ചിരിയും ചിന്തയും
രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ ചിരി ചുണ്ടിൽനിറച്ച്,ചീഞ്ഞുനാറുന്നൊരു;ചിത്തംമൂടുപടത്താൽ മറച്ച് !ചിലരേറെയങ്ങനെവിലസുന്നു.ചിമ്മിനിവെട്ടംമറഞ്ഞീടുകിൽ,ചിന്തയ്ക്കുമപ്പുറമായവർ;ചിലന്തിയെപ്പോൽപിടിമുറുക്കുന്നു!ചിരിയും ചിന്തയുംകെടുത്തുന്നു.ചിത്തംമുറിഞ്ഞുപുളയുന്ന,ചിന്നിയജീവിതങ്ങളെ ;ചില്ലറത്തുട്ടുകാട്ടിയൊതുക്കും,ചിലർബന്ധുബലത്താൽ!ചിരിചുണ്ടിൽനിറച്ചവർവീണ്ടും ,ചിലരുടെ ചൂരുംചൂടുംതേടിയിറങ്ങും,പിന്നെചിരകാലകാരാഗൃഹവാസമില്ലാതവർ,ചിന്തകൾ കെടുത്തി വീണ്ടും;ചിരിയുടെമൂടുപടമണിഞ്ഞങ്ങനെവിഹരിക്കും.!!
