തുറന്ന മരുഭൂമിയിലെ ഒരു സ്ത്രീ.
എഡിറ്റോറിയൽ ✍️ 1913-ൽ, ഫ്രഞ്ച് ഫോട്ടോഗ്രാഫർ സ്റ്റെഫാൻ പാസെറ്റ്, മംഗോളിയയിലൂടെ സഞ്ചരിച്ച്, പുറത്തുനിന്നുള്ളവർ അധികമാരും കണ്ടിട്ടില്ലാത്ത പ്രദേശങ്ങളിലെ സംസ്കാരങ്ങളും ദൈനംദിന ജീവിതവും രേഖപ്പെടുത്തി. ആ യാത്രയ്ക്കിടെ, ഒരു നൂറ്റാണ്ടിലേറെയായി ആ ഫോട്ടോ കാഴ്ചക്കാരെ വേട്ടയാടുന്ന തരത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാഴ്ച അദ്ദേഹം…
ഒഴുക്ക് നിലച്ചു പോയ പ്രണയനദി
രചന : ദിലീഷാ നിഷിത് ✍️ ഒഴുക്ക് നിലച്ചു പോയ പ്രണയനദിയുടെജീവനാഡികൾ തളർന്നു പോകുന്നത് കണ്ടിട്ടുണ്ടോ..ചേർത്തു പിടിച്ച കൈകളിൽ പടർന്നു കയറിയഉന്മാദം വെറുമൊരു മരവിപ്പായി മാറുന്നത് അറിഞ്ഞിട്ടുണ്ടോ…തിളക്കമുള്ള കണ്ണുകളിലെ നോട്ടങ്ങളിൽകണ്ണുനീര് പടരാതിരിക്കാൻസ്നേഹചുംബനത്തിന്റെ മധുരം മറന്നവളാണത്രെ…കരയാതിരിക്കാനെന്നും..കാമം മറക്കുന്നവന്റെ നെഞ്ചിൽ മുഖം ചേർത്തുശ്വാസം മറന്നവൾക്ക്…
പട്ടുപോകുന്നു ഞാൻ..!
രചന : ദിവ്യ സി ആർ ✍️ നിന്നിൽ തുടങ്ങി,നിന്നിൽ കറങ്ങി,നിന്നിൽ നിന്നൂർന്നിറങ്ങു-വാനാവാതെപട്ടുപോകുന്നു ഞാൻ!വേദനകളെ പ്രണയിച്ചവന്റെപ്രാണൻ പകുത്തെടുത്ത്ഒറ്റക്കയറിലവശേഷിപ്പിടാതെ;നോവുകളുടെയാഴം തേടിയങ്ങനെപട്ടുപോകുന്നു ഞാൻ!നോക്കിന്റെ വാക്കുകൾ-ക്കുത്തരം കിട്ടാതെചേർത്തു ചേർത്തുവച്ചവിഹ്വലതകൾ പങ്കിടാതങ്ങനെപട്ടുപോകുന്നു ഞാൻ!വിട്ടുപോയൊരില പോലെഎത്രയെത്ര ചേർത്തിട്ടുംനിറം പോരാതെ, പകരമാകാതെനീയെന്നെ വിട്ടുപോകുമ്പോഴൊക്കെയുംഒറ്റമരമായിങ്ങനെപട്ടുപോകുന്നു ഞാൻ..!
ഉള്ളിലെ സാക്ഷ്യം :മൗനലിഖിതങ്ങൾ അക്ഷര മൊഴി
രചന : റഹീസ് ✍️ പുഴതൻ ആഴത്തിൽമൗനം പൂക്കുംപോൽഉള്ളിലെ കരുത്തുകൾമൂടിക്കിടപ്പൂ;കരിയില തൻ മീതെപൊടിപടലങ്ങൾ തൻഭാരമായി, വന്നിരുൾവാരിപ്പൊതിഞ്ഞു.ഉള്ളം കനൽ പോൽകത്തിയെരിഞ്ഞിട്ടും,ചൊല്ലാൻ മടിക്കുന്നതെന്തോതിരക്കിൽ?കാലം കടന്നുപോംകാറ്റിലലിഞ്ഞങ്ങു-മാലകളായൊന്നുനീന്തി നീങ്ങീടുകില്ലേ?ഉള്ളറിഞ്ഞോരു തഴുകൽ, വെയിൽപ്പൊട്ടുപോൽഉള്ളിലെ മഞ്ഞിനെഉരുക്കി മാറ്റും.തള്ളിക്കളയല്ലേ,ഉള്ളിലുള്ളോരറിവിൻപൂത്തുലഞ്ഞീടുമീവാക്കുകൾ കേവലം.ഉള്ളതെല്ലാം നാം പങ്കുവെച്ചീടുക,വെള്ളിവെളിച്ചത്തിൽസ്നേഹം വളർത്തുക;ഉള്ളം തുറക്കുന്നനേരത്തു മാത്രമെഉള്ളവർ നമ്മളായിത്തീരുകയുള്ളൂ!𝓻𝓪𝓱𝓮𝓮𝓼….
ആ കുടുംബത്തിന് നിത്യശാന്തി ലഭിക്കട്ടെ.🙏🙏🙏
രചന : സിന്ധു എം ജി ✍️ ഈ ചിത്രത്തിൽ നിൽക്കുന്ന കുടുംബത്തെ കാണുമ്പോൾ, അവർ എന്തൊക്കെയായിരിക്കും മനസ്സിൽ കൊണ്ടുനടന്നിരുന്നത് എന്ന് ഓർക്കുമ്പോൾ തന്നെ ഹൃദയ ഭാരം തോന്നും. 🥲പ്രത്യേകിച്ച് കുഞ്ഞുങ്ങൾ കൂടെയുണ്ടാകുമ്പോൾ, ആ വാർത്ത കൂടുതൽ വേദനിപ്പിക്കുന്നു.ഒരു രാജ്യത്തോ സംസ്ഥാനത്തോ…
✨ഹൃദയതോട്ടത്തിലെ സായാഹ്നം
രചന : സന റഹുമാൻ ✍️ 👇ആപഴയ പൂന്തോട്ടം ഇന്നും മാറ്റമില്ലാതെ നിലകൊള്ളുന്നു. സുവർണ്ണ നിറമുള്ള സായാഹ്ന വെയിൽ മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്നുണ്ടായിരുന്നു. മാധവൻ അവിടെ കാത്തുനിൽക്കുകയായിരുന്നു. വർഷങ്ങൾക്കിപ്പുറവും, ഇതേ പൂന്തോട്ടത്തിൽ വെച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത് എന്ന ഓർമ്മ അവന്റെ ഉള്ളിൽ…
ലഹരി
രചന : തോമസ് കാവാലം. ✍️ ലഹരിപകരുന്ന കൈകളെ തകർക്കുകലഹളക്കാഹ്വാനമാം വിത്തു വിതയ്ക്കുന്നവചോരനെ പോലെയെത്തും ചോരയും നീരും കൂടി-ച്ചരികിൽ തോഴരായി സന്തതം നിൽക്കുന്നവർ. ഓമനക്കിടാവിനെ ഓമനിക്കുന്നപോലെഓർമ്മയെ, ബുദ്ധിയെയും കൈക്കുള്ളിലാക്കുന്നവർഓർക്കുക! അപ്പോൾ നിന്റെ, യച്ഛനെ,യമ്മയെയുംഓമനതങ്കക്കുടമെന്നപോൽ കണ്ടവരെ! ജീവനിൽ കൈകൾ വെച്ചു ജീവിതമെടുക്കുമ്പോൾആ വഴിയെന്തുനേടും…
എന്നെ നീ മനസിലാക്കിയിട്ടുണ്ടെന്നവാക്ക് ജീവനില്ലാത്തതാണ്….!!
രചന : റുക്‌സാന ഷമീർ ✍️ എന്നെ നീ മനസിലാക്കിയിട്ടുണ്ടെന്നവാക്ക് ജീവനില്ലാത്തതാണ്….!!എന്നിലെ പുറംചട്ട നീ വായിച്ചു വെച്ചിരിക്കാം….!!എന്നിലെ എന്നെ നീ മനസിലാക്കിയിട്ടില്ല….!!എന്നിലെ എന്നെ വായിച്ചെടുക്കാൻആർക്കും ഇന്നോളം കഴിഞ്ഞിട്ടില്ല….!!ചാരെ ചേർന്നിരിക്കുമ്പോഴും….ഇട മുറിയാ കർക്കടകം പോൽഎന്നിൽ പെയ്തിറങ്ങുന്ന നോവുമഴയാരവങ്ങൾനീ കേട്ടതേയില്ലായിരിക്കാം!!സഹമനുഷ്യരോടുള്ള നിസ്വാർത്ഥ സ്‌നേഹത്തിൻ്റെതിരയടികളും നിനക്കു…
പോസ്റ്റ്‌മോർട്ടം ടേബിളിലെ യഥാർത്ഥ സത്യങ്ങൾ…..
രചന : വലിയശാല രാജു ✍️ മരണകാരണം വ്യക്തമല്ലാത്ത സാഹചര്യങ്ങളിലും ക്രിമിനൽ കേസുകളിലും നിയമം നിർദ്ദേശിക്കുന്ന ഒരു പ്രധാന ശാസ്ത്രീയ പ്രക്രിയയാണ് പോസ്റ്റ്‌മോർട്ടം (Autopsy). എന്നാൽ, പൊതുസമൂഹത്തിൽ ഇതിനെക്കുറിച്ച് ഭയവും ആശങ്കയും നിറഞ്ഞ ഒട്ടനവധി തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്. മൃതദേഹങ്ങളെ തോന്നിയതുപോലെ…
നമ്മളെല്ലാവരും ലോട്ടറി വിജയികളോ ?
രചന : ജോർജ് കക്കാട്ട് ✍️ ഒരു മഹത്തായ യാത്രയിൽദശലക്ഷക്കണക്കിന് ബീജങ്ങൾ.ആ യാത്രയിൽ ആരാണ് വിജയിക്കുക?ഭൗമിക ഇന്ദ്രിയങ്ങളുള്ള ഒരു ജീവിതത്തിനായി,മിക്കവാറും ഒരു കോശം മാത്രമേഅണ്ഡത്തെ സമീപിക്കുന്നുള്ളൂ.ഫാലോപ്യൻ ട്യൂബാണ് യാത്രയുടെ ലക്ഷ്യസ്ഥാനം.ചെറുപ്പക്കാർക്കും പ്രായമായവർക്കും,വിഡ്ഢികൾക്കും ജ്ഞാനികൾക്കും,പടിപടിയായി ബീജ പോരാട്ടം,നമുക്കുവേണ്ടി ഒരു നിലവിളിക്കാരൻജീവിതത്തിലേക്ക് പ്രവേശിക്കുന്നതുവരെ.
