാത്ത മണ്ണിൽഅമാനുഷിക ചിരികൾക്ക്കൈയടിക്കുന്നവർനാളെയുടെ ചരിത്രത്തിൽകുറ്റവാളികൾ തന്നെയാണ്…വിശ്വാസം വിറ്റ്വൈരം…
പ്രേതശാല
രചന : വിനോദ് വി ദേവ് ✍️ അസ്ഥികൂടങ്ങളിൽ ചന്ദ്രനുദിയ്ക്കുന്ന,പ്രേതാലയത്തിലെ നിശബ്ദരാത്രിയിൽ,ചെന്നായക്കൂട്ടമലറുമിരുട്ടിന്റെ,കോട്ടയിൽനിന്നും വയലിന്റെ നിസ്വനം.രക്തംമരവിച്ചുപോകും ഡിസംബറിൻശൈത്യങ്ങളിൽക്കാറ്റ് ദ്രംഷ്ട്രകൾ നീട്ടവെ,പാതിരാക്കോട്ടയിൽനിന്നിപ്പോളാരാണ്,പാപഗീതങ്ങളുയർത്തിയുലാത്തുന്നു. ?ഏതോ കൊടുങ്കാറ്റു മുജ്‌ജൻമശാപത്തിൻതീയുലയിൽപ്പെട്ടു വേകുന്നമാതിരി,പാപത്തറയിൽ തലചായ്ച്ച കന്യകവാൾത്തലയിൽപ്പെട്ടലറുന്ന മാതിരി,ഭൂമിയെ വേൾക്കുവാൻവന്ന പിശാചിന്റെആദിരാത്രിക്കടൽപ്പൊള്ളുന്ന മാതിരി,നിത്യനരകത്തിൽനിന്നുയിർക്കൊള്ളുന്നുനീചസംഗീതച്ചിറകടിയൊച്ചകൾ.ഇന്നുനിലാവിന്റെ കണ്ണുകൾ കയ്ക്കുമ്പോൾ,തോരാമഴയിൽ മുറിവുകൾ തിങ്ങുന്നു,എന്നോ മരിച്ചുമരവിച്ച ഗായികഇന്നും…
” ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല”
രചന : ഗൗതം രാജീവ് ✍️ ” ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹന്നാൻ 14:18)ഇതു ഒര് ബൈബിൾ വാചകം മാത്രമല്ല പലപ്പോഴും ഞാൻ പലരോടും പറയുന്ന ഒര് ആശ്വാസ വാചകം കൂടിയാണ്.എന്നോട് സംസാരിക്കുന്ന പലരും…
പ്രണയം പൊടിഞ്ഞുതുടങ്ങുന്ന നാളുകളിൽ
രചന : ഹിമവാൻ രുദ്രൻ ✍️ പ്രണയം പൊടിഞ്ഞുതുടങ്ങുന്നനാളുകളിൽ ഞാനൊരു ട്രേഡ് മാർക്കുള്ള കൊഞ്ഞാണൻ ആയിരുന്നു…ഇപ്പഴും വലിയ മാറ്റം ഒന്നുമില്ലേലും അന്ന് കാണുന്ന എല്ലാ പുഷ്പങ്ങളോടും പ്രണയമായിരുന്നു..ആരോടേലും ഒന്ന് തുറന്ന് പറയാന്ന് വെച്ചാൽ ധൈര്യവുമില്ല ഒടുക്കലത്തേ അപകർഷതയും..പിന്നേ ടേസ്റ്റ് സ്വിംഗും…ഒരാളുടേയും പുറകേ…
അതികായഗേഹം
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ അതിശയമായൊരപചിതലീലഅപരാധമില്ലാതന്യഹിതത്തിനുഅളവിലായതിരാത്രമധികമായിഅംശഭൂതങ്ങളിലാവർത്തനമായി. അഖിലമെല്ലാമൈശ്വര്യനിദാനമായിഅലിവോടവിരതമനുഗ്രഹമാകെഅഗ്നികണങ്ങളുതിർന്നുതിർന്ന്അങ്കണമാകെജ്യോതീർസ്പുലിംഗം. അൻപാലെങ്ങും പടർന്നു പടർന്ന്അജ്ഞാനമൊഴിച്ച പ്രജ്ഞയിലായിഅടയാളമായൊരു സ്വസ്തികയിൽഅജിരമായോരക്ഷികളായിരമായിരം. അനൃതമെല്ലാമകറ്റുമോരഭിമാനംഅമരതടിയായിയനന്തമുതിരവേഅഭിഹിതമിച്ഛയാലകതളിരാകെഅന്തർധിയായോരലങ്കാരങ്ങൾ. അഗ്നിശിഖാവർണ്ണപ്പൊലിമകൾഅനന്തമായിട്ടനിലസംഗീതമായിഅന്തകനല്ലതുത്രാണനായിളയിൽഅഭാഷണഭൂഷണനഭ്രേയനായി ആദിനിദാനം അഗ്രേസ്സരനായിഅതിശയശയനനമരപ്രഭുവായിഅംശുകനായതിവർത്തകനായിആദിമദ്ധ്യാന്തമഭീഷ്ടുതനാകുന്നു. അംഭസ്സായഗ്നിയനന്തംധേനുവായിഅർത്ഥമായുപഗ്രഹാലയത്തിലായിഅംസളനായിബാഹുലേയോജ്ജ്വലൻഅഘോരനായെന്നുമേധീമതിയായി. അന്തരാധ്യാനനായിയനസ്സിലാകെഅർച്ചിസ്സായിട്ടാനന്ദമാമുത്സുകൻഅപാവൃതനായിജൈത്രേയനായിഅഭീഷ്ടമമ്പർക്കോനായുല്ലാസിതം. അശ്വദ്ധത്തിലായാലോലമാടുമ്പോൾഅഖിലസംസ്സർഗ്ഗത്തിനുയഥേച്ഛയാലെഅകലമില്ലാതെയാസന്നിധിയിലായിഅന്തികമറിവാനായറിവുമനന്തമായി. അതിസ്വാന്തനത്തിലുപദേശകനായിഅന്വേഷണത്തിലതിസ്നേഹരൂപൻഅതിസമർത്ഥനാമാശ്രിതരക്ഷകൻഅമലതയാർന്നധന്യതാമൂർത്തിയായി. അഷ്ടാപദകാന്തീകളേബരനിതനായിഅമേദ്യമേദ്യത്തിലോരേപ്പോലലിയുംഅനുഗമനത്തിലും പ്രതിഗമനത്തിലുംഅപചയമില്ലാത്തുപചയമോടെന്നും. അഭാവിതനായും പ്രഭാവിതനായുംഅമരത്തായും അണിയത്തായുംഅലസതയാലുമുജ്ജ്വലതയിലുംഅല്പേച്ഛയിലും അമിതേച്ഛയിലും. ആകർഷകനായ് വികർഷകനായ്അനുകൂലകനായ് പ്രതികൂലനായ്ആസക്തനായ്…
കുടവോല സമ്പ്രദായം: ആയിരം വർഷം മുൻപത്തെ ഒരു ‘വോട്ടിംഗ് യന്ത്രം’
രചന : ശ്രീകല പ്രസാദ് ✍️ ജനാധിപത്യത്തെക്കുറിച്ച് നമ്മൾ ഇന്ന് സംസാരിക്കുമ്പോൾ, പത്താം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യയിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും. ചോള രാജാക്കന്മാരുടെ കാലത്ത്, പ്രത്യേകിച്ച് ഉത്തിരമേരൂർ എന്ന ഗ്രാമത്തിൽ നിലനിന്നിരുന്ന അതിശയിപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പ് രീതിയായിരുന്നു ‘കുടവോല സമ്പ്രദായം’.സ്ഥാനാർത്ഥികളുടെ പേര്…
കരപത്രകച്ചുഴി
രചന : സന്തോഷ് ഇളപ്പുപാറ ✍️ നടന്നു നീങ്ങുക തളർന്നിടാതെയുംതളർത്തിടാൻ വെയിൽ തിളയ്ക്കും വേളയിൽ;തണൽ വിരിക്കുവാൻ കൊഴിഞ്ഞ ചില്ലകൾചതുപ്പു തീണ്ടുമീ പ്രകൃതി തന്നിലും.തെളിഞ്ഞനീർക്കണ,മകലെ കണ്ടിടാംഅടുത്തുചെല്ലവേ ചെളി നിറഞ്ഞതും.പെരുത്തദാഹമോ വരണ്ടതൊണ്ടയിൽകുരുങ്ങിവാക്കുകള്‍ മുറിഞ്ഞിടുംനേരംഎരിഞ്ഞു ജീവിതം പുകച്ചുരുളാലെപുകഞ്ഞചങ്കിന്റെ മണംപടർത്തിയുംകപടപുഞ്ചിരി വിടർത്തിയെത്തിടുംസ്വാർത്ഥചിന്തകർ വികൃതരൂപരായ്കവചവാഹനം പായും മിന്നലായെങ്ങുംകരുതിവേണമീ ചുവടുവയ്ക്കുവാൻകരുക്കളായവർ…
