🙏 ഭക്ത്യാദരം 🙏
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഭദ്രദീപം തെളിച്ചീടുമൊരു പുലരിപോൽഭവ്യതയോടുയരുന്ന നളിനങ്ങൾ പോൽഭക്ത്യാദരം തിരുസ്മരണയാലെന്മനോ-ഭിത്തിയിൽ തെളിയുന്നു തവരമ്യ സുസ്മിതം. ഭക്തഹൃദയങ്ങൾക്കു തുണയേകിടുന്നതാംഭഗവത് കരങ്ങളാലിരുൾനീക്കിയനുദിനംഭഗനീയമായിത്തെളിക്കയാൽ ചിന്തകംഭഗ്നമാകാതുണർത്തുന്നുദയ കാവ്യകം. ഭജനീയ നാമങ്ങളോരോന്നുമോർത്തു ഞാൻഭഗവത് സമക്ഷമർപ്പിക്കുന്നു കവിതകൾഭക്തവത്സലനേ, കൊതിക്കുന്നു തിരു വരംഭയരഹിത ജീവിതോദ്യാനത്തിൻ സുസ്മിതം.…
മരിച്ചതിനു ശേഷം
രചന : ജിസ ജോസ് ✍ മരിച്ചതിനു ശേഷംഎൻ്റെ പുടവകൾനീയെന്തു ചെയ്യും?ഓരോന്നിനുംഹൃദയമുണ്ടെന്നുംപ്രത്യേക താളത്തിൽഅവ മിടിക്കുന്നുണ്ടെന്നുംനിനക്കെങ്ങനെമനസ്സിലാവാനാണ്!പണ്ടു പണ്ടുതുണിക്കെട്ടുമായെത്തുന്നബംഗാളി പയ്യനിൽ നിന്നുഇൻസ്റ്റാൾമെൻ്റിൽ വാങ്ങിയചോപ്പുകരയൻവെള്ളസാരികൾദേബ്ദാസെന്നു പേരുള്ളഅവൻ്റെ തുടുത്ത മുഖം!കൈപ്പണിത്തരംചന്തംകൂട്ടിയകൈത്തറിസാരികൾ,സാരിക്കെട്ടുമായെത്തുന്നതമിഴൻ വിടർത്തിയിട്ടുകൊതിപ്പിച്ചിരുന്നകള്ളപ്പട്ടുകൾ ,ചെട്ടിനാടൻ കോട്ടൺ…മോഹിച്ചു വാങ്ങിയകാഞ്ചീപുരംകട്ടിക്കസവിഴ പാകിയബനാറസി സിൽക്ക് ..ഉച്ചയിടവേളകളിൽഓഫീസിൽ നിന്നു മുങ്ങിസെക്കൻ്റ് സെയിലുനടക്കുന്നഗാന്ധിമന്ദിരത്തിൽ ചെന്നുനീയറിയാതെവാങ്ങിക്കൂട്ടിയഒഴുക്കൻ സാരികൾ…
സാരസ്വതസാരം
രചന : രഘുനാഥ് കണ്ടോത്തു ✍ ശുഭ്രശൂന്യമനമാം കടലാസുതാളുമായ്സംഭ്രമിച്ചടിമുടി വിറയാർന്നഹൃത്തുമായ്ആദ്യാക്ഷരമർത്ഥിച്ചന്നൂ കാത്തിരൂന്നേൻവിദ്യാദേവി സാക്ഷിയായ് ഗുരുമുഖേ!മണ്ണായൊരെന്നെയീമണ്ണിലെഴുതിച്ചുമണ്ണാകുവോളമാലിപികളും മായുമോ?ഭൂമിയെമെല്ലെത്തിരിച്ചു കറക്കണംഭൂതകാലങ്ങളൊന്നാടിത്തിമർക്കുവാൻപള്ളിക്കൂടങ്ങളിൽ നിന്നുതുടങ്ങണംപള്ളികൊള്ളും ജ്ഞാനാംബികയെ വണങ്ങണംകള്ളമില്ലാബാല്ല്യങ്ങളിടകലർന്നിരിക്കണംവള്ളിനിക്കറിട്ട കൊച്ചുബാലനായ് മാറണം!വള്ളിയോടു പൂനുള്ളാൻ സമ്മതവും വാങ്ങണംനൂള്ളിമേനിനോവുമെന്നാലാശ്രമവും കൈവിടണം!ധരതിരിഞ്ഞുതേഞ്ഞബാല്യം വീണ്ടുമാസ്വദിച്ചി‐ടാംനരനിറഞ്ഞസന്ധ്യകളിൽ ഓർമ്മകളെ‐മേയ്ച്ചിടാം!പൊള്ളയാമിപ്പാഴ്മുളന്തണ്ടിന് കൊഞ്ചലായി നീമുരളിയായി നീ ഗീതാസരസ്സിന് കുഞ്ഞോളങ്ങളായിനീകള്ളിമുള്ളിൻകാടകറ്റി പൂവനങ്ങളായി…
‘ചരക്ക് ‘എന്ന വാക്ക് എന്തിന് പ്രയോഗിക്കുന്നു?
ലേഖനം : ഒ.കെ. ശൈലജ ടീച്ചർ ✍ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിലാണ് ഒരു കുഞ്ഞ് ജന്മം കൊള്ളുന്നതും വളരുന്നതും. സ്ത്രീയോനിയിലൂടെ ഭൂമിയിലേക്കു ആഗതമാകുന്നു. അവളുടെ ജീവരക്തം പാലമൃതായി നുണയുന്നതാണ് ആദ്യ ഭക്ഷണം. അമ്മയുടെ മാറിലെ ചൂടേറ്റാണ് ഉറങ്ങുന്നതും. ആദ്യക്ഷരം ഉച്ചരിച്ചു തുടങ്ങുന്നതും…
യശോധര
രചന : മഹേഷ്✍ മഞ്ഞ് പാളികളെ വകഞ്ഞു മാറ്റിഹിമ ശൈലങ്ങളെ തകർത്തുകൊടുങ്കാറ്റടിക്കുന്നു ഗൗതമാഅങ്ങയുടെ മനസ്സിൽ ഉയരുന്നതിരമാലയിൽ തകരുന്ന തോണിയായിരിക്കുന്നു യശോധര.രാഹുലൻ അങ്ങയുടെ ചോദ്യത്തിനുള്ളഎന്റെ ഉത്തരമാണോ?ഉത്തരത്തിനുള്ള ചോദ്യമാണോ?പരിത്യജിക്കൽ പുരുഷന്നു മാത്രംപുരാണങ്ങൾ തന്ന അവകാശ മാണോ ഗൗതമാ?സന്യാസിയുടെ ഉപഭോഗ മുതലാണോ കന്യക?കൊട്ടാരത്തിന്റെ ചുവരുകളിൽപ്രതിധ്വനിച്ചു തിരിച്ചു…
ഞാനാരു നീയും?
രചന : കലാകൃഷ്ണൻ പുഞ്ഞാർ✍ വെട്ടം ചിതറിക്കുവാൻശീതം കുടഞ്ഞിടുവാൻപ്രാണൻ പ്രകാശിപ്പിക്കാൻഉടലിട്ടു വന്നവൻ ഞാൻഉയിരുള്ള നിന്നൊപ്പംകാലമെൻ തോന്നലുകൾപ്രായമുടലിൽ മാത്രംപ്രാണനിലെന്തു പ്രായംജീവിതം മരീചികസ്നേഹവും മരീചികഉടലിൻ പ്രകാശത്തിൽസ്നേഹത്തിൻ വിഭ്രമത്തിൽഉടലുമറേം വരെനശ്വര, മായാസ്നേഹംഹാ മഹാമരീചികവൈവിധ്യ ദേഹരഥംവൈവിധ്യ മോഹശതംസ്വപ്നശതാവലികൾമായാ മുൾക്കിരീടങ്ങൾശോകമഹാശോണിതംശൂന്യ,കാലമൈതാനംകാലമഹാമരുഭൂപ്രണയമായാജാലംഅടുക്കുമ്പോഴകലുംഇതിൽ ഞാനാരു നീയും?
കള്ളനും കുടുംബവും അമരക്കാരായി ആക്ഷേപഹാസ്യകവിത
രചന : അഡ്വ: അനൂപ് കുറ്റൂർ ; തിരുവല്ല. ✍ കണ്ഠകോടാലിയായൊരു കള്ളൻകണ്ടിടം തോറും കയറി ഇറങ്ങികണ്ണിലുണ്ണിയായിരുന്നൊരുകാലംകലങ്ങി തെളിയാനതു നേരായി. കടുവയേ പോലെ കനപ്പിച്ചിരുന്ന്കരളുറപ്പോടെ നെഞ്ച് വിരിച്ചവൻകല്ലെറിയുന്നോരേയാട്ടിയെതിർത്ത്കൊമ്പും കുലുക്കും കൊമ്പനേപ്പോൽ . കണ്ടാലാരും ഭയന്ന് വിറയ്ക്കുംകാലിൽ വീഴും കലി പൂണ്ടാലോകാളരാത്രിയിൽ അലഞ്ഞ്…
ഇല്ല…ഇല്ല
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ ഇല്ല…ഇല്ലലക്ഷ്യമില്ല…മാർഗ്ഗമില്ലദിവാസ്വപ്നം മാത്രമുണ്ട്കോലമുണ്ട്…കാലവുമുണ്ട്ലക്ഷ്യബോധം മാത്രമില്ലഒച്ചയുണ്ട്…ബഹളമുണ്ട്,ഒന്നിലും സത്യമില്ലഓട്ടമുണ്ട്…വെപ്രാളമുണ്ട്ഒട്ടും പ്രസക്തിയില്ലരാഗമുണ്ട്…താളമുണ്ട്പാടാനറിയുകില്ലമോഹമുണ്ട്…പ്രാർത്ഥനയുണ്ട്ത്യാഗം ചെയ്യുകില്ലചോദ്യമുണ്ട്…അറിവുമുണ്ട്ഉത്തരം തിരയുകില്ലശ്വാസമുണ്ട്…നിശ്വാസവുമുണ്ട്മരണം പേടിയില്ലഞാനുമുണ്ട്…നീയുമുണ്ട്നമ്മൾ മാത്രമില്ലനമ്മളുണ്ട്…നിങ്ങളുമുണ്ട്സത്യം തിരയുകില്ലമാർഗ്ഗമുണ്ട്…വേദിയുണ്ട്സ്വപ്നം മാത്രമില്ലമാനമുണ്ട്…അഭിമാനമുണ്ട്ബഹുമാനം മാത്രമില്ലഇല്ല….ഇല്ല….ഇല്ല.
അമ്മയ്ക്ക് പ്രേമമുണ്ടെന്നറിഞ്ഞ ദിവസം
രചന : ലിഖിത ദാസ് ✍ അമ്മയ്ക്ക് പ്രേമമുണ്ടെന്നറിഞ്ഞ ദിവസംരാത്രി വീട്ടില് മഴപെയ്തു.മിന്നല് പിളർന്ന് ഞങ്ങളുടെ കട്ടിലിനെരണ്ടായ് മുറിച്ചു.മടപൊട്ടലിലും മലവെള്ളപ്പാച്ചിലിലുംവേരുറപ്പുള്ള മരം കണക്ക് അമ്മവീഴാതെ ചാഞ്ഞു നിന്നു.അമ്മയെന്നെ മുറുക്കമുള്ളഒരു കൊമ്പിൽ ചായ്ച്ചിരുത്തി.ഇലക്കൈകൾ കൊണ്ടെന്നെപൊത്തിവച്ചു.രാത്രി കഴിഞ്ഞപ്പോ മഴയൊഴിഞ്ഞു.മുറിയിലെ കലക്കവെള്ളം തെളിഞ്ഞില്ല.കട്ടില് വീണ്ടും ചേർത്തുവച്ച്കാലുറപ്പിക്കാൻ…
