നഷ്ടപ്പെട്ട ബാല്യം
രചന : രമണി ചന്ദ്രശേഖരൻ ✍ എത്തിപ്പിടിയ്ക്കുവാനാകാതെ ഞാനെൻ്റെബാല്യത്തിൻ മച്ചിലേക്കെത്തി നോക്കികണ്ണാന്തളിരും കറുകപ്പുൽനാമ്പുംകൈ നീട്ടിയെന്നെ വിളിക്കുന്നുവോ? . ഇരുളിൻ്റെ ഉമ്മറത്താരോ കൊളുത്തിയതിരികളിൽ മിഴിയൂന്നി നിന്നിടുമ്പോൾ…നിറയുന്ന ബാല്യത്തിന്നോർമ്മകളെന്നിൽഅറിയാതെ മൗനത്തിൻ തേരിലേറി മാമ്പഴക്കാലത്തിന്നോർമ്മകളെന്നിൽമാമ്പൂവിൻ തളിരായി നിറഞ്ഞിടുമ്പോൾ…മുട്ടോളമെത്തുമാ കുട്ടിപ്പാവാടയിൽഞാനെൻ്റെ ബാല്യത്തെ ചേർത്തു നിർത്തി ഹൃദയത്തുടിപ്പുകൾ ഓരോന്നു…
കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ നിര്യാതയായി.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മല്ലപ്പള്ളി ഈസ്റ്റ് കോലമല വീട്ടിൽ പരേതനായ മാത്യു കെ സാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ നിര്യാതയായി. ലോങ്ങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ താമസിച്ചിരുന്ന പരേത ക്വീൻസ് സെൻറ് ജോൺസ് മാർത്തോമ്മാ ഇടവകാംഗവും കുളനട മുണ്ടുതറയിൽ…
നിശ്ശബ്ദത⚫
രചന : കുട്ടുറവൻ ഇലപ്പച്ച ✍ കൊല നടന്ന മുറിയില്‍ശവം, വായ പിളര്‍ന്ന്വയറു വീര്‍ത്ത്‌കണ്ണു തുറന്നു കിടന്നിരുന്നു.തറയില്‍നാലുപാടും ഭയന്നോടിയ രക്തം.ഈച്ചകളുടെഅന്തിമപരിചരണം.ജനാലയ്ക്കല്‍ വന്ന് എത്തിനോക്കിമൂക്കു പൊത്തി എല്ലാവരുംമുറ്റത്തേക്ക് മാറിനിന്ന്സ്വകാര്യം പറഞ്ഞു.പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കുന്നപോലീസുകാര്‍ശവത്തിനു ചുറ്റുംഒരു ലക്ഷ്മണരേഖ വരച്ചു.എല്ലാ മുറികളും തുറന്നു നോക്കി.ആരുമുണ്ടായിരുന്നില്ല, ഒന്നും.അടുക്കളയില്‍മൂന്നു ദിവസം…
പതിതൻ്റെ കുമ്പസാരം
രചന : മംഗളൻ എസ് ✍️ പ്രണയ സംഗീതത്തിൻ സപ്തസ്വരങ്ങളാൽപ്രണയ ശ്രുതിചേർത്തെൻഹൃദയ വീണയിൽപ്രണയ മഴപ്പെയ്ത്തിൻ പല്ലവി പാടി നീപ്രണയാനുപല്ലവി ഞാൻ മറന്നൊരുവേള! കണ്ണുകൾ രണ്ടെണ്ണമെന്തിനെനിക്കിനിയുംകണ്ണിനു കണ്ണായ നിൻ മനമറിയാത്തകണ്ടു മോഹംപൂണ്ടു നിൻമേനിയഴകെന്നാൽകണ്ടില്ല നിന്നിലെ നിന്നെ ഞാനൊരു മാത്ര! അസ്ഥി തുളച്ചെന്റെ മജ്ജയിലേറിപ്പോയ്അജ്ഞാതമാമേതോ…
അറവുകാരന്‍
രചന : റോയ് കെ ഗോപാൽ ✍ ആത്മരോദനമാംഉയിര്‍വിളി കേള്‍ക്കാതെആയുധം രാകി മിനുക്കിയത്,നിന്‍റെ കഴുത്തറക്കുവാനായിരുന്നു.എന്തെന്നാലെനിക്കുജീവിക്കുവാന്‍ നിന്‍റെയമറലല്ലഇറച്ചിയാണാവശ്യം.ഞാനത് ,നാളെയെന്‍ കടയിലിരുമ്പാണിതുളച്ചു തൂക്കിയിടും.നിനക്കറിയില്ലേ,നിന്‍റെ ചുവന്നു തുടുത്തതുടകളിലുറഞ്ഞിരിക്കുന്നത്എന്‍റെ ജീവിതമാണെന്ന്?ഇനി ,നീയല്ല കാളയാണെന്‍റെയിരയെങ്കില്‍നിന്‍റെ തോലുരിഞ്ഞ തല വെച്ച്ഞാനത് പോത്തിറച്ചിയാക്കിടും.ഉത്സവങ്ങളില്‍,അവധി ദിനങ്ങളില്‍,ഹര്‍ത്താലുകളില്‍ഭരണകൂടവിയോജിപ്പുകളില്‍നിന്‍റെ കരച്ചില്‍ കേള്‍ക്കാതെഞാനെന്‍റെ ജീവിതമാസ്വദിക്കും.ഖദറിട്ട അഹിംസാവാദിയുടെമുഖാവരണം ധരിച്ചുംബീഫ്…
ഇറങ്ങി പോക്ക്
രചന : ബീഗം✍ എത്ര ഇറങ്ങി പോക്കുകൾക്ക്സാക്ഷ്യം വഹിച്ചിരിക്കുന്നുചിലപ്പോൾ മിനിറ്റുകളുടെഅകമ്പടിയോടെചെറുപുഞ്ചിരിയുമായി മടക്കംഹൃദയവാതിൽ താഴിട്ട് പൂട്ടിവലിച്ചെറിഞ്ഞ താക്കോൽകണ്ടു പിടിക്കാൻമണിക്കൂറുകളുടെകാത്തിരുപ്പിന്തയ്യാറെടുക്കുമ്പോൾപശ്ചാത്താപത്തിൽപൊതിഞ്ഞ താക്കോൽഏൽപിക്കുംപച്ച മാംസത്തിൽ കുത്തിയകത്തി പോലും വിറങ്ങലിച്ചുനിന്ന നിമിഷംപരസ്പരംവെട്ടിമരിച്ച വാക്കുകളുടെഅന്ത്യശുശ്രൂഷ നടത്തിയുള്ളഇറങ്ങി പോക്കിൽവർഷങ്ങളെ കടമെടുക്കുമ്പോൾപുതു വാക്കുകളുടെമാധ്യരുവുമായി വീണ്ടുംകൂടിച്ചേരൽതിരിച്ചുവരവിന് ചാലിച്ചനിറക്കൂട്ടിൽസ്നേഹവർണ്ണത്തിൻ്റെ ആധികൃമുള്ളതിനാലാണോഇറങ്ങി പോകലുകൾക്ക്എണ്ണം കൂടുന്നത്?
🌝പാൽനിലാവ്🌹
രചന : കൃഷ്ണമോഹൻ കെ പി ✍ പതിനഞ്ചാം രാവിലെ പൂന്തിങ്കൾ ചൊരിയുന്നപഞ്ചാമൃതമല്ലേ പാൽ നിലാവ്പതിയെ മയങ്ങാൻ തുടങ്ങുന്ന ഭൂമിയ്ക്ക്പുതിയൊരു പൂഞ്ചേലയേകിടും പോൽ പാതിരാപ്പുഷ്പത്തിൻ ഗന്ധവുമേറ്റങ്ങുപാതിമയക്കത്തിൽ നിന്നിടുമ്പോൾപുത്തൻ കിനാക്കൾ തൻ ലോകത്തിലെത്തിപ്പൂപനിമതിത്തിങ്കൾ തൻ പുഞ്ചിരിയായ് പുളകങ്ങളെന്നതുമനുഭവിച്ചറിയുകിൽപുതുരാഗ താളങ്ങൾ ഉള്ളിലെത്തുംപതിയേയാരാഗങ്ങൾ മൂളിയുറങ്ങിടാൻപതുപതുപ്പുള്ളൊരു മെത്ത…
ക്ഷണിക്കേണ്ടതാരേ ?
രചന : വാസുദേവൻ. കെ. വി ✍ പുതുക്കിയ പാർലിമെന്റ് മന്ദിരം തുറന്നുകൊടുക്കുമ്പോൾ രാഷ്‌ട്രപതിയെ ക്ഷണിച്ചിച്ചെല്ലെന്നാണ് ജനാധിപത്യ സംരക്ഷകരുടെ പരാതി.കാരണംചികയലിൽ പെണ്ണ്, ദളിത, വിധവ എന്നൊക്കെ കൊണ്ടാവാം എന്ന കണ്ടെത്തലുകളും. രാജ്യത്തെ പരമോന്നത വേദി തുറന്നുകിട്ടുമ്പോൾ പ്രതിഷേധിച്ചു ബഹളം കൂട്ടുന്ന ലോകത്തിലെ…
മദീനയിൽ നിന്നുമൊരുപ്രണയ രാഗം നിറഞ്ഞൊഴുകുന്നു..
രചന : സഫൂ വയനാട്✍ ശൂന്യമായൊരീ ഹൃദയതന്ത്രികളിലേക്ക്മദീനയിൽ നിന്നുമൊരുപ്രണയ രാഗം നിറഞ്ഞൊഴുകുന്നു…പാപമേഘങ്ങൾ ഇരുണ്ടു കൂടീട്ടുംതിരു നൂറിൻ പ്രഭയാൽ ഉള്ളംനിറയുന്നു.മാസ്മരികതയുടെ താളംപൊഴിക്കുന്ന ബുർദതൻ മജിലിസുകളിൽകണ്ണിനേക്കാൾ നനയുന്നത്ഖൽബകമെന്നാരോ കാതരമായ്കാതിൽ മൊഴിയുന്നു.മതിഭ്രമം ബാധിച്ചു വിണ്ടിടങ്ങളിൽനീർച്ചാലുകൾ പോൽ ഇനി മദ്ഹ് പെയ്തിരുന്നുവെങ്കിൽ…മഹ് മൂദരോടുള്ള ഹുബ്ബിൻമധുരിമയിൽ മുങ്ങിയെൻ റൂഹ്…
