Month: November 2022

റബ്ബർ തോട്ടങ്ങളിൽ നൈട്രജന്റെ കുറവ്

രചന : സോമരാജൻ പണിക്കർ ✍ ഒരു സംഘം കൃഷി ശാസ്ത്രജ്ഞരും റബ്ബർ ബോർഡും ചേർന്ന് ദശകങ്ങൾക്കു മുൻപ് കേരളത്തിലെ റബ്ബർ കർഷകർക്ക് തങ്ങളുടെ റബ്ബർ തോട്ടങ്ങളിൽ നൈട്രജന്റെ കുറവ് പരിഹരിക്കാൻ അടിക്കാട് ആയി വളർത്താൻ ഒരു തരം പയർ വിത്തുകൾ…

തീർത്ഥയാത്ര
-വർണ്ണ മുഹൂർത്തങ്ങൾ-

രചന : ശ്രീകുമാർ എം പി✍ പകലവൻ തേർതെളിച്ചകന്നുപോയ്പകൽക്കിനാക്കളെങ്ങൊ മറഞ്ഞു പോയ്പാല പൂത്ത പരിമളം വീശുന്നുപനീർമതി തെളിഞ്ഞു വരവായിനേരമിനി വരുന്നവയൊക്കെയുംനീന്തിയെത്തുന്ന ഹംസങ്ങൾ പോലവെ !നാട്യമില്ലാത്ത സ്വപ്നം വിളയുന്നനവ്യമോഹനവർണ്ണമലരുകൾനീളെ നീളെ നിരന്നു വിടരട്ടെനേരെ നേരെ വിളങ്ങി വിലസട്ടെനേർവഴി തന്നെയെന്നാലു മിത്തിരികാവ്യസുന്ദര വർണ്ണമുഹൂർത്തങ്ങൾശിഷ്ടജീവിത കാലത്തിലങ്ങനെപാനം…

എരിഞ്ഞു തീർന്നൊരു നിറദീപം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ ദു:ഖം തളം കെട്ടിയ മനസ്സുമായി കണ്ണീർപ്പുഴയായൊഴുകുന്ന കണ്ണുകളോടെ, വിതുമ്പുന്ന ചുണ്ടുകളോടെ തൊണ്ടയിടറിക്കൊണ്ട് ഞാൻ വിദ്യയുടെ അനുസ്മരണ യോഗത്തിൽ രണ്ടു വാക്ക് പറയാനായി എഴുന്നേറ്റു . കൈകാലുകൾ തളരുന്നത് പോലെ ….. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ശ്വാസം…

ഉണർന്നിരിക്കുക

രചന : കാഞ്ചിയാർ മോഹനൻ✍ ഉണർന്നിരിക്കുക മക്കളെ,ഊരും പേരുമില്ലാത്തോർഉറക്കിളച്ചിരിക്കുന്നൂ നിങ്ങളെഉറക്കാനായ്. ഉമിതീയിൽ നീറും ഹൃത്തടംഉദയം മുതലുള്ള പ്രാർത്ഥന,ഉദകക്രിയയാകാതാവാൻഉടച്ചുവാർക്കുക ജീവിതം. ഉത്തരം കിട്ടാ ചോദ്യംഉയരും മാദ്ധ്യമങ്ങളിൽഉണരുക മാതാപിതാക്കളെ,ഉയിർ കാക്കാനിനി മുതൽ. ഊഴി പോലും കരയുന്നുഉച്ഛനീചത്വങ്ങളിൽ മനംനൊന്ത്,ഉയരുക മനസ്സാക്ഷിഉത്തമവാക്യങ്ങളിൽ. ഊരുതെണ്ടികൾ മുതൽഉറ്റവർ പോലും നിത്യംഉണ്ണികളെ…

ഗുരു

രചന : ശ്രീനിവാസൻ വിതുര✍ മനുഷ്യൻ മനുഷ്യന്റെയന്തകനായനാൾമാനവരാശിയിരുളിലലഞ്ഞതുംസംസ്കാരശൂന്യരായുള്ളവരേറെപാരിനെ വിഷലിപ്തമാക്കിയന്ന്മതമാണ് വലുതെന്നഹങ്കരിച്ചോർമാനുഷമൂല്യം മറന്നനാളിൽമാനവനായിട്ടവതരിച്ചൊരു ഗുരുധാത്രിയെ ശോഭിതമാക്കിടാനുംജാതിവ്യവസ്ഥയെ തച്ചുടച്ചുപാമരനൊപ്പം നടന്നനാളുംഒരുജാതി ഒരുമതമെന്നുചൊല്ലിഒരു ദൈവമെന്നതും മന്ത്രമാക്കിമനുഷ്യനെന്നുള്ളതാണെന്റെ മതംമാറ്റുവിൻ നിങ്ങടെ മാനസ്സവുംഗുരുവിൻ വചനമതേറ്റിയവർനാളിലായ് നാടിനെ തൊട്ടുണർത്തി.

കോലങ്ങളും കോവിലുകളും

രചന : അഷറഫ് കാളത്തോട്✍ എന്റെ ജീവിത ചിത്രങ്ങളാണീവിറകുകൊള്ളിപോലെരിയുന്നുചിതയിൽധൂമപടലങ്ങളാർത്തുകരയുന്നുപ്രാണപടലങ്ങളായ് പടർന്നേറുന്നുഇമകൾ കയ്ക്കുന്നു കദനമിറ്റുന്നുവദനംകാളിമയിൽ നിറഞ്ഞു തേവുന്നുമായമില്ലാത്ത ചരിത്രപാഠങ്ങൾചരിത്രമാകാതെമാഞ്ഞുപോകുന്നുസാദരം പകർന്നൊരുനൂറ്‌നന്മകൾജലകുമിളയായിസമാധിയടയുന്നുഎങ്കിലും ചിലതിപ്പഴുംനിർമ്മലപൂക്കളങ്ങളിൽ പൂത്തുചിരിക്കുന്നുസൗഹൃദനേരിന്റെശലഭസുധകളീചുണ്ടുകൾക്കുള്ളിൽകാത്തുവെക്കുന്നുബലിക്കല്ലില്ലുണ്ട് കാക്കകൾ-ക്കൊരുനേരമുണ്ണുവാനുള്ളൊരന്നവുംഅതിനായുള്ള കൈതട്ടിവിളികളുംഅതുകേൾക്കുവാനുള്ള കാതോർക്കലുംഘോഷയാത്രകൾ കോലാഹലങ്ങളുംചിത്രങ്ങളും ചിരിമായാത്ത വരകളുംതാളുകൾക്കലങ്കാരമൽസ്യകാഴ്ചകൾക്കിടയിൽഎവിടെ ഞാനെന്നയുത്കണ്ഠപെരുകുന്നുഅവിടെയെവിടെയും കാണാതെ പോകുന്നുനിഴലുകളിൽ പോലുമില്ലാത്തൊരു ഞാൻപകയും പടക്കോപ്പുമില്ലാത്തൊരു ഞാൻഎനിക്ക് നേരെ…

കൊലപാതകത്തെപ്പറ്റി…

രചന : സെഹ്റാൻ✍ ഒരു കൊലപാതകത്തെപ്പറ്റി പറയാം;അവളൊരു മനോരോഗചികിത്സകയാണ്.അതിസൂക്ഷ്മമായവൾരോഗികളിൽ നിന്നുംവിവരങ്ങൾ ചോർത്തിയെടുക്കുന്നു.ശേഷം, സ്വന്തം നിഗമനങ്ങളുടെകാടുകയറുന്നു.അവളുടെ പേര് എന്റെഓർമ്മയിൽ നിൽക്കുന്നില്ല.അവളുടെ മുറിയുടെമച്ചുനിറയെ ഗൗളികളാണ്.രോഗവിവരണങ്ങളുടെ മീതെപലപ്പോഴുമവയുടെചിലപ്പുകളുയരുംവിവരണങ്ങളുടെപിരിമുറുക്കങ്ങൾക്കിടയിലവമച്ചിൽനിന്നും നിലതെറ്റിമേശപ്പുറത്ത് ‘പഠോ’ എന്ന് വീഴും!കണ്ണുകളിറുക്കിയടച്ച്മനോരോഗചികിത്സകയുടെശിരസ്സിൽ ശബ്ദത്തോടെയൊരുഗൗളി പതിക്കുന്നതും, അവർക്ക്ബുദ്ധപ്രാപ്തി കൈവരുന്നതുംവെറുതെയന്നേരംസങ്കൽപ്പിച്ചു നോക്കും.ഇതേസമയം മനോരോഗചികിത്സകതന്റെ കൺസൽട്ടേഷൻമിക്കവാറും അവസാനിപ്പിക്കും.ഒരു കറുത്ത…

പ്രണയം
പ്രാണന് കൂട്ടിരിക്കും പാതിരകൾ

രചന : അശോകൻ പുത്തൂർ ✍ നിലാവ്വെയിൽപ്പൂവിനു കൊടുക്കാൻനിശയുടെ ദലങ്ങളിൽപുലർമഞ്ഞിലെഴുതിവയ്ക്കുംകുറിമാനം പോലെയാണ്ചില പ്രണയങ്ങൾഒരിക്കലും കാണുകയേയില്ലപടിവരെ കൂട്ടുവന്നിട്ടുംഅത്രമേൽ പ്രിയതരമായിട്ടുംവീട്ടിലേക്ക് ക്ഷണിക്കാൻ വയ്യാത്തചില ഇഷ്ടങ്ങളുണ്ട്ഒരുമിച്ച് മുങ്ങാംകുഴിയിട്ടഅമ്പലക്കുളം കാണുമ്പോൾആമ്പലായ് വിരിഞ്ഞു നിൽക്കുംചില പ്രണയങ്ങൾവേലക്കാഴ്ചകളിൽ തിടമ്പേറ്റിആലവട്ടവും വെഞ്ചാമരവുംവീശിമസ്തകം ഇളക്കിചെവിയാട്ടി നിൽക്കുന്നവ.സ്വപ്‌നങ്ങളുടെ വളവിലൊഓർമ്മകളുടെ ചെരുവിലോകൺപാർത്തു നിൽക്കുന്നവ.മാമ്പഴക്കാലങ്ങളിൽചുനയായും ഗന്ധമായുംനീറ്റിക്കുന്നവ മധുരിക്കുന്നവ………കണ്ണീരിൽനിന്ന്ചിരിയിലേക്ക്…

പ്രണയം

രചന : തോമസ് കാവാലം ✍ അയാൾ കടപ്പുറത്ത് കൂടി അലക്ഷ്യമായി നടന്നു. പഞ്ചസാരത്തരികൾ പോലെ വെളുത്ത മണൽ. പരന്നുകിടക്കുന്ന നിസ്സഹായത.കടലിൽ തിരകൾ ആഞ്ഞടിച്ചു. എന്തൊരു വ്യഗ്രതയാണ്. മനുഷ്യ ജീവിതം പോലെ തന്നെ. കരയിലേക്ക് അടിച്ചുകയറാൻ കഴിയില്ല എന്ന് അറിയാമെങ്കിൽ പോലും…

“മോഹം ‘

രചന : ജോസഫ് മഞ്ഞപ്ര✍ ഒരു പുവാകാൻമോഹിച്ചു ഞാൻപക്ഷെ,വെയിലേറ്റ് വാടിപോകില്ലേ?നക്ഷത്രമാകാൻ മോഹിച്ചുപക്ഷെ,പകലിൽ അതന്യമല്ലേ?പുസ്തകമാകാൻ മോഹിച്ചുപക്ഷെ,അതെപ്പോഴും തുറക്കുന്നില്ലല്ലോ?ശലഭമാകാൻ മോഹിച്ചുപക്ഷെ,അതിന് ആയുസില്ലല്ലോ?ഒരു പുഴയാകാൻ മോഹിച്ചു.പക്ഷെ,വേനലിൽ വരണ്ടു പോയാലോ?സൂര്യനാകാൻ മോഹിച്ചുപക്ഷെ,രാത്രിയിൽ സൂര്യനില്ലല്ലോ?ചന്ദ്രനാകാൻ മോഹിച്ചുപക്ഷെ,പകൽ ചന്ദ്രനില്ലല്ലോ?പിന്നെ??സ്നേഹമായി തീരാം. അതൊരിക്കലുംമരിക്കുന്നില്ല,മറക്കുന്നില്ല!!!മയങ്ങുന്നില്ല,!!നശിക്കുന്നില്ല!!നമുക്ക്പരസ്പരംസ്നേഹമായിത്തീരാം,സ്നേഹിച്ചുപോകം ❤