നാൽപതുകൾക്ക് ശേഷമുള്ള സ്വയം മടക്കം

രചന : സംഗീത ഹരി ✍️ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിൽ ഒന്നാണ് “Self Love.”നാൽപതുകൾ കഴിഞ്ഞാൽ നമ്മൾ നമ്മളിലേക്ക് മടങ്ങണം എന്ന് പലരും പറയുന്നു.ഒറ്റയ്ക്ക് യാത്ര ചെയ്യണം.ഒറ്റയ്ക്ക് കോഫി കുടിക്കണം.ഒറ്റയ്ക്ക് സിനിമ കാണണം.ഒറ്റയ്ക്ക് സന്തോഷിക്കാൻ പഠിക്കണം.…

ഉല്പത്തി മുതൽ വെളിപാട് വരെ. പരിശുദ്ധ കന്യകാമറിയം.

രചന : റാണി ജോൺ പരുമല ✍️ ഉല്പത്തി മുതൽ വെളിപാട് വരെ. പരിശുദ്ധ കന്യകാമറിയം : തലമുറകൾ ഭാഗ്യവതി എന്നു വിളിച്ച അമ്മ.ലോകചരിത്രത്തിൽ ചില ജനനങ്ങൾ ഒരു കുടുംബത്തിന്റെ മാത്രം സന്തോഷമായി അവസാനിക്കുന്നു. ചില ജനനങ്ങൾ ഒരു രാജ്യത്തിന്റെ ചരിത്രത്തെ…

രാഗസുഗന്ധമായ്

രചന : എം പി ശ്രീകുമാർ ✍️ അടച്ചിട്ട ജാലകംമെല്ലെ തുറന്നെത്തിനറുമണം തൂകുന്നയിളംതെന്നലെ നിൻപരിരംഭണത്തിന്റെലഹരിയിലലിഞ്ഞുപരിസരം തന്നെയുംമറന്നു പോകും.പുതു പുതുപൂക്കൾ തൻചുടുപരിമളങ്ങൾഉടലാകെ ചൊരിഞ്ഞുനിറഞ്ഞു നില്ക്കുംഒരിക്കൽ കുടമുല്ലപ്പൂവ്വിന്റെ പരിമളംഒരിയ്ക്കൽ ചെമ്പകമലരിന്റെയുംഇനിയൊരു സന്ധ്യയിൽപാലപ്പൂ ലഹരിയുംപാരിജാതപ്പൂമണംപാതിരാവിൽ.പലകുറി വന്നു നീപതിരില്ലാ പ്രണയംപങ്കുവച്ചങ്ങനെപറന്നു പോകുംഇളംകുളിരണിഞ്ഞുനറുമണം ചൊരിയുംമധുരാഗസുന്ദരമലർസ്പർശമെ നിൻപരിരംഭണത്തിന്റെലഹരിയിലലിഞ്ഞുപരിസരം തന്നെയുംമറന്നു പോകും.

എനിക്കുമുണ്ടൊരുഗോപിക

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ എരിയുന്നോരകതാരിലായേകാന്തതഎന്നുമോർക്കാനതിലായിയൊരാൾഎതിർവാദത്താലാരണഞ്ഞെന്നാലുംഏൽപ്പിച്ചോതുവാനുറച്ചവളിരിക്കുന്നു.ഏട്ടുപ്പൊട്ടും തിരിയാത്തൊരു കാലംഎരിത്തീയിലെണ്ണയൊഴിച്ചണഞ്ഞവഎന്തെന്നറിയാതെവ്യഥയേറ്റിയയവൾഏഭ്യത്തം കാട്ടിയതു പഴയ കഥയായി.ഏൽപ്പിച്ചാഘാതങ്ങളാവർത്തനമാകെഎതിരിട്ടനുഭവത്തീച്ചൂളയിലായുരുകിഎരിഞ്ഞോരാലയിലേയിരുമ്പുപ്പോൽഎന്തിനുമൊരുങ്ങിയുറപ്പോടെയവൾ.എറിഞ്ഞാലിന്ന് തിരിച്ചെറിയാനറിയാംഎങ്കിലുമുള്ളിലലിവോടേറുന്നാശയുണ്ട്“എന്നെയറിഞ്ഞാദ്രംപ്രണയിച്ചവൾക്ക്എടുത്തൊന്നൂയലാട്ടിയുറക്കണമെന്ന്.എന്ത് നന്നെന്നോർത്തുയശ്രുപ്പൊഴിച്ചുംഎന്നെന്നും മനോരാജ്യത്തായിരുന്നവൾഎന്നെ മാത്രം കിനാവ് കണ്ടിരിക്കുന്നുഎപ്പോഴുമകൈതവമാത്മാർത്ഥമായി.എഴുത്തൊന്നെഴുതിയതെത്തിച്ചീടുവാൻഎന്നാശ്രിതരാരെങ്കിലുമെത്തിയെങ്കിൽഎന്നാഗ്രഹപ്പൂർത്തിക്കാശയടങ്ങാതെഎളിയവനാമടിയനിവിടെയിരിക്കുന്നു.എത്തുവാനുണ്ടെന്നാകിലുമകലമേറെഏഴിനാട്ടിൽ നിന്നു ആഴി താണ്ടി താണ്ടിഎത്തേണ്ടിടം എത്തുമ്പോളേയെനിക്ക്എന്തൊരു സ്വസ്ഥതയുണ്ടാമെന്നറിയുക.എൻ്റെനാട്ടിലവളേകുറിച്ചുള്ളധ്വനിയുണ്ട്ഏവരുമറിഞ്ഞപ്പോളിത്ഥമോതുന്നുണ്ട്എന്തിനാണിനിയിത്രയകലെയിരിക്കുന്നുഎതിരിട്ടൊന്നുയൊന്നിക്കണമെന്നായി.എനിക്കറിയാമെന്നനംഗനേയെന്നോതിഎന്നേക്കാളുമേറെ വിശ്വാസമോടവൾഎന്നാൽ എതിരായവർ അറിഞ്ഞാലോഎന്തെങ്കിലും കടും കൈ ചെയ്തെങ്കിൽ.ഏഴയായകാമുകൻവരരുചിയേപ്പോൽഏടുകളിലോർക്കാനായിയതിദ്രാരിദ്രവുംഏകാധിപ്പതിയേപ്പോലെ…

ഒരേയൊരു തീരം

രചന : ആർ.സുകുമാരൻ തൊടുപുഴ ✍️ “അവസാനം, ഒരു മനുഷ്യനെസംബന്ധിച്ച് രണ്ടു കാര്യങ്ങൾമാത്രമാണ് പ്രസക്തമായിരിക്കുന്നത്.കുടുംബത്തിൻ്റെ സ്നേഹവുംമനസ്സിലാക്കലുമാണത് “റിച്ചാർഡ് ഇ. ബൈർഡ്റിച്ചാർഡ് ഇവലിൻ ബൈർഡ്(1888–1957) അമേരിക്കൻനാവിക ഉദ്യോഗസ്ഥനുംവ്യോമയാത്രികനും ധ്രുവപര്യവേക്ഷകനുമായിരുന്നു.ഉത്തരധ്രുവത്തിലുംദക്ഷിണധ്രുവത്തിലും നടത്തിയ വ്യോമപര്യവേക്ഷണങ്ങളിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനായത്.അന്റാർട്ടിക്കിലെ അത്യന്തംഏകാന്തമായ സാഹചര്യങ്ങളിൽകഴിഞ്ഞ അനുഭവങ്ങൾഅദ്ദേഹത്തിന്റെ ജീവിതമൂല്യങ്ങളെ തന്നെ മാറ്റിമറിച്ചു.ഒടുവിൽ…

നിന്റെ ഉള്ളിൽ

രചന : ആദി ദേവ് ✍️ നിന്റെ ഉള്ളിൽനിന്നെത്തന്നെകീറിമുറിച്ചെടുത്തഎത്ര ഭ്രാന്തുകളുടെനിശ്ശബ്ദനാദമാണ്?ഒരു കവിഎത്രയെത്രനോവിന്റെചിതറിയനക്ഷത്രക്കണ്ണീർചേർത്തുവെച്ചആകെത്തുകയാണ്?നിന്റെമുറിവുകളുടെമൂർഛയിൽ നിന്ന്എത്ര തീപ്പൊരികൾചാലിച്ചെടുത്താലാണ്ഒരു വരിനിന്റെ ആത്മാവിന്റെനെരിപ്പോടാകുന്നത്?നിന്റെനഷ്ടങ്ങളുടെനിഴലുകളിൽ നിന്ന്എത്ര തുള്ളിനിനവിന്റെനീർപ്പിടിത്തംഒഴുക്കിയാലാണ്ഒരു കവിതനദിയാകുന്നത്?ഒരു കവിഎത്രതോൽവികളുടെതകർന്നകല്ലുകൾനെഞ്ചിൽകെട്ടിവെച്ചഒരു പ്രപഞ്ചമാണ്?നിന്റെനിശ്ശബ്ദതയുടെആഴങ്ങളിൽ നിന്ന്എത്രഭ്രാന്തിന്റെനാമ്പുകൾപറിച്ചെടുത്താലാണ്നിന്റെഹൃദയംഒരു ഗീതമാകുന്നത്?ഒരു കവിതനിന്റെനിനവുകളുടെനിത്യമായനിലവിളിയാണ്.ഒരു കവിനിന്റെനഷ്ടങ്ങളുടെനക്ഷത്രപ്പുഴുക്കളുടെആകെത്തുകയാണ്..!

ഡിസ്ബിൾ ആയ കുട്ടികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസികമായ ബുദ്ധിമുട്ട്.

രചന : ചാരു വാഴക്കൻ ✍️ ഡിസ്ബിൾ ആയ കുട്ടികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസികമായ ബുദ്ധിമുട്ട് ഉണ്ട്, സമൂഹത്തിനു മുന്നിൽ അവർ അനുഭവിക്കുന്ന ഒരു അവഗണന,പുച്ഛം,പരിഹാസം,സത്യത്തിൽ ഏറ്റവും പരിഗണന ലഭിക്കേണ്ട ആളുകൾ ആണ് ഈ മാതാപിതാക്കൾ ഈ കുട്ടികളെ കാണുമ്പോൾ, അവരുടെ…

മരണശേഷമുള്ള പ്രണയം

രചന : ജോർജ് കക്കാട്ട് ✍️ ഓർമ്മകൾ ഉറങ്ങുന്ന നിശ്ശബ്ദമായ നിഴലുകളിൽ,ഒരിക്കൽ ഉജ്ജ്വലമായിരുന്ന പ്രണയം,ആഴത്തിൽ മറയ്ക്കപ്പെട്ടിരിക്കുന്നു.കാലം ഒരു വലിയ വിടവായി നീണ്ടുനിന്നു,പറയാതെ പോയ വാക്കുകളുമായി ഹൃദയങ്ങൾഭൂതകാലത്തോട് ബന്ധിക്കപ്പെട്ടു.വർഷങ്ങളോളം അകന്നുനിന്നപ്പോൾ നിശ്ശബ്ദത വളർന്നു,എങ്കിലും പ്രണയത്തിന്റെ മൃദുവായ,സത്യസന്ധമായ പ്രതിധ്വനികൾ അവശേഷിച്ചു.ഒരു മൃദുവായ മന്ത്രണം, മങ്ങുന്ന…

അടുക്കളയിലെഅവധി ദിവസം

രചന : പ്രസീദ ദേവു ✍️ അടുക്കളയിലെഅവധി ദിവസംഅന്നാർക്കുംതലയ്ക്കാൻ പാട്ടില്ചായ വന്നില്ല,ചൂടോടെയുള്ളദോശയും ചമ്മന്തിയുംമേശമേലാരുംവിളമ്പി വെച്ചില്ല,കുത്തിനിറച്ചചോറുംപാത്രംകൊണ്ടുപോകൂന്ന്പിറകെ വന്നോർമ്മിക്കാൻആരുമുണ്ടായില്ല,മുനിഞ്ഞു കിടക്കുന്നഅടുപ്പിൻ്റെ ചാരത്ത്ഇരിക്കുമ്പോലത്തെഅതേ വേവുംചൂടുമായിഒരാൾ പൂമുഖത്ത്ഉറങ്ങി തീർക്കുന്നു,അടുപ്പിൻത്തിട്ടത്ത്ആവി പറക്കാത്തനാലുമണി പലഹാരംഇന്നലെ മുതൽകരഞ്ഞു തുടങ്ങിയിരിക്കുന്നു,അമ്മ അവധിയെടുത്ത്പോയതറിയാതെഞങ്ങളൊരുമ്മിച്ചു കരഞ്ഞു,പിന്നീടൊരിക്കലുംവിശപ്പ് മാറാത്തനാലു കുഞ്ഞുങ്ങളെ പോലെ,വിശന്നിരിക്കുന്നഅച്ഛനെ മാത്രംഅമ്മ കൊണ്ടു പോയി …എന്നാണമ്മേഅമ്മേടെയുണ്ണീടെവിശപ്പിനി…

ചില ബന്ധങ്ങൾ വാതിൽ തട്ടാതെ വരും…

രചന : രാജീവ് ഗോകുൽ ✍️ അവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷമായി.ആദ്യകാലത്ത് അവൾക്ക് അവൻ മാത്രമായിരുന്നു ലോകം.അവനും അങ്ങനെ തന്നെ.രാവിലെ ഒരുമിച്ച് ചായ…രാത്രി ഒരുമിച്ച് ഭക്ഷണം…ചെറിയ പിണക്കങ്ങൾ…വലിയ സ്വപ്നങ്ങൾ…പക്ഷേ വർഷങ്ങൾ കടന്നുപോയപ്പോൾ ജീവിതം പതുക്കെ മാറി.ജോലിയുടെ തിരക്ക്, സാമ്പത്തിക പ്രശ്നങ്ങൾ,…