ചിങ്ങപ്പുലരിയിൽ
രചന : എം പി ശ്രീകുമാർ✍ ചിങ്ങമാസപ്പുലരിതൻ മണിചന്ദന വാതിൽ തുറക്കയായ്പൊൻ ദീപങ്ങൾ കൊളുത്തി കേരളംപൊൻകുരുത്തോലകൾ തൂക്കിപുത്തനാണ്ടു പിറക്കയാണിന്ന്മലയാളത്തിരുനാളായ്.മന്ത്രകോടിയുടുത്തെഴുന്നെള്ളികൈരളി കാവ്യമോഹിനി !പൂർവ്വ ദിങ്മുഖകാന്തിയൊക്കെയുംനിൻ മുഖത്തേയ്ക്കൊഴുകിയൊ !ധനു മാസത്തിരുവാതിര പോൽചന്ദ്ര താരകൾ പൂത്തുവൊ !ചെന്താമരപ്പൂ വിടർന്നു കവിൾത്തടങ്ങളിൽ പുളകമായ് !ദേവികെ നിന്റെ ഗാനധാരകൾചാരു…