ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ജന്മവാർഷിക ദിനം**🌹🌹🌹2026ജൂലൈ 25

രചന : സജീവ് ഓയൂർ✍️ ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ കർണാടക സംഗീതജ്ഞരിൽ പ്രമുഖനായിരുന്നു ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ. 1908 ജൂലൈ 25-ന് തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലുള്ള തിരുക്കൊടിക്കാവലിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിൽത്തന്നെ സംഗീതത്തിൽ അസാധാരണ വാസന പ്രകടിപ്പിച്ചിരുന്ന അദ്ദേഹം, മയിലാടുതുറൈ കൃഷ്ണ…

എന്റെ പേരിന് മുമ്പ്

രചന : ഹരീഷ് തമ്പി ✍️ ദൈവംഎന്റെ പേരിന് മുമ്പ്ആദ്യമായി“അച്ഛൻ” എന്ന് വിളിച്ചവനുംഅവസാനംഅതേ വായ കൊണ്ട്“നിങ്ങൾ ആരാ?”എന്ന് ചോദിച്ചവനുംഒരാൾ തന്നെയായിരുന്നു.അന്ന്ദൈവത്തെ ഞാൻആകാശത്ത് അന്വേഷിച്ചില്ല.ഓർമ്മ നഷ്ടപ്പെടുന്നമനുഷ്യന്റെ തലച്ചോറിനുള്ളിൽഇത്ര വലിയ ഇരുട്ട്വെച്ചവനെഞാൻആദ്യമായിദൈവം എന്ന് വിളിച്ചു.ഇരുട്ട്വഴിചോദിച്ചില്ല.ആരുംവഴികാണിച്ചില്ല.വീഴാതെഎത്തിച്ചവർഉണ്ടായിരുന്നു.—

പിണക്കം

രചന : ജീ കുന്നേൽ ✍ ഇടയ്ക്കിടെ ഉണ്ടാകാറുള്ളതുപോലെ അന്നും അവർ തമ്മിൽ സംസാരം നടന്നു. കാര്യം പാലായിലുള്ള റബർ എസ്റ്റേറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ടത് തന്നെ.അന്നയ്ക്ക് അവളുടെ അപ്പൻ സമ്മാനമായി നൽകിയ തോട്ടം വിൽക്കാൻ അവൾ മുൻകൈയെടുത്തതിനെ ചാണ്ടി എതിർത്തു. “അതൊരു…

മാ നിഷാദാ!

രചന : ഗിരിജാവാര്യർ ✍ വാല്മീകിയോട് ചോദിക്കാൻ എത്രയെത്ര ചോദ്യങ്ങൾ.. ഓരോ കർക്കടകത്തിലും അവ ഉണരും.. കുറെയേറെ സംശയങ്ങളും.. പിന്നെയവ ഉത്തരം കിട്ടാതെ അവശേഷിക്കും..ആവർത്തനങ്ങൾ 🙏❤️ രത്നാകരത്തിന്റെ ഗാംഭീര്യമോലുംരത്നത്തിടമ്പാം കവിശ്രേഷ്ഠ!നിന്റെയജ്ഞങ്ങൾ സമ്പൂർണ്ണമായോ?ഇഹത്തിൻ –യത്നങ്ങൾതൻ സ്വേദബിന്ദുക്കൾ മാഞ്ഞോ? അമ്പേറ്റ ക്രൌഞ്ചക്കുരുന്നിന്റെ ദുഃഖംകമ്പങ്ങൾ തീർത്തോ,…

സ്നേഹത്തിന്റെ മിടിപ്പ്🌺🌺

രചന : ആർച്ച ആശ✍ എന്തോ അടുത്തേക്ക്ചെല്ലുമ്പോഴൊക്കെ,അയാൾഅകന്നുമാറിപ്പോകുന്നു.ചോദ്യങ്ങൾക്ക് മാത്രംമൂളലിൽഒതുങ്ങിയ ഉത്തരങ്ങൾ.ചിലപ്പോഴൊക്കെ,ഒന്നും മിണ്ടാതെ,മൗനത്തെ തന്നെഅലങ്കാരമാക്കുന്നു.വാക്കുകളെ ഉള്ളിൽ പൂട്ടി,കാതുകളെ മാത്രംസ്വതന്ത്രമാക്കി,എന്നെകേട്ടുകൊണ്ടിരിക്കുന്നവൻ…ചില നിമിഷങ്ങളിൽ,വല്ലാത്തൊരുഅടുപ്പത്തോടെ,കണ്ണുകളിൽചിരിയുടെ തിളക്കം ധരിച്ച്,ഇമയൊന്ന്പൂട്ടിത്തുറക്കുമ്പോൾ,അവിടെയാണ്എന്റെ ചെറിയ സ്വർഗ്ഗം.ആ തിളക്കംചുണ്ടുകളിൽ വിരിഞ്ഞ്,ഹൃദയത്തിലേക്ക് ഒഴുകി,ഒരു ഉണർവായിമാറുന്നു.പക്ഷേ,പലപ്പോഴും,അറിയാത്തവനെപ്പോലെ,എവിടെയോ ദൂരേക്ക്യാത്ര പോകുന്നു.അവന്റെ ഓർമ്മകളെചേർത്തുപിടിച്ച്നിമിഷങ്ങളെകാത്തിരിക്കുമ്പോൾ,സമയംഒരു പിടപ്പോടെകടന്നുപോകുന്നു.അപ്പോഴാണ്തിരിച്ചറിയുന്നത്,അതേ ഓർമ്മകളിലാണ്എന്റെ സമാധാനം.അതാണോ സ്നേഹം…എന്നിലേറിയമിടിപ്പുകൾസാക്ഷ്യം പറയുന്നത്.എന്റെ…

അവൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു.

രചന : മംഗളാനന്ദൻ✍ അടുപ്പില്‍ അന്തിക്കഞ്ഞിതിളക്കാന്‍ മടിക്കുന്നു.അരികില്‍ തീയുതിക്കൊ-ണ്ടവളും കിതക്കുന്നു..കുടിലില്‍ ഇരുള്‍കേറി –പ്പറ്റുന്നു കുടിപാര്‍ക്കാന്‍,അവളീവര്‍ഷം പത്താം-തരത്തിൽ ജയിക്കേണ്ടോള്‍.കഞ്ഞിവേകുന്നു കറി-യുപ്പതിലലിയുന്നു.പിന്നിലെയടുക്കള –വാതിലുമടയുന്നു.തവിയും പിഞ്ഞാണവുംകൂട്ടിമുട്ടുന്നു, തള്ള-മകളെ കരിക്കാടി –യൂട്ടുന്നു, തലോടുന്നു.പിന്നീടു രസതന്ത്ര-ബുക്കവള്‍ തുറക്കുന്നുനല്ലപോല്‍ പഠിക്കേണം,പത്തിലാണവളിപ്പോൾ.ഇടയ്ക്കു നിറുകയില്‍തള്ളപ്പേന്‍ കടിക്കുന്നു,അവള്‍ക്കു മുന്നില്‍ “ ന്യൂട്ടണ്‍”വന്നു കണ്ണുരുട്ടുന്നു.ഗണിതം കരിന്തിരി-കത്തുന്നു,…

അർബ്ബുദം വരുന്ന വഴി

രചന : എം പി ശ്രീകുമാർ ✍ പഴുത്ത പ്ലാവിലകോർത്തു കുത്തിയമകുടമൊന്നുശിരസ്സിൽ ചൂടിചെറിയ വെള്ളയ്ക്കഈർക്കിലു കുത്തികടുക്കനാക്കിചെവിയിലിട്ട്കളങ്കമില്ലാതെകൂട്ടുകാരുമായ്കളിച്ചിരുന്നുകഴിഞ്ഞകാലം.കൊലയ്ക്കു കുഞ്ഞിനെകൊടുത്തിടുന്നതൊന്നുമവിടെകാണുവാനില്ല.കൊതിയൊരിക്കലുമടങ്ങിടാത്തകളിചിരികൾ.തളിർത്തുനിന്നുകൊടിയ കാകോളവികിരണങ്ങൾശിരസ്സിലേല്ക്കുംപുതിയ കാലംനെടിയ തിമിരബോധമുണർന്നപുതിയലോകവികലകാലംചെറു ബാല്യങ്ങൾക്കർബ്ബുദമേകുംമൊബൈൽ ഫോണുകൾകൊടുക്കുന്നാളുകൾഇവിടുണ്ടെന്ന്പറയുന്നതുഭിഷഗ്വരൻമാർമികവാർന്നവർ .

ആരെയോ കാത്ത്

രചന : ഷാനവാസ് അമ്പാട്ട് ✍ ആരും ആരുമല്ലാത്ത വഴികളിൽആരെയോ കാത്തവൾ നിന്നുഅന്തിത്തിരിവെട്ടം മായുന്നവേളയിൽആലില പോലെ ഉലഞ്ഞു.മൗനമാം മാനസം ആലിംഗനങ്ങളാൽഅശ്രുപുഷ്പങ്ങൾ പൊഴിക്കേതൂവെള്ള നിറമുള്ള തൂവാല കൊണ്ടവൾതുന്നുന്നു തൂവർണ്ണ പൂക്കൾനെയ്യുന്നു സ്വപ്നമാം പൂക്കൾ.ഹൃദയം നുറുങ്ങുന്ന വേദനയാൽ ഞാനെൻപ്രണയം പകുത്തു നൽകുന്നുഞാനെൻ പ്രാണൻ പകർന്നു…

ഗദ്യവരികൾ-ഇതെഴുതിയവൾ…… ഭ്രാന്തിയാവാം ….

രചന : പത്മിനി അരിങ്ങോട്ടിൽ ✍ ആശുപത്രിയിലെ രണ്ട് ദിനംആശുപത്രിയിൽകൂട്ടിരിപ്പുകാർ,,,വേദന കണ്ട് മരവിച്ചവരെന്ന്തോന്നിയേക്കാം,,സർവ്വയിടങ്ങളിലും ഓടി നടക്കാൻ ഉൽസാഹിക്കുന്നവർ,, ചിലർ,,അടുത്ത കിടക്കയിലുള്ളവർക്കും ചില നേരം ആശ്രയം പകരുംകാപ്പി വാങ്ങിക്കാൻ,, ചിലപ്പോ,,രോഗിയെ ഒന്ന് ചാരിയിരുത്താൻഒക്കെ, അടുത്തയാളെ സഹായിക്കാൻ ഉൽസാഹിക്കുന്നവർ.എന്നാൽ ചിലർ,,,,ഇരുന്നിടത്ത് അനങ്ങാൻ,,,മടിയാണൊ, ഭയമാണോ.,,പുറമേ കാത്തിരിക്കണം…

ശാസ്ത്രീയമായി ഉപയോഗിച്ചില്ലെങ്കിൽ പാരസെറ്റമോൾ കരളിനെ അപകടപ്പെടുത്തുംകൂടുതൽ സൂക്ഷിക്കേണ്ടത് മദ്യപാനികൾ ?

രചന : വലിയശാല രാജു✍ ശാസ്ത്രീയമായി ഉപയോഗിച്ചില്ലെങ്കിൽ പാരസെറ്റമോൾ കരളിനെ അപകടപ്പെടുത്തുംതലവേദനയോ പനിയോ ചെറിയൊരു ശരീരവേദനയോ വരുമ്പോൾ ഭൂരിഭാഗം ആളുകളും ആദ്യം തേടുന്നത് ഒരു പാരസെറ്റാമോൾ ഗുളികയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ (Over-the-Counter) എളുപ്പത്തിൽ ലഭ്യമാകുന്നതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗം…