*വെളിച്ചം***

രചന : ഷിഹാബുദ്ദീൻ അന്ധകാരമെന്നൊന്നില്ല,ഈ ക്ഷേത്രാങ്കണത്തിൽ,ഉണ്ണികളെ ഉഴലേണ്ട,ഉഴുതുമറിക്കാം ,ഇന്നും നാളെയും,എന്നും മടിയാതെ,ഈ അമ്മതൻ മടിത്തട്ടിൽ.ധവളപാത്രം നീട്ടുക,ചേലായകൈകളാൽ,മുത്തി കുടിക്കാം,മധു കുംഭങ്ങൾ,മതിവരുവോളം,മനസ്സാം മാനമിതിൽ.അടുക്കും ചിട്ടയും,ആവോളം പേറണം,ഇടവഴിയിൽ,ഈ ഇടവഴിൽ.ഉത്തമനകാം,ഉത്തമയാകാം,ഉത്തുംഗനക്ഷത്രമായ്…..

മലയാളം ഗ്ലോബൽ വോയിസ് 56 ചീട്ടുകളി ആവേശകരമായി എൽമോണ്ടിൽ നടത്തി. ന്യൂഹൈഡ് പാർക്കിലെ സന്തോഷ്, ബാബു, ബേബി സഖ്യം വിജയികൾ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ കഴിഞ്ഞ ദിവസം നടത്തപ്പെട്ട മലയാളം ഗ്ലോബൽ വോയിസ് 56 – 28 ചീട്ടുകളികൾ വളരെ ആവേശകരമായി പര്യവസാനിച്ചു. ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമമായ മലയാളം ഗ്ലോബൽ വോയിസ് പത്രാധിപർ…

പൈതൃകം!

രചന : ഉണ്ണി കെ ടി ✍️ ഗോപാലൻ നാട്ടിലെ പേരുകേട്ട കള്ളനായിരുന്നു. അടക്കയും മാങ്ങയും ചക്കയും തേങ്ങയും പോലുള്ള വിഭവങ്ങൾ കാലാവസ്ഥാ ഭേദങ്ങൾക്കനുസരിച്ചും ലഭ്യതയനുസരിച്ചും കൊള്ളയടിക്കുന്നതിൽ വിരുതൻ. ഗോപാലന് രണ്ടു പെണ്മക്കളും ഒരാണുമായിരുന്നു ഉണ്ടായിരുന്നത്. രണ്ടു പെണ്ണുങ്ങളെ പെറ്റ ഭാര്യ…

ഞാൻ പിറന്ന നാട്ടിൽ

രചന : ബിന്ദു അരുവിപ്പുറം✍️ ഞാൻ പിറന്ന നാട്ടിലിന്നു-മൊഴുകിടുന്നു മാനസംശാന്തമാണതെങ്കിലും ഹാ!തേങ്ങിടുന്നു ഹൃത്തടം.ബാല്യമേറെ കുതുകമോടെ-യാടിനിന്ന വിസ്മയം….നഷ്ടബോധമുള്ളിലെന്നു,-മശ്രു വീണുടഞ്ഞുവോ? കനലുപോലെരിഞ്ഞിടുന്നസങ്കടങ്ങളൊക്കയുംപ്രാണനിൽ വന്നെത്തിനോക്കി-ടുന്നു നിത്യനോവുമായ്.മധുരമായ് മൊഴിഞ്ഞിടുന്നസൗഹൃദങ്ങളവിടെയുംമൂകമായറിഞ്ഞിടാതെ-യിഴപിരിഞ്ഞകന്നുവോ! സ്വന്തമെന്നു പറയുവാൻമിഴി നിറച്ചിരിയ്ക്കുവാൻകൂട്ടിനാരുമവിടെയില്ലെ-ന്നോർത്തിടുമ്പോൾ സങ്കടം!സൗഹ്യദത്തിൻ ചില്ലകൾഅടർന്നുവീണുപോയതാ-മോർമ്മമാത്രമിന്നുമെൻ്റെചിന്തകളിൽ കൂരിരുൾ! വെണ്ണിലാവുപോലെയെന്നു-മൊഴുകിയെത്തുമോർമ്മകൾനെഞ്ചിൽ ദിവ്യരാഗമായിചേർന്നലിഞ്ഞു മൂളിടും,പൗർണ്ണമിത്തിങ്കളായു-ദിച്ചുയർന്നു പൊന്തിടും,നിറവെഴുന്ന പൊല്ത്തിരിയായ്ചിന്തയിൽ തെളിഞ്ഞിടും നോവിയന്നൊരക്ഷരങ്ങ-ളൊഴുകിയൊഴുകി…

ആ ചിരി വെറുതെയായിരുന്നു

എഴുത്തു / വര : ഡോ:സാജുതുരുത്തിൽ ✍️ കണ്ണുകളിൽ കരിനീലിച്ചകരിമഷി പടർത്തികൊണ്ടായിരുന്നുആദ്യം അവളെന്റെ മുന്നിൽ വന്നത് ഒഴുക്കു വെള്ളം കല്ലിൽഇടിച്ചു തെറിക്കുന്നതു പോലെഒരു അനുരാഗപ്പുഴ എന്നിൽമുളക്കുന്നതുംഎന്റെ ഹൃദയ മന്ദാരങ്ങൾആ നിമിഷം പൂത്തുചിരിക്കുന്നതുംഞാൻ അറിയുന്നുണ്ടായിരുന്നു കടൽകാക്കകൾ എന്തിനാണ് എന്നെവട്ടമിട്ടു പറക്കുന്നതുമിഴി നീരു ഉണങ്ങാതെചാലുകീറി…

കാലം തെറ്റിയ മഴ

രചന : സഫീല തെന്നൂർ✍️ ഗതിമാറി കാലം കലിതുള്ളിയാടികാലം തെറ്റിയ മഴയായി മാറി….മാനം നിറയെ മഴമേഘയ് മാറി..മഴമേഘ പെയ്ത്തു താണ്ഡവമാടി….. തോരാത്ത മഴയായ് തീരങ്ങൾ തേടിതോടും കരയും ഒന്നായൊഴുകി…..തോരാത്ത മഴയിൽആർത്തിരമ്പികാറ്റായി വന്നു കൊടും കാറ്റായി മാറി …. കൊടും കാറ്റിൽ മരങ്ങൾ…

അഭേദങ്ങൾ

രചന : ഹരിദാസ് കൊടകര✍️ ഏറെ നിശയുള്ളശവഗന്ധ മെത്തയിൽപൈശാചവാസംസ്ഥാനാന്തരങ്ങൾ തുടരുന്നിതുള്ളിൽഅനാദി സാഗര-ഭുവനാധിപത്യംവട്ടമേശയ്ക്ക് ചുറ്റുംഉരമുള്ള സഞ്ചയംജഡലിപ്ത രേഖകൾആടുന്ന ബഞ്ചിലെസൂക്ഷ്മാന്തരാളംസഞ്ചാരത്തഴമ്പ് മുറിഞ്ഞുപോകുന്നപിന്നേടുകൾ വഴിപുഴകൾ താഴോട്ടിറങ്ങവേഅതീതമാകുന്നുചൂഴ്നിലത്തെഅടക്ക യാത്രകൾ ഭൂമി, പച്ചപ്പ്..പർവ്വതം, പറവകൾഅനഘ മൂലയിൽപ്രേമഭാരങ്ങൾചലനത്തിനെല്ലാംപ്രാണ സമാനതജന്മാന്തരം-ഉന്നമാക്കുന്നഉദ്ഗീഥസാരം.ആത്മശമ്യം സ്വനിപ്പാൽശബ്ദദീപനം കണ്ടഒരു തുള്ളി സസ്യം.. നിബിഡ ഭാവനാ-പുതിയ ധാതു;എല്ലാം തുടച്ച്ശുദ്ധമാക്കുന്നപോൽപശ്യമാകുന്നിടംഅഭേദങ്ങളഗ്നി-ഉദയം…

വിഷം തീണ്ടിയ മഞ്ഞ ലോഹം

രചന : ടി.എം. നവാസ് വളാഞ്ചേരി✍️ മഞ്ഞലോഹത്തിൻ്റെ വില കുതിച്ചുയരുകയാണ്. സമൂഹത്തിൽ അസ്വസ്ഥത മാത്രം വിതക്കുന്ന ഈ ലോഹക്കൂട്ട് വരുത്തി വെക്കുന്ന വിന ഏറെയത്രെ .’ പൊന്നിൽ തിളങ്ങിടും പെണ്ണാണ്പൊന്നെന്ന പൊള്ളത് പാടി പഠിച്ച കൂട്ടം .പൊന്നിന്ന് പൊന്നും വിലയായി മാറുമ്പോൾ‘കണ്ണ്…

ഞാറ്റുവേല

രചന : എം പി ശ്രീകുമാർ✍️ കറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടൊരു നിലമൊരുക്കാനായ്ധിറുതി വച്ചു പോകുന്നെഅവരുടെ പൊട്ടിച്ചിരികളിങ്ങുഇടിമിന്നലായ് തെളിയുന്നെഅവരുടെ വാക്കും ചിരിയുമിങ്ങുഇടിമുഴക്കമായെത്തുന്നെകറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടൊരു നിലം വിതയ്ക്കാനായ്ധിറുതിവച്ചു പോകുന്നെഅവരുടെ ഹർഷമിടയ്ക്കിടെയിങ്ങുഅമൃതവർഷമായ് വീഴുന്നെകറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടു കളപറിയ്ക്കാനായിധിറുതി വച്ചു പോകുന്നെഅവരുടെ…

💙അച്ഛൻ

രചന : കാഞ്ചിയാർ മോഹനൻ✍️ തിളച്ച വെളളത്തിൽതവിയിട്ടമ്മ മൊഴിയുന്നു,അച്ഛനിപ്പോഴിങ്ങെത്തുംഅരി സാധനങ്ങളായ്.ഒത്തിരി കഴിഞ്ഞിട്ടുംഅച്ഛനെക്കാണായ്കയാൽഅമ്മചൊല്ലി, പതുക്കെമക്കളെ, കിടന്നോ പോയ്തവി തൻ ചുഴറ്റലുംവെള്ളത്തിൻ തിളയ്ക്കലുംതൽക്കാലം നിർത്തീട്ടമ്മതാടിയിൽ കൈചേർക്കുന്നു.അച്ഛൻ്റെകാലൊച്ചകൾകേട്ടമ്മ, വാതിൽപ്പടി,ക്കെത്തുന്നൂ ,അച്ഛൻ നിന്നുവല്ലാതായ് കിതയ്ക്കുന്നു .പറ്റുതീർക്കാതെയിനിവ്യഞ്ജനംതരില്ലെന്ന്അമ്മയോടച്ഛൻ ചൊല്ലിഇനി നാമെന്തോ ചെയ്യും?കയ്യിൽ കരുതും പൊതിഅമ്മയ്ക്കു നീട്ടുന്നച്ഛൻരണ്ടേത്തപ്പഴമാണെൻമക്കൾക്കു കൊടുത്തിടൂ.അമ്മ തൻ…