വെളിച്ചമേ നയിച്ചാലും! 🌞🙏🏻
രചന : മുബീന നിള ✍️ നിലവിളക്കിൽ വെളിച്ചം കൊളുത്തിക്കൊണ്ട് ഐശ്വര്യത്തോടെ ഒരു പരിപാടി തുടങ്ങുന്നത് അനിസ്‌ലാമികമെന്ന് പ്രഖ്യാപിക്കുന്ന പണ്ഡിതവേഷധാരികളെ കുറ്റം പറയാനൊക്കില്ല. അവർ വിശ്വസിക്കുന്ന റബ്ബെന്നത് മക്കയിലെ ജാഹിലിയാ(അജ്ഞതയുടെ ഇരുണ്ട) കാലത്തെ അന്ധവിശ്വാസികളുടെ ഏറ്റവും വലിയ ഗോത്രദൈവവും, അവരുടെ ദീനെന്നത്…
രണ്ട് ഇണപ്രാവുകൾ കുറുകുന്നു
രചന : മൻസൂർ അഹമ്മദ് ✍️ ബാക്ക് സീറ്റിൽ നിന്നും ഉറക്കമുണർന്നപ്പോൾ കാർ ഒരു പെട്രോൾ പമ്പിനോട് ചേർന്നുള്ള പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരിക്കുകയാണ്. വാഹനം ഓടിച്ചിരുന്ന സുഹൃത്ത് വണ്ടി സൈഡാക്കി ഉറങ്ങുകയാണ്. വാഷിംങ്ടൺ ഡിസിയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള രാത്രി യാത്രയിലായിരുന്നു ഞങ്ങൾ.…
സ്നേഹത്തിൽ രണ്ടുപേർ പിരിയുമ്പോൾ
രചന : സെറ എലിസബത്ത് ✍️ സ്നേഹത്തിൽ രണ്ടുപേർ പിരിയുമ്പോൾഅവരുടെ അഭാവങ്ങളല്ല,അവശേഷിപ്പുകളാണ് കൂടുതൽ ജീവിക്കുന്നത്.ഒരുമിച്ച് നടന്ന വഴികളിൽ കാലടികൾ മാഞ്ഞുപോകും,പക്ഷേ ഒരുമിച്ച് കണ്ട സ്വപ്നങ്ങളുടെ നിഴലുകൾ മാഞ്ഞുപോകാറില്ല.ഒന്നിച്ചായിരുന്ന ദിവസങ്ങളെക്കാൾതീവ്രമായി പ്രണയം അപ്പോൾ സംസാരിക്കും—വാക്കുകളായല്ല, തൊണ്ടയിൽ കുടുങ്ങിയഒരു നിശ്ശബ്ദ നിലവിളിയായ്.മിഴികളിൽ നിന്ന് പറന്നുയരുന്നഓർമ്മകളുടെ…
ചിലന്തികൾ
രചന : ബി_സുരേഷ്കുറിച്ചിമുട്ടം✍️ കൂരിരുൾ കോണിലിരുന്നവൻ നെയ്യുന്നു,തന്ത്രങ്ങൾ മനഞ്ഞൊരു മായാവല.കാണാത്ത നൂലുകളാലവൻ തീർപ്പൂ,കൈയ്യും മെയ്യും കുരുക്കും വല! മന്ദസ്മിതത്തിൻ്റെ മാധൂര്യം പുരട്ടിയീ,മനിതനും നെയ്യുന്നവോ സൗഹൃദവല.അറിയാതെ വീഴുന്ന സാധുക്കളെയെല്ലാം,അറപ്പില്ലാതെയവൻ ചൂഷണം ചെയ്തിടും! സ്വാർത്ഥതതൻ ഉന്മാദത്തിൽ നിന്നുമൂറും,വിഷത്താലവൻ തൻ്റെ കെണിയൊരുക്കും.നിഗൂഢമാം ചിന്തയാൽപകപോക്കലിനായ്,പതുങ്ങിയിരിപ്പൂ തഞ്ചം നോക്കി!…
പ്രമുഖ സാഹിത്യ ചരിത്രകാരനും കമ്മ്യൂണിറ്റി നേതാവുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് അന്തരിച്ചു.
ജിൻസ്‌മോൻ സഖറിയ ✍ പ്രമുഖ സാഹിത്യ ചരിത്രകാരനും കമ്മ്യൂണിറ്റി നേതാവുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് അന്തരിച്ചു വിടവാങ്ങുന്നത് അമേരിക്കന്‍ മലയാളി സാഹിത്യത്തിന്റെ പെരുന്തച്ചന്‍ ഹൂസ്റ്റണ്‍ (ടെക്‌സസ്): പ്രമുഖ പ്രവാസി മലയാള സാഹിത്യ ചരിത്രകാരനും, പ്രശസ്ത എഴുത്തുകാരനും, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് അമേരിക്കയിലെ…
സതി
രചന : പ്രിയ ബിജു ശിവകൃപ ✍️ അമ്മയാണ് പറഞ്ഞത് താഴത്തെ വീട്ടിൽ വെളിച്ചം കാണുന്നുണ്ടെന്ന്. അവിടെ അടച്ചു പൂട്ടിയിട്ടിരിക്കുകയായിരുന്നല്ലോ…അയൽക്കാർ കുറവാണെന്നു വിഷമിച്ചിരിക്കുകയായിരുന്നു.ഇങ്ങോട്ടേക്കു വരുന്ന വളവിൽ രണ്ടു വീടുണ്ട്. പിന്നെ കുറച്ചു ദൂരം ആരുമില്ല റബ്ബർ തോട്ടം ആണ്ആ വീടിന്റെ അപ്പുറത്തെ…
വയൽ
രചന : പി.കെ.രവി (P. K. R) പുത്തൻപറമ്പിൽ ✍️ പച്ചവിരിപ്പിട്ട നിൻ്റെ അങ്കണത്തിൽഞാനാദ്യമായ് വന്ന നാൾഅന്നു നീ മുട്ടൊപ്പംപച്ച പാവാടയിട്ടൊരുകൊച്ചു പെണ്ണായിരുന്നു.അന്നേ നിന്നിലൊരു മോഹംമൊട്ടിട്ടെൻ ഹൃത്തടത്തിൽ.നോക്കി നോക്കിയങ്ങിരിക്കവെനീയൊരു കൊച്ചു സുന്ദരി പെണ്ണായ് വളർന്നു.ഋതുമതിയായ നാൾ തൊട്ടുദാവണി ചുറ്റിയ നിന്നെ കാണുവാൻഅയലത്തെ…
ജന്മസിദ്ധി എന്നൊന്നുണ്ടോ? കഴിവിന്റെ പിന്നിലെ ശാസ്ത്രം
രചന : വലിയശാല രാജു ✍️ “അവന് അത് ജന്മനാ കിട്ടിയ കഴിവാണ്”, “അവളുടെ രക്തത്തിൽ അലിഞ്ഞതാണ് കല” എന്നൊക്കെ നമ്മൾ പലപ്പോഴും പറയാറുണ്ട്. ഒരു വ്യക്തി ചില പ്രത്യേക മേഖലകളിൽ തിളങ്ങി നിൽക്കുമ്പോൾ അതിനെ ‘ജന്മസിദ്ധി’ എന്ന് വിളിച്ച് ആദരിക്കാനാണ്…
ജലം കൊണ്ട് തുന്നിയ മൺപെട്ടി
രചന : ജോബിൻ പാറക്കൽ ✍️ മലയിലിരിക്കണ മാതാവേഞങ്ങടെ ചേച്ചീനെ കെട്ടിക്കണേകലമ്പട്ടപ്പൂ കൊണ്ട് മാലയിടാംകദനം മാറ്റി തന്നീടണേമലയിലിരിക്കണ മാതാവേഞങ്ങടെ ചേച്ചീനെ കെട്ടിക്കണേഒരു വരണ്ട പെണ്ണിൻ്റെ നഗ്നതയുടെവരച്ചു തോറ്റ രേഖാചിത്രം പോലെനടന്നു കയറാൻ ആരുമില്ലാതെചേറ്റുമണമുള്ള ഇടവഴിവേനൽ കുടിച്ച് മടുത്ത വേരുകൾ ജലധികൾതിരഞ്ഞു മടുത്ത്…
