വിശുദ്ധ ദേശത്തിന് സമാധാനം

രചന : എഡിറ്റോറിയൽ ✍️ “ഗാസ, തിരിഞ്ഞു നോക്കരുത്!” എന്നതിനെക്കുറിച്ചുള്ള ഒരു ചിന്ത.. ഒരു ചെറിയ ത്രയംഇസ്രായേലും പലസ്തീനുംദൂരെയാണെങ്കിലും വളരെ അടുത്താണ്,ഈ നാടകം ഒരിക്കലും അവസാനിക്കുന്നില്ല.രണ്ട് സംസ്ഥാനങ്ങൾ ഉണ്ടായിരിക്കണം,രണ്ടിനും പൊതുവായുള്ള ജറുസലേം.ടെമ്പിൾ മൗണ്ടും വിലാപ മതിലുംശാശ്വത സമാധാനം ആവശ്യമാണ്.യുദ്ധവും ഭീകരതയും, ആവശ്യക്കാരായ…

പാബ്ലോനെരൂദ എന്ന വിശ്വമഹാകവി ലോകത്തോട് വിടപറഞ്ഞിട്ട് അമ്പത്തിരണ്ട് വർഷമായി.

രചന : സലീന സലാദിൻ ✍️ പാബ്ലോനെരൂദ എന്ന വിശ്വമഹാകവി ലോകത്തോട് വിടപറഞ്ഞിട്ട് അമ്പത്തിരണ്ട് വർഷമായി. കവിത രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നു വിശ്വസിച്ച കവിയാണ് പാബ്ലോ നെരൂദ. ആത്മാഭിമാനത്തിനു മുറിവേറ്റ ഒരു ഭൂഖണ്ഡത്തിന്റെ ഭാവിസ്വപ്നങ്ങളെ വാക്കുകളുടെ രക്തം കൊണ്ട് നെരൂദ ജ്ഞാനസ്‌നാനം ചെയ്യുകയായിരുന്നു.ഉത്തരധ്രുവത്തോടടുത്തുള്ള…

അറിഞ്ഞുകൊണ്ട് അവഗണിക്കില്ലഅതുറപ്പാണ് !

രചന : ജയേഷ് മൈനാഗപ്പളളി✍️ ഒരിക്കൽ ഒരുപാട് സ്നേഹിച്ചിരുന്നഏതെങ്കിലുമൊക്കെ മനുഷ്യർപിന്നീടെപ്പോഴെങ്കിലും കണ്ടപ്പോൾപരിചയമില്ലാത്ത ഭാവത്തിൽപെരുമാറിയിട്ടുണ്ടോ ?അതുമല്ലെങ്കിൽനിങ്ങളുടെ മുഖത്തു നോക്കിഓർമ്മ വരുന്നില്ലെന്നോപരിചയമില്ലെന്നോപറഞ്ഞിട്ടുണ്ടോ ?കുറച്ചുപേർക്കെങ്കിലുംഅത്തൊരമൊരനുഭവംആരിൽ നിന്നെങ്കിലുംനേരിടേണ്ടി വന്നിട്ടുണ്ടാവാം …!അത്രമേൽസ്നേഹിച്ചിരുന്നവരാണെങ്കിൽആ ഒരുനിമിഷത്തിലെഅവഗണനയിൽ നമ്മൾഅങ്ങേയറ്റം തകർന്നുപോകും …അവർക്ക് നമ്മളെ മനസ്സിലായില്ലല്ലോഎന്ന് ചിന്തിച്ചിട്ടല്ല,മനസ്സിലായിട്ടും അവർമനസ്സിലാകാത്തതുപോലെഅഭിനയിച്ചതിലാവും നമ്മുടെ സങ്കടം !അതിനെക്കുറിച്ച് കൂടുതൽ…

മൺചിരാത്.

രചന : സിന്ധു പി ആനന്ദ് ✍️ ഒരു വാക്ക് മിണ്ടിപ്പറയുവാനായിഒരു നോക്ക് കണ്ടു ചിരിക്കുവാനായിവഴിനട്ടു മിഴിവിങ്ങിമൊഴിമുട്ടിപടിവാതിൽ ചാരിപതം പറഞ്ഞങ്ങനെആരെയോ കാത്തുനിന്നതാവാംഓർമ്മകൾ പെയ്യുന്നകിനാക്കളുമായിമൺചിരാതിൻ്റെനുറുങ്ങുവെട്ടത്തിൽവഴിയാത്രക്കാരുടെമുഖം തിരയുന്നു.കുട്ടികൾ കളിയാക്കിചിരിച്ചകന്നുപോയിയൗവനക്കാരുംകാര്യം തിരഞ്ഞില്ലപരിചിതരെല്ലാംകാണാത്ത ഭാവത്തിൽവേഗംചുവടുകൾവെച്ചു മറയുന്നു.അന്തിക്കു കൂട്ടായിട്ടാരു –മില്ലെങ്കിലുംചിന്തക്കു കുറവില്ലൊട്ടു മെന്നാലുംവലനെയ്യും ചിലന്തി പോൽഗതകാലസ്മരണകൾപെയ്യുന്നഹൃദ്യമാംചാരുതതേടുന്നതാവാം.

ബന്ധങ്ങളുടെ ഭൂപടത്തിൽ

രചന : സെറ എലിസബത്ത്✍️ ബന്ധങ്ങളുടെ ഭൂപടത്തിൽ ചില വഴികൾ നമ്മെ സന്തോഷത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കും. എന്നാൽ ചില വഴികൾ, പുറത്തുനിന്നു സ്നേഹത്തിന്റെ കവചം ധരിച്ചിട്ടും, ഉള്ളിൽ അദൃശ്യക്കയറുകളാൽ നമ്മെ കുടുക്കുന്നവയാണ്. അത്തരത്തിൽ ഏറ്റവും അപകടകരമായ ഒന്നാണ് codependent relationship .…

നോക്കൂ …

രചന : മിനു പ്രേം ✍️ നോക്കൂ ….ഇനിയീ പാലം കടന്നാൽനിനക്കു കടൽ കാണാം …കടലോ! ആഹാ!എനിക്ക് കടൽ കാണണം.ഈറൻമണ്ണിൽപാദങ്ങൾ പൂഴ്ത്തികടലിനെ തൊട്ടുനിൽക്കണം ..വെൺമുത്തുപോലെചിതറുന്ന ഓരോ തിരയ്ക്കുംഒരു പുഞ്ചിരിയെങ്കിലുംസമ്മാനമായി നൽകണം ..ആഴങ്ങളിൽനിന്ന് പറിച്ചുമാറ്റിഉപേക്ഷിച്ചു മടങ്ങുന്നതിരപെരുക്കങ്ങളെ കൊതിച്ച്ഒരു വിങ്ങൽ ഉള്ളിലടക്കുന്നശംഖിനെ കണ്ടെടുത്ത്എൻ്റെയീ കാതുകളിൽചേർത്തുപിടിക്കണം…

പണ്ടൊക്കെ ആണുങ്ങൾ വേശ്യാലയത്തിൽ കൊണ്ടുപോയി

രചന : വിനീത ബിജു ✍️ പണ്ടൊക്കെ ആണുങ്ങൾ വേശ്യാലയത്തിൽ കൊണ്ടുപോയി പണം ചിലവിടുന്നതിനു തുല്യമാണ് ഇന്നിപ്പോൾ ഫേസ്ബുക്കിലെ പല സ്ത്രീകളെയും പണം മുടക്കി സബ്സ്ക്രൈബ് ചെയ്യുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്…രണ്ടി ലൂടെയും കിട്ടുന്നത് വ്യത്യസ്തമല്ലാത്ത സുഖം…😄ഫേസ്ബുക് ബുക്ക് സബ്ക്രിപ്ഷനിലൂടെ സുക്കർ…

ചില ഓർമ്മകളിലേക്ക് നടക്കുമ്പോൾ

രചന : പുഷ്പ ബേബി തോമസ് ✍️ ചില ഓർമ്മകളിലേക്ക് നടക്കുമ്പോൾപാതാളക്കരണ്ടിപ്പോലെതറഞ്ഞു കിടക്കുന്നഅനുഭവങ്ങൾമുറിവുകൾ …..ഉണക്കാനാവാതെമറക്കാനാവാതെപഴുത്ത്ചലമൊലിപ്പിച്ച്മനം പുരട്ടും അനുഭവങ്ങൾ …..മറവിയിലേയ്ക്ക് പൂഴ്ത്താൻശ്രമിക്കും തോറുംനെഞ്ചിനുള്ളിലെവൃണങ്ങളുടെആഴത്തെ കൂട്ടിക്കൂട്ടി ….ഉണക്കാനാവില്ലെന്നുംമറക്കാനാവില്ലെന്നുംപൊറുക്കാനാവില്ലെന്നുംപറയാതെ പറയുന്നുവീണ്ടും വീണ്ടും .

മ(രി)രവിച്ച കവിത

രചന : രശ്മി നീലാംബരി✍️ ഞാമ്പറഞ്ഞതല്ലേമനുഷ്യൻ ചിലപ്പോഴൊക്കെഉപ്പു പോലുറച്ചു പോകുമെന്ന്.മരവിച്ചു മരിച്ചു പോകുമെന്ന്.ഒരു ചിരിയെങ്കിലുംതന്നേച്ചുപോ-യെന്നുറക്കെയുറക്കെ നിലവിളിക്കുoനിശബ്ദമായി.മറ്റുള്ളവരിൽ പ്രതിധ്വനിയ്ക്കുംവരെയ്ക്കെങ്കിലും.ഒരു മഴയെങ്കിലുംപെയ്തേച്ചുപോ_യെന്നാവർത്തിച്ചുരുവിടുംവിരസത മണക്കും വരേയ്ക്കെങ്കിലും .എന്റെ തടവറ,എന്റെ ചങ്ങലയെന്ന്ഓരോ കല്ലിനോടും മുള്ളിനോടുംപതം പറയും.ഒരു തിരിഞ്ഞുനോട്ടം,ഒരു വിളിഅതിലേക്ക് മാത്രംചൂണ്ടയെറിഞ്ഞ് തളരും.മടുപ്പിന്റെ ചിതൽ തിന്നുന്നലോകത്തിരുന്ന് അവർതളർച്ചയില്ലാത്ത തൂവലുകളെകടമെടുക്കും.വേനലിലേക്ക്…

ഞാൻ ഏട്ടന്റെ കാമുകി ആണോ അതോ ഭാര്യ ആണോ?

രചന : ദർസരാജ് ആർ ✍️ ഞാൻ ഏട്ടന്റെ കാമുകി ആണോ അതോ ഭാര്യ ആണോ?അതെന്താ മുത്തിന് ഇപ്പോൾ ഇങ്ങനെയൊരു സംശയം?കൂടുതൽ ഒലിപ്പിക്കാതെ ചോദിച്ചതിന് മറുപടി പറ.“ഞാൻ താലി കെട്ടിയ എന്റെ ഭാര്യ “ആണല്ലോ? പിന്നെന്താ ഒരു കാമുകിയോടെന്ന പോലെ എന്നോട്…